കേരളത്തിലെ നിത്യഹരിത വനങ്ങളിൽ മാത്രം കണ്ടുവരുന്ന അത്യപൂർവ്വയിനം ആമയാണ്‌ ചൂരലാമ(Cochine Cane Forest Turtle - Geoemyda silvatica)[1]. കട്ടിയേറിയ വനങ്ങളിലെ ചൂരൽ കാടുകളിൽ കാണുന്നതിനാലാകണം ചൂരലാമ എന്ന നാമം ലഭിച്ചത്‌.

Cochin Forest Cane Turtle
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. silvatica
Binomial name
Vijayachelys silvatica
(Henderson, 1912)
Synonyms

Geoemyda silvatica

പ്രത്യേകതകൾ

തിരുത്തുക

വിരലുകൾ തമ്മിൽ തൊലി ഉപയോഗിച്ച്‌ ബന്ധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നീന്താൻ കഴിയാത്ത ഇത്തരം ആമകൾക്ക്‌ പൂർണ്ണവളർച്ചയെത്തുമ്പോൾ 14 സെ.മീ വരെ നീളം വയ്ക്കുന്നു. മറ്റുള്ള മിക്ക ഉരഗങ്ങളേയും പോലെ പെൺജീവിക്കാണ്‌ ഈ ഇനത്തിലും കൂടുതൽ വലിപ്പം. പുറംതോടിൽ വ്യക്തമായി കാണാവുന്ന മൂന്നു വരമ്പുകൾ ഉണ്ടാവും. കൈകാലുകളിലെ പരുപരുത്ത ശൽക്കങ്ങളും കൂർത്തനഖങ്ങളും സ്വന്തം ജീവിതത്തിന്‌ ഇവയെ ഏറെ സഹായിക്കുന്നു. കണ്ണിനു ചുറ്റും പടർന്നിരിക്കുന്ന ചുവപ്പുനിറം ഒരു പട്ട പോലെ പിന്നോട്ടെഴുതിയിരിക്കുന്നത്‌ വ്യക്തമായി കാണാം.

രാത്രിയിൽ ഇരപിടിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഇവ മണ്ണിൽ മാളങ്ങൾക്കുള്ളിലും കരിയിലകൾക്കടിയിലുമായി പകൽ കഴിച്ചുകൂട്ടുന്നു. ചൂരലാമ ഒരു മിശ്രഭുക്കാണെങ്കിലും മാംസാഹാരമാണ്‌ കൂടുതൽ താത്പര്യം. മണ്ണിരകളും, മറ്റു ചെറുജീവികളും, സസ്യങ്ങളുടെ തളിരിലകളും, കിഴങ്ങുകളുമെല്ലാം ചൂരലാമ ഭക്ഷണമാക്കുന്നു.

ആവാസവ്യവസ്ഥകൾ

തിരുത്തുക

വാഴച്ചാൽ വനം വിഭാഗത്തിലെ(Vazhachal forest Division), വാഴച്ചാൽ പ്രദേശത്താണ്‌(Vazhachal Range) ചൂരലാമയെ പ്രധാനമായി കണ്ടു വരുന്നത്‌. പറമ്പിക്കുളം ദേശീയോദ്യാനത്തിന്റെ തൊട്ടടുത്ത്‌ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ വനസാന്ദ്രത വർദ്ധിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു. വംശനാശത്തിന്റെ വക്കിലുള്ള ഈ ജീവിയെ രക്ഷിക്കണമെങ്കിൽ നിത്യഹരിതവനങ്ങളുടെ പുനർനിർമ്മാണം, ആവാസവ്യവസ്ഥകളുടെ പുനരാവിഷ്കരണം, ആവശ്യമായ സംരക്ഷണം എന്നിവ അത്യന്താപേക്ഷിതമാണെന്നാണ്‌ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

  1. http://www.worldlingo.com/ma/enwiki/en/Vijayachelys_silvatica[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=ചൂരലാമ&oldid=3631348" എന്ന താളിൽനിന്ന് ശേഖരിച്ചത്