ചെക്യാട് ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ തൂണേരി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെക്യാട് ഗ്രാമപഞ്ചായത്ത്. വിസ്തീർണം 24.47 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകൾ, കിഴക്ക് വളയം, വാണിമൽ പഞ്ചായത്തുകൾ, പടിഞ്ഞാറ് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്, തെക്ക് തൂണേരി, നാദാപുരം പഞ്ചായത്തുകൾ
ചെക്യാട് | |
---|---|
ഗ്രാമം | |
Coordinates: 11°44′47″N 75°38′27″E / 11.7464300°N 75.640850°E | |
Country | India |
State | കേരളം |
District | കോഴിക്കോട് ജില്ല |
(2001) | |
• ആകെ | 9,114 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 670693,673509,673513 |
വാഹന റെജിസ്ട്രേഷൻ | KL-18 |
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20434 ഉം സാക്ഷരത 82.48 ശതമാനവും ആണ്.
2015 ലെ തിരഞ്ഞെടുപ്പിൽ ലീഗ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണം നേടി. ഇപ്പോൾ മുസ്ലിം ലീഗ് അംഗം തൊടുവയിൽ മഹമൂദ് പ്രസിഡണ്ടും ഐ.എൻ.സി അംഗം സഫിയ ചിറക്കോത്ത് വൈസ്പ്രസിഡണ്ടും ആയ ഭരണസമിതി ആണ്.
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | പടിഞ്ഞാറെ താനക്കോട്ടൂർ | സി.കെ.ജമീല | മുസ്ലിം ലീഗ് | വനിത |
2 | താനക്കോട്ടൂർ | സഫിയ ചിറക്കോത്ത് | ഐ.എൻ.സി | വനിത |
3 | കായലോട്ട് താഴെ | കുമാരൻ.കെ.പി | ഐ.എൻ.സി | ജനറൽ |
4 | കണ്ടിവാതുക്കൽ | ലീല വയലിൽ | സി.പി.എം | വനിത |
5 | കുറുവന്തേരി | കുമാരൻ പുത്തോളി | സി.പി.എം | ജനറൽ |
6 | കുറുവന്തേരി | കെ.ചന്ദ്രിക ടീച്ചർ | ഐ.എൻ.സി | വനിത |
7 | ചെക്ക്യാട് | വിനീഷ്.കെ.കെ | ഐ.എൻ.സി | എസ് സി |
8 | സൌത്ത് ചെക്ക്യാട് | തൊടുവയിൽ മഹമൂദ് | മുസ്ലിം ലീഗ് | ജനറൽ |
9 | ജാതിയേരി | താഹിറ ഖാലിദ് | മുസ്ലിം ലീഗ് | വനിത |
10 | കല്ലുമ്മൽ | അഹമ്മദ് കുറുവയിൽ | മുസ്ലിം ലീഗ് | ജനറൽ |
11 | പുളിയാവ് | സി.എച്ച്.സമീറ | മുസ്ലിം ലീഗ് | വനിത |
12 | വേവം | മഹമൂദ്.ഇ | മുസ്ലിം ലീഗ് | ജനറൽ |
13 | പാറക്കടവ് | അനീഫ പി.കെ | മുസ്ലിം ലീഗ് | ജനറൽ |
14 | ഉമ്മത്തൂർ | നസീമ കൊട്ടാരത്ത് | മുസ്ലിം ലീഗ് | വനിത |
15 | നോർത്ത് ഉമ്മത്തൂർ | ആത്തിക്ക മുഹമ്മദ് | മുസ്ലിം ലീഗ് | വനിത |