തെങ്ങിന്റെയും മറ്റും ഉണങ്ങിയ ഓല ഊർന്നെടുത്ത് ഒതുക്കി കെട്ടിയുണ്ടാക്കുന്നതാണ് ചൂട്ട്. മുൻകാലങ്ങളി‍ൽ ഇത് കത്തിച്ച് വിളക്കായി ഉപയോഗിച്ചിരുന്നു.

ചൂട്ടുവെളിച്ചത്തിൽ_ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ നിന്ന്
ചൂട്ടുമായി നൃത്തം ചെയ്യുന്ന ചാമുണ്ഡിത്തെയ്യം

നിർമ്മാണ വസ്തുക്കൾ തിരുത്തുക

പനയോല, കവുങ്ങിൻ പട്ട (കവുങ്ങിന്റെ ഓല) ഉണങ്ങിയ ഈറ്റ എന്നിവയും ചൂട്ടുണ്ടാക്കുന്നതിന് ഉപയോഗിക്കാറുണ്ട്. തുണി ഉപയോഗിച്ചും ചൂട്ടുണ്ടാക്കാറുണ്ട്.

ചരിത്രം തിരുത്തുക

 
ഭൂതത്താർ ചൂട്ടുമായി

പുരാതനകാലം മുതൽക്കേ ഗ്രാമീണ ജീവിതത്തിൽ ചൂട്ടിന് വലിയ സ്ഥാനമുണ്ടായിരുന്നു. വൈദ്യുതിവിളക്കുകൾ പ്രചാരത്തിലാവുന്നതിന് മുൻപ് രാത്രിയാത്രയ്ക്ക് ചൂട്ട് അല്ലെങ്കിൽ പന്തമാണ് ഉപയോഗിച്ചിരുന്നത്. എണ്ണത്തിരിയുള്ള പന്തം ഉപയോഗിക്കാൻ സാമ്പത്തികശേഷിയില്ലാത്ത ഗ്രാമീണർ, രാത്രികാലങ്ങളിലെ ചടങ്ങുകൾക്ക് വെളിച്ചംപകരാൻ ചൂട്ടാണ്ഉപയോഗിച്ചിരുന്നത്[1].

കലകളിൽ തിരുത്തുക

പടയണി, നാടകം തുടങ്ങിയ കലാരൂപങ്ങളുടെ അവതരണത്തിലും ചൂട്ടിന് പ്രാധാന്യമുണ്ട്.ചൂട്ടുപടയണിയിൽ ചൂട്ട് ആണ് പ്രധാന വസ്തു [2]. നേർച്ച കഴിക്കുന്ന വ്യക്തിയുടെ ഭവനത്തിൽ നിന്ന് തീ കൊളുത്തിയ ചൂട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു. ഓരോ ചൂട്ട് തീരുന്നതിനനുസരിച്ച് അടുത്തത് കത്തിക്കും . ക്ഷേത്രത്തിനു മുൻപിൽ കോട്ടപോലെ ചൂട്ടുകൾ നാട്ടി തീകൊളുത്തും.

തെയ്യവും ചൂട്ടും തിരുത്തുക

തെയ്യക്കോലങ്ങളുടെ അവതരണത്തിലും ചൂട്ടിന് പ്രമുഖ സ്ഥാനമുണ്ട്. ചൂട്ടുവെളിച്ചത്തിലാണ് രാത്രികാലങ്ങളിലെ തെയ്യം അരങ്ങേറുന്നത്. ആധുനികവൈദ്യുതവിളക്കുകൾ ഉണ്ടെങ്കിലും ഇപ്പോഴും ചൂട്ട്, പന്തം എന്നിവ കത്തിച്ചാണ് തെയ്യം അവതരിപ്പിക്കുന്നത്.

ചൂട്ടും പ്രകടനവും തിരുത്തുക

പ്രതിഷേധപ്രകടനങ്ങളിലും വിളംബര ജാഥകളിലും കത്തിച്ച ചൂട്ട് ഉപയോഗിക്കാറുണ്ട് [3]

ചിത്രശാല തിരുത്തുക

ചൊല്ല് തിരുത്തുക

  • അഴിമതിക്ക് ചൂട്ട് പിടിക്കരുത്.

അവലംബം തിരുത്തുക

  1. [1] Archived 2016-12-08 at the Wayback Machine.|ജൂട്ട് അല്ല മോളേ ചൂട്ട്.
  2. [2] Archived 2017-07-24 at the Wayback Machine.|പടയണി
  3. [3]|ചൂട്ട് കത്തിച്ച് മാർച്ച് നടത്തി
"https://ml.wikipedia.org/w/index.php?title=ചൂട്ട്&oldid=3825563" എന്ന താളിൽനിന്ന് ശേഖരിച്ചത്