പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യമാണ് ചെറിയ അൽപ്പം. തോട്ടിയ അടിച്ചിൽ തൊട്ടിയാന എന്ന ശാസ്ത്രീയനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ആദിവാസികൾക്കിടയിലാണ് ഈ സസ്യം ചെറിയ അൽപം എന്നറിയപ്പെടുന്നത്. അടിച്ചിൽതൊട്ടി ആദിവാസി ഊരിനടുത്തു നിന്നും കണ്ടത്തിയതിനാൽ ഈ പേരിലാണ് സസ്യം അറിയപ്പെടുക. പൂയംകുട്ടി - ഇടമലയാർ വനമേഖലകളിൽ നിന്നാണ് മാല്യങ്കര എസ്.എൻ.എം. കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എൻ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ സസ്യത്തെ കണ്ടെത്തിയത്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വെബിയ: പ്ലാന്റ് ടാക്‌സോണമി ആൻഡ് ഫൈറ്റോജിയോഗ്രാഫി, അമേരിക്കയിലെ ടെക്‌സാസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് ദി ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌സാസ് എന്നിവയുടെ 2014 ഡിസംബർ മാസത്തിലെ ജേണലുകളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. സസ്യം വളരെ കുറച്ച് മാത്രമേ പൂയംകുട്ടി ഇടമലയാർ വനമേഖലയിൽ നിലവിലുള്ളൂ. മഞ്ഞനിറത്തിലുള്ള സസ്യമാണിത്, ആദിവാസികൾക്കിടയിൽ പരമ്പരാഗതമായി പലതരം രോഗങ്ങൾക്കുള്ള പച്ചമരുന്നായി ഇത് ഉപയോഗിക്കുന്നു[1] [2] [3] [4]

  1. "പശ്ചിമഘട്ട മലനിരകളിൽ മൂന്ന് പുതിയ സസ്യങ്ങൾ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "പശ്ചിമഘട്ടത്തിൽ നിന്നു പുതിയ മൂന്ന് സസ്യങ്ങൾ". മനോരമ. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "കേരളത്തിലെ പുതിയ സസ്യങ്ങൾ: അന്താരാഷ്ട്ര പ്രശസ്തിയിൽ മലയാളികൾ". ദേശാഭിമാനി. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "ലോകത്തിന് കേരളത്തിന്റെ മൂന്ന് സസ്യ സമ്മാനങ്ങൾ". കേരളകൗമുദി. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചെറിയ_അൽപ്പം&oldid=3972734" എന്ന താളിൽനിന്ന് ശേഖരിച്ചത്