ചെറുവയൽ രാമൻ
വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന 'ചെറുവയൽ രാമൻ'[1]. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ് [2]. 2023 റിപ്പബ്ളിക്ക് ദിനത്തിൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.[3]
ശ്രദ്ധേയത
തിരുത്തുകനെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ [4], [5]. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 45 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു [6], [7]. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.
ജീവിതരേഖ
തിരുത്തുക1952 ജൂൺ 6 ന് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം. കമ്മന നവോദയ എൽ. പി. സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം.
1969 ൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു [8].
വിത്ത് സംരക്ഷണം
തിരുത്തുകനെൽവിത്തിന്റെ സംഭരണത്തിൽ പരമ്പരാഗതരീതിയാണ് രാമൻ അനുവർത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടർന്ന് മുളങ്കൂട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതിൽ സംഭരിക്കും. വൈക്കോൽ, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെൽസംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വർഷംവരെ മുളയ്ക്കൽശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയിൽ സൂക്ഷിക്കാനാവും.
പരിസ്ഥിതി പ്രവർത്തനം
തിരുത്തുകകൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ് [2].
ബഹുമതികൾ
തിരുത്തുക- സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടേയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016 ലെ ജനിതക സംരക്ഷണ പുരസ്‌കാരം കേന്ദ്രകൃഷിവകുപ്പ് മന്ത്രി രാധാ മോഹൻ സിങ്ങിൽ നിന്നും ഏറ്റുവാങ്ങി. രാമന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ളസാങ്കേതീക സഹായം നൽകിയത് എംഎസ് സ്വാമിനാഥൻ ഗവേഷണ നിലയവും കേരളകാർഷിക സർവ്വകലാശാലയുമാണ് [9].
- 2011ൽ ഹൈദരാബാദിൽവച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതി നൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് രാമനാണ്[10].
- 2016 ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് [11], [12].
- സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബിൾ സൊസൈറ്റി കോളജിലെ പൂർവവിദ്യാർഥിയും ജൈവ കർഷകനുമായിരുന്ന അഭിലാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും ലാഭേച്ഛയില്ലാതെ ഇവ ആവശ്യക്കാർക്ക് കൈമാറുന്നതിനും നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം [13].
അവലംബം
തിരുത്തുക- ↑ [1] Archived 2017-05-01 at the Wayback Machine.|ചെറുവയൽ രാമന്റെ വയലിൽ വിളയുന്നത് പൈതൃകം
- ↑ 2.0 2.1 [2][പ്രവർത്തിക്കാത്ത കണ്ണി]|janmabhumidaily
- ↑ Manoj, E.M. (2023-01-25). "Septuagenarian tribal farmer from Wayanad wins Padma Shri". The Hindu. Retrieved 2023-01-26.
- ↑ [3]|Yathra_Asianet
- ↑ [4]|ചെറുവയൽ രാമൻ എന്ന ജീൻ ബാങ്കർ
- ↑ [5][പ്രവർത്തിക്കാത്ത കണ്ണി]|mssrfcabc.res.in
- ↑ [6]|അഭിലാഷ് സ്മാരക പുരസ്‌കാരം ചെറുവയൽ രാമന്
- ↑ [7]|azhimukham
- ↑ [8][പ്രവർത്തിക്കാത്ത കണ്ണി]|mssrfoundation
- ↑ [9][പ്രവർത്തിക്കാത്ത കണ്ണി]|ജനിതക സംരക്ഷണ പുരസ്‌കാരം ചെറുവയൽ രാമൻ ഏറ്റുവാങ്ങി
- ↑ [10][പ്രവർത്തിക്കാത്ത കണ്ണി]|mssrfcabc.res.in
- ↑ [11] Archived 2017-05-11 at the Wayback Machine.|Plant Genome Saviour Farmer Rewards & Recognitions
- ↑ [12]|അഭിലാഷ് സ്മാരക പുരസ്‌കാരം