ചെങ്കണ്ണി തിത്തിരി

വയലേലകളിലും മറ്റും കണ്ടു വരുന്ന മണൽക്കോഴി അല്ലെങ്കിൽ തിത്തിരിപ്പക്ഷി വർഗ്ഗത്തില്പ്പെട്ട ഒര
(ചെങ്കണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയലേലകളിലും മറ്റും കണ്ടു വരുന്ന മണൽക്കോഴി അല്ലെങ്കിൽ തിത്തിരിപ്പക്ഷി വർഗ്ഗത്തിൽപ്പെട്ട ഒരു ചെറിയ പക്ഷിയാണ് ചെങ്കണ്ണി തിത്തരി[2] [3][4][5] (ചോരക്കണ്ണി തിത്തരി).ഇംഗ്ലീഷ്; Red-wattled Lapwing. ശാസ്ത്രീയ നാമം വനേല്ലുസ് ഇൻഡികസ്(Vanellus indicus). സംസ്കൃതനാമം: ഉത്പദശയൻ. അസം, മ്യാന്മർ] എന്നിവിടങ്ങൾക്കു പുറമേ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്നു.

ചെങ്കണ്ണി_തിത്തിരി
(Red-wattled Lapwing)
V. i. atronuchalis
V. i. indicus at Sultanpur bird sanctuary
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. indicus
Binomial name
Vanellus indicus
Synonyms

Hoplopterus indicus
Lobivanellus indicus
Lobivanellus goensis
Tringa indica
Sarcogrammus indicus

ശരീരഘടന

തിരുത്തുക
 
Red Wattled Lapwing 01
Call of Red-wattled Lapwing
 
Vanellus indicus aigneri

ഇവയുടെ ലിംഗഭേദം എളുപ്പം മനസ്സിലാവില്ല; ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങൾക്ക് നല്ല കറുപ്പു നിറവും പുറവും ചിറകുകളും മങ്ങിയ പിത്തള നിറവും വാലിനും മുതുകിനും മധ്യേയുള്ള ഭാഗത്തിന് വെള്ളനിറവുമാണ്. പക്ഷിയുടെ കൺഭാഗത്തുനിന്നു തുടങ്ങി കഴുത്തിന്റെ പാർശ്വഭാഗത്തുകൂടി അടിവശത്തെ വെളളയിൽ എത്തിച്ചേരുന്ന ഒരു വെളളപ്പട്ടയുണ്ട്.

118-123.5 മില്ലിമീറ്റർ നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകൾക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചർമത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാൽ ചെങ്കണ്ണി തിത്തിരിയുടെ മുഖം കുങ്കുമം പൂശിയതുപോലെ തോന്നിക്കും. പക്ഷി ചിറകുവിടർത്തുമ്പോൾ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാൻ കഴിയും. കാലിന് പച്ചകലർന്ന മഞ്ഞനിറമാണ്; നഖങ്ങൾക്ക് കറുപ്പുനിറവും. കാലിൽ വളരെച്ചെറിയൊരു പിൻവിരലുമുണ്ട്.

 
ഇതിന്റെ കണ്ണുകൾക്കല്ല മറിച്ച് പുരികത്തിനാണ്‌ ചുവന്ന നിറം

പുരികങ്ങൾ ചുവന്ന നിറത്തിലുള്ളതും നെറ്റിയിലേക്ക് വ്യാപിച്ചിരിക്കുന്നവയുമാണ്‌. മേൽക്കൊക്കിൽ ഒരു വിടവു കണക്കെയാണ്‌ നാസാദ്വാരം.

ഇവ തറയിൽ തന്നെയാണ് ജീവിക്കുന്നത്. മരത്തിൽ ഇരിക്കുവാനുള്ള കഴിവില്ല. നിശ്ചലരായി ശത്രുക്കളുടെ കണ്ണിൽ നിന്ന് അകന്ന് കഴിയുന്ന ഇവയ്ക്ക് മനുഷ്യനെ അത്ര ഭയമില്ല. വളരെ വേഗതയോടെ പറക്കാൻ കഴിവുള്ള ഇവ വേഗത്തിൽ ഓടാനും കഴിവ് പ്രദർശിപ്പിക്കാറുണ്ട്.

ആവാസരീതി

തിരുത്തുക

ജലാശയങ്ങൾക്കടുത്തുളള പാറക്കെട്ടുകൾ, തുറസ്സായ പ്രദേശങ്ങൾ, വയലുകൾ തുടങ്ങിയവയാണ് ചെങ്കണ്ണിയുടെ വാസകേന്ദ്രങ്ങൾ. ചെങ്കണ്ണികൾ ഒറ്റയായോ ഇണകളായോ അഞ്ചും ആറും ഉളള ചെറുകൂട്ടങ്ങളായോ ആണ് കാണപ്പെടാറുളളത്.

ഭാരതത്തിൽ രാജസ്ഥാനും, കാഷ്മീരും, ഹിമാലയ പർവ്വതവും ഒഴികെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. ഉൾകാടുകളിൽ അപൂർവ്വം. 2000 മീറ്റർ ഉയരത്തിൽ വരെ കാണാം

സ്വഭാവം

തിരുത്തുക

സാധാരണ പകൽ സമയത്താണ് ഇരതേടുന്നത്. നിലാവുള്ള രാത്രിയിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. ചെങ്കണ്ണിയുടെ കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന ഉച്ചത്തിലുളള ശബ്ദം പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. ശത്രുജീവികളെ, പ്രത്യേകിച്ച് മനുഷ്യരെ കാണുമ്പോൾ ഇവ ഈ ശബ്ദം ഉറക്കെ പല പ്രാവശ്യം പുറപ്പെടുവിക്കുന്നു. ഈ മുന്നറിയിപ്പു ശബ്ദം ഇത്തരം പക്ഷികൾക്കു മാത്രമല്ല, മറ്റു പല ജന്തുക്കൾക്കും പലപ്പോഴും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനുളള വഴികാട്ടിയായിത്തീരാറുണ്ട്. അതിനാൽ ഇവയ്ക്ക് ആൾകാട്ടി എന്നും പേരുണ്ട്.രാജസ്ഥാനിലും മറ്റും കൃഷിക്കാർ കാലാവസ്ഥയുടെ പ്രവചനത്തിന് ഇവയുടെ കൂടു കൂട്ടുന്ന രീതി ഉപയോഗപ്പെടുത്താറുണ്ടത്രെ... കാ‍ലാവസ്ഥാവ്യതിയാ‍നം മുൻ‌കൂട്ടി അറിയാവുന്ന ഇവ കൂടുകൂട്ടുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ് കർഷകർക്ക് കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്നത് താഴ്ന്ന സ്ഥലങ്ങളിൽ ഇവ കൂടുകൂട്ടുകയാണെങ്കിൽ മഴകുറവായിരിക്കുമെന്നും ഉയർന്ന ഇടങ്ങളിൽ ഇവ കൂടുകൂട്ടുകയാണെങ്കിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യത ഉണ്ടെന്നും കർഷകർ അനുമാനിക്കുന്നു.

തിത്തിരികൾ തറയിലും മണ്ണിലുമുള്ള കീടങ്ങളേയും പുഴുക്കളേയും കൃമികളേയുമാൺ ഭക്ഷിക്കുക. അല്പദൂരം ഓടി പെട്ടെന്ന് മണ്ണിൽ മൂന്നോ നാലോ പ്രാവശ്യം കൊത്തിയശേഷം പക്ഷി തലയുയർത്തി നാലുപാടും നോക്ക്ക്കിയശേഷം വീണ്ടും മറ്റുദിശകളിലേക്ക് ഓടി നീങ്ങും ഇത് ആവർത്തിച്ചുകൊണ്ടേ ഇരിക്കും.

പ്രജനനം

തിരുത്തുക

തുറന്ന സ്ഥലത്ത് തറയിൽ, ഉഴുത നിലത്തിൽ, കെട്ടിടങ്ങളുടെ മേല്ക്കൂരയിൽ. ചെറിയ ഉരുളൻ കല്ലുകൾ കൊണ്ടു നിർമ്മിക്കുന്ന കുഴിഞ്ഞ കൂട്. ഇണകൾ രണ്ടും കൂഞ്ഞുങ്ങളെ സംരക്ഷിക്കും. കൂടിനടുത്ത് എത്തുന്നവരുടെ ശ്രദ്ധ തിരിക്കാൻ ഇണകൾ ചിറകൊടിഞ്ഞതായി നടിക്കും. ശത്രുക്കൾ പക്ഷികളുടെ അടുത്തെത്തുമ്പോൾ പക്ഷികൾ പറന്നകലും. നിലാവുള്ള രാത്രികളിൽ( വയലുകളിൽ മുഖ്യമായും) ഇവ ശബ്ദമുണ്ടാക്കി പറന്നു നടക്കും

കേരളത്തിൽ

തിരുത്തുക

കേരളത്തിലെ സ്ഥിരതാമസക്കാരനാണെങ്കിലും ഈ വർഗ്ഗത്തിലെ മറ്റു ചില പക്ഷികൾ ദേശാടനക്കാരാണ്. ടിറ്റിട്ടൂയി (Did-ye-do-it) എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഈ പക്ഷികൾ ജലാശയത്തിനടുത്തും വയലുകളിലുമാണ് ഇര തേടുന്നത്. ആൾക്കാട്ടി എന്നും പേരുണ്ട്. ലാപ്‍വിങ്ങ് അഥവാ തിത്തരികൾ എന്നറിയപ്പടുന്ന വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു പക്ഷി മഞ്ഞക്കണ്ണി തിത്തരി യാണ് (Yellow Tailed Lapwing).

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "Vanellus indicus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 30 May 2010. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=ചെങ്കണ്ണി_തിത്തിരി&oldid=3790432" എന്ന താളിൽനിന്ന് ശേഖരിച്ചത്