ചൂലനൂർ

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
(ചൂളന്നൂർ‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°42′0″N 76°28′0″E / 10.70000°N 76.46667°E / 10.70000; 76.46667 കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒരു ഗ്രാമാണ് ചൂലന്നൂർ. പാലക്കാട് ജില്ലയിലും തൃശ്ശൂർജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം കേരളത്തിലെ ജനപ്രിയമായ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ്.

ചൂലന്നൂർ
Map of India showing location of Kerala
Location of ചൂലന്നൂർ
ചൂലന്നൂർ
Location of ചൂലന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
ഏറ്റവും അടുത്ത നഗരം Thiruvillwamala of Thrissur District
ലോകസഭാ മണ്ഡലം Alathur
സമയമേഖല IST (UTC+5:30)
കോഡുകൾ

മയിൽസങ്കേതം തിരുത്തുക

 
ഇൻഫർമേഷൻ സെന്റർ

പാലക്കാട് പട്ടണത്തിൽനിന്നും 30 കിലോമീറ്റർ അകലെയാണ് കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമായ ചൂലന്നൂർ. 500 (3.420 ച.കി.മീ) ഹെക്ടർ നിബിഢവനങ്ങളുള്ള ഇവിടെ 200-ഓളം മയിലുകൾ ഉണ്ട്. നാനാവിധം പക്ഷികളുടെ വാസസ്ഥലമാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം. 100-ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കും ഈ സംരക്ഷണകേന്ദ്രത്തിലെ കാടുകൾപ്രിയങ്കരമായിരിക്കും. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ ഒർമ്മയ്ക്ക് മയിൽസംങ്കേത്തെ 2008ൽസമർപ്പിച്ചു. മൺസൂൺ കഴിയുന്ന ഉടനെ ചൂലന്നൂർ സന്ദർശിച്ചാൽ ധാരാളം ഇനത്തിലെ ചിത്രശലഭങ്ങളെയും കാണാൻ കഴിയും.

പലയിനം ഔഷധ ചെടികളും ഇവിടെ ഉണ്ട്. ഈ വനത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻ ശാന്തിവനം അഥവ കുഞ്ചൻസ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. (കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്ക്). അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെയാണ്.

എത്തിച്ചേരാനുള്ള വഴി തിരുത്തുക

  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (87 കിലോമീറ്റർ അകലെ).
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: പാലക്കാട് (30 കിലോമീറ്റർ അകലെ).
  • ഏറ്റവും അടുത്തുള്ള ടൌൺ : തിരുവില്വാമല (8 കിലോമീറ്റർ അകലെ).

ഇതുംകൂടി തിരുത്തുക

 
കുഞ്ചൻ ശാന്തിവനം

കേരള വനം വകുപ്പ്

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചൂലനൂർ&oldid=3631349" എന്ന താളിൽനിന്ന് ശേഖരിച്ചത്