ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ

മലയാളത്തിലെ ഒരു കവിയും വിവർത്തകനും ആയിരുന്നു ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ (ഒക്ടോബർ 23 1899 - ഡിസംബർ 24 1966). ശാകുന്തളം, കർണ്ണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേക്ക് തർജമ ചെയ്തത് ഇദ്ദേഹമായിരുന്നു. മലയാള കവയത്രി ബാലാമണിയമ്മയുടെ ഗുരു കൂടി ആയിരുന്നു ഇദ്ദേഹം.

ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ
ദേശീയതഭാരതീയൻ
വിഷയംകവി, വിവർത്തകൻ

ജീവിതരേഖ

തിരുത്തുക

1899 ഒക്‌ടോബർ 23-ാം തീയതി (കൊല്ലവർഷം 1075 തുലാം 8) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിൽ പി. വാസുദേവൻ നമ്പീശന്റെയും, പാപ്പി ബ്രാഹ്മണിയമ്മയുടെയും മകനായി കുഞ്ഞുണ്ണി നമ്പീശൻ ജനിച്ചു. തിരുവേഗപ്പുറ ക്ഷേത്രത്തിലെ മാലകഴകക്കാരാണ് അദ്ദേഹത്തിന്റെ കുടുംബം. 1966 ഡിസംബർ 24-ാം തീയതി (കൊല്ലവർഷം 1142 ധനുമാസം 9) അദ്ദേഹം അന്തരിച്ചു.[1]

  • മുക്താവലി - തെരഞ്ഞെടുത്ത കവിതകൾ
  • കാവ്യാഞ്ജലി
  • ഭാഷാശാകുന്തളം - വിവർത്തനം
  • വിക്രമോർവ്വശീയം - വിവർത്തനം
  • കർണ്ണഭാരം - വിവർത്തനം
  1. "കുഞ്ഞുണ്ണിനമ്പീശൻ ചെറുളിയിൽ". 8 ഓഗസ്റ്റ് 2021. Archived from the original on 2021-08-08. Retrieved 8 ഓഗസ്റ്റ് 2021.{{cite web}}: CS1 maint: bot: original URL status unknown (link)