ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വെളളാർമല
11°29′54.94″N 76°9′35.16″E / 11.4985944°N 76.1597667°E വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ ചൂരൽമലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വി.എച്ച്.എസ്.എസ്. വെളളാർമല.
ചരിത്രം
തിരുത്തുക1955 ജൂലൈ 1 ന് ഏകാധ്യാപക വിദ്യാലയമായി അട്ടമലയിൽ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 സെപ്തംബർ മാസം 4 ന് ഒരു അപ്പർ പ്രൈമറി സ്ക്കുൾ ആയി ഉയർത്തപ്പെടുകയും ചൂരൽമലയിൽ പരേതനായ പി.കെ ഹുസൈൻ ഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം നിർമ്മിക്കുകയും 5 മുതലുളള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 1976 ൽ അപ്പർ പ്രൈമറി സ്കൂളായി മാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവർത്തനങ്ങൾ നാട്ടുകാർ ഊർജ്ജിതമാക്കി. 1981 മുതൽ ഹൈസ്കൂൾ ക്ലാസുകൾ ആരംഭിച്ചു.[1]
2024 ലെ ഉരുൾ പൊട്ടൽ
തിരുത്തുകവയനാട് ജില്ലാ പഞ്ചായത്ത് 2021–23 വർഷത്തിൽ നിർമിച്ചതാണ് ഈ ഇരുനിലക്കെട്ടിടം. 2024 ജൂലൈ 30ന് മുണ്ടകൈയ്യിൽ സംഭവിച്ച ഉരുൾ പൊട്ടലിൽ ഈ വിദ്യാലയം ഏതാണ്ട് പൂർണമായി തകർന്നു. വിദ്യാലയത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി.[2] ഈ വിദ്യാലയത്തിലെ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു.[3]
സ്കൂളിന്റെ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കിൽ ചൂരൽമല ടൗൺ ഇല്ലാതാകുമായിരുന്നു. ഈ കെട്ടിടത്തിന്റെ മുന്നിലൂടെ ഒഴുകിച്ചെന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും കൂടിച്ചേർന്നാണ് പാടികളും വീടുകളും തകർത്തെറിഞ്ഞ് ദുരന്തം തീർത്തത്. എന്നാൽ, കെട്ടിടത്തിൽ തടഞ്ഞുനിന്ന മരങ്ങൾ അവിടെനിന്നു നീങ്ങിയിട്ടില്ല. ഈ കെട്ടിടത്തിന്റെ സംരക്ഷണയിൽ അതിനു പിന്നിൽ സ്ഥിതി ചെയ്തിരുന്ന ഒട്ടേറെ വീടുകൾക്കും കെട്ടിടങ്ങൾക്കും കുറച്ചു കേടുപാടുകളേ പറ്റിയുള്ളൂ.
പുനർനിർമ്മാണം
തിരുത്തുകവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂൾപദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമാണം നടത്തും. സ്‌കൂളിന് ചുറ്റുമതിലും പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്‌കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃകാ സ്‌കൂൾ വെള്ളാർമല സ്‌കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.[4]
അവലംബം
തിരുത്തുക- ↑ "ഗവ. വി എച്ച് എസ് എസ് വെളളാർമല". www.schoolwiki.in. Dept. of Education, Kerala. 31.07.2024. Retrieved 31.07.2024.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ എം.എസ്. ഗോപകുമാർ (01.08.2024). "'കോടമഞ്ഞിൽ അണിഞ്ഞൊരുങ്ങി നിറഞ്ഞുനിൽക്കുന്നേ...'; ഉരുൾ കവർന്ന് വിദ്യാലയം, ഉള്ളുലച്ച് ആ ഗാനം". www.mathrubhumi.com. www.mathrubhumi.com. Retrieved 01.08.2024.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ "പ്രിയപ്പെട്ടവരെ നിങ്ങളെവിടെ ? നഷ്ടമായത് 32 കുഞ്ഞുങ്ങളെ , ഹൃദയം നിലച്ച് വെള്ളാർമല സ്‌കൂൾ". www.deshabhimani.com. Deshabhimani. 1 August 2024. Retrieved 2 August 2024.
- ↑ "തകർന്ന വെള്ളാർമല സ്‌കൂൾ പുനർനിർമിക്കും മന്ത്രി ശിവൻകുട്ടി". https://marunadanmalayalee.com/. Marunadanmalayalee. 1 August 2024. Retrieved 2 August 2024.
{{cite web}}
: External link in
(help)|website=