ഇ.കെ. അബൂബക്കർ മുസ്‌ലിയാർ

(ഇ.കെ. അബൂബക്കർ മുസ്ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇ.കെ. അബൂബക്കർ മുസ്ലിയാർ, ഷംസുൽ-ഉലമ, "പണ്ഡിതന്മാരുടെ സൂര്യൻ" എന്ന് അനുയായികളാൽ അറിയപ്പെടുന്നു, ദക്ഷിണേന്ത്യയിലെ കേരളത്തിലെ ഒരു ശാഫിഈ പണ്ഡിതനും സമുദായ നേതാവുമായിരുന്നു, 1957 മുതൽ 1996 വരെ കേരളത്തിലെ പ്രധാന സുന്നി-ശാഫിഈ പണ്ഡിതസഭയായ സമസ്ത-കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
ശംസുൽ ഉലമ
ഇ.കെ. അബൂബക്ർ മുസ്‌ലിയാർ
ജനനം1914
മറ്റ് പേരുകൾശംസുൽ ഉലമ ("Shams-ul-Ulama")
തൊഴിൽമുദരിസ്‌

ഹിജ്‌റ 1333-ൽ (ക്ര.1914)

കോഴിക്കോടിനടുത്ത് പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി എന്ന തറവാട്ടിലാണ് ഇ.കെ. ജനിച്ചത്. യമനിൽ നിന്ന് കുടിയേറിപ്പാർത്ത പണ്ഡിത പരമ്പരയിലെ പ്രമുഖ കണ്ണി കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്.

1957 മുതൽ 1989 വരെ അവിഭക്ത സമസ്ത ജനറൽ സെക്രട്ടറി യും തുടർന്ന് 1989 ൽ സമസ്ത യിൽ അഭിപ്രായം വെത്യാസം കാരണം പിളർന്നു സമസ്ത രണ്ട് വിഭാഗം ആയി അങ്ങനെ സമസ്ത ഇകെ വിഭാഗം 1989 മുതൽ 1996 ൽ ദിവംഗതനാകുന്നതുവരെ ek വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആയിരുന്നു. ഉജ്ജ്വല വാഗ്മിയും, സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്ന ആ മഹാനുഭാവൻ സമസ്തയെ ഒരു അജയ്യ പ്രസ്ഥാനമാക്കി വളർത്തുന്നതിൽ വളരെയേറെ പ്രയത്‌നിച്ചിട്ടുണ്ട്.

ഇ.കെ. ഹസൻ മുസ്‌ലിയാർ, കെ.കെ. അബൂബക്കർ ഹസ്‌റത്ത്, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, മടവൂർ സി.എം. വലിയുള്ളാഹി, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങി അനേകായിരം ബാഖവി, ഫൈസി, ദാരിമി മറ്റും ബിരുദധാരികൾ അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.

ജീവിതരേഖ

തിരുത്തുക

യമനിൽ വേരുകളുള്ള കോയക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി തറവാട്ടിൽ 1914 ൽ ജനനം.[1][2] വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ ഉപരിപഠനം നേടിയ അബൂബക്‌ർ മുസ്‌ലിയാർ, പഠനത്തിനു ശേഷം അവിടെതന്നെ അദ്ധ്യാപകനായി ചേർന്നു.[അവലംബം ആവശ്യമാണ്] 1948 ൽ അനാരോഗ്യം കാരണം വെല്ലൂർ വിടുകയും നാട്ടിൽ തിരിച്ചെത്തി തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ്, പാറക്കടവ് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.[1] പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിക് കോളേജിന്റെയും നന്തി ദാറുസ്സലാം കോളേജിന്റെയും പ്രിൻസിപ്പലായും അദ്ദേഹം സേവനം ചെയ്തു.[അവലംബം ആവശ്യമാണ്] ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അബൂബക്‌ർ മുസ്‌ലിയാർക്ക് മലയാളം, ഇംഗ്ലീഷ്, അറബിക്, ഉർദു, തമിഴ്, പാഴ്സി എന്നിവയ്ക്ക് പുറമെ സുറിയാനി ഭാഷയിലും അറിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ഖാദിയാനിസത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും രിസാലാത്തുൽമാറദീനിയുടെ വ്യാഖ്യാനവും അദ്ദേഹത്തിന്റെ മുഖ്യ രചനകളാണ്‌.[1] ഖാദിയാനികൾ കാഫിറുകൾ (അമുസ്ലിമുകൾ) എന്ന് ആദ്യം ഫത്‌വ (മതവിധി) പ്രഖ്യാപിച്ചത്‌ ഇദ്ദേഹമാണ്.[അവലംബം ആവശ്യമാണ്] പിന്നീട് ലോകത്തെ ബഹൂഭൂരിപക്ഷ മുസ്ലിംമത പണ്ഡിതരും ഇതേ രീതിയിലുള്ള ഫത്‌വ ഇറക്കുകയുണ്ടായി. ഇക്കാരണത്താൽ പാകിസ്താനിൽനിന്നുള്ള ഖാദിയാനികൾക്ക് ഹജ്ജ്‌ തീർഥാടനത്തിനു അനുമതി അവിടെത്തെ സർക്കാർ നൽക്കാറില്ല.[അവലംബം ആവശ്യമാണ്]

കുടുംബം

തിരുത്തുക

ഫാത്തിമയാണ്‌ ഭാര്യ. അബ്ദുസ്സലാം, അബ്ദുൽ റഷീദ്, ആയിഷ, ആമിന, ബീവി, നഫീസ, ഹലീമ എന്നിവർ മക്കളാണ്‌.[അവലംബം ആവശ്യമാണ്] ഇ.കെ ഉമർ മുസ്‌ലിയാർ, ഇ.കെ ഉസ്മാൻ മുസ്‌ലിയാർ, ഇ.കെ അലി മുസ്‌ലിയാർ, ഇ.കെ അഹ്മദ്‌ മുസ്‌ലിയാർ മുറ്റിച്ചൂർ, ഇ.കെ ഹസ്സൻ മുസ്‌ലിയാർ, ഇ.കെ അബ്ദുല്ല മുസ്‌ലിയാർ എന്നിവർ സഹോദരന്മാരും ആമിന, ആയിഷ എന്നിവർ സഹോദരിമാരുമാണ്.[അവലംബം ആവശ്യമാണ്]

1996 ആഗസ്റ്റ് 19 ന് (ഹിജ്റ വർഷം:1417 റബീഉൽ ആഖിർ 4) സുബ്ഹി വാങ്കിന് ഉത്തരം നൽകി മരണപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിലാണ് ഖബറടക്കം ചെയ്തത്.[1]

  1. 1.0 1.1 1.2 1.3 "ഇ.കെ. അബൂബക്‌ർ മുസ‌ല്യാർ:പണ്ഡിതന്മാരിലെ സൂര്യൻ". മലയാള മനോരമ. Retrieved 2010-02-14.[പ്രവർത്തിക്കാത്ത കണ്ണി]
  2. https://islamonweb.net/ml/Shamsul-ulama-ek-aboobacker-musliyar