ചെറുശേരി സൈനുദ്ധീൻ മുസ്ലിയാർ
മലപ്പുറം ജില്ലയിലെ പ്രശസ്ത പണ്ഡിത കുടുംബമായ ഖാസിയാരകം കുടുംബത്തിൽ ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാർ പാത്തുമ്മുണ്ണി ദമ്പതികളുടെ ഏക മകനായി 1937ലായിരുന്നു ജനനം. വീടിന് സമീപത്തെ ഖാസിയാരകം പള്ളിയിൽ നിന്നായിരുന്നു പ്രാഥമിക പഠനം. കൊണ്ടോട്ടി സ്‌കൂളിൽ ഭൗതിക വിദ്യാഭ്യാസത്തിന് ശേഷം മഞ്ചേരി, ചാലിയം എന്നീ ദർസുകളിൽ മതപഠനം നടത്തി. പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, ഓവുങ്ങൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഓടയ്ക്കൽ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥൻമാർ. പള്ളി ദർസുകളിലെ പഠനത്തിനു ശേഷം വളരെ ചെറുപ്രായത്തിൽ തന്നെ മുദരിസായി.
സൈനുൽ ഉലമ ചെറുശേരി സൈനുദ്ധീൻ മുസ്ലിയാർ | |
---|---|
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | സൈനുൽ ഉലമ ("zainul ulama") |
തൊഴിൽ | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ ജനറൽ സെക്രട്ടറി |
ജനനം
തിരുത്തുകസേവനം
തിരുത്തുകകൊണ്ടോട്ടി ജുമുഅ മസ്ജിദിൽ 22 വർഷത്തോളം മുദരിസായിരുന്നു. ശേഷം 18 വർഷത്തോളം ചെമ്മാട് മുദരിസായി. 1994 മുതൽ ചെമ്മാട് ദാറുൽ ഹുദയിലായിരുന്നു സേവനം. എം.എം ബശീർ മുസ്‌ലിയാരുടെ നിര്യാണത്തോടെ ദാറുൽ ഹുദയുടെ പ്രിൻസിപ്പൽ സ്ഥാനത്ത് നിയമിതനായി. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയായി ഉയർന്നപ്പോൾ പ്രോ ചാൻസലറായി നിയമിക്കപ്പെട്ടു. ഇന്ത്യയിലെ തന്നെ മികച്ച മതഭൗതിക വിദ്യാഭ്യാസ സ്ഥാപനമായി ദാറുൽഹുദയെ മാറ്റിയെടുക്കുന്നതിൽ ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ വലിയ പങ്ക് വഹിച്ചു.
പദവികൾ
തിരുത്തുക1980 മുതൽ സമസ്തപണ്ഡിത സഭയിൽ അംഗമായ അദ്ദേഹം ഫത്‌വ കമ്മിറ്റി ചെയർമാൻ പദവിയും വഹിച്ചിരുന്നു. ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ.അബൂബക്കർ മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് 1996ൽ സമസ്തയുടെ നേതൃപദവി ഏറ്റെടുത്തു. ഇസ്‌ലാമിക കർമ ശാസ്ത്രത്തിൽ ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോർഡ് വൈസ് ചെയർമാൻ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളജ് മാനേജർ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. 2016 ഫെബ്രുവരി 18ന് പുലർച്ചെ അന്തരിച്ചു[1]
അവലംബം
തിരുത്തുക- ↑ Http/:samastha.net