ചുകന്ന നെല്ലിക്കോഴി

(ചുവന്ന നെല്ലിക്കോഴി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുളക്കോഴികളുടെ അടുത്ത ബന്ധുക്കളാണ് ചുവന്ന നെല്ലിക്കോഴി ഇംഗ്ലീഷ്: Ruddy-breasted Crake (ശാസ്ത്രീയനാമം: Porzana fusca).[2] [3][4][5] ചുവന്ന കണ്ണുകളും കാലുകളുമുള്ള ഇവയ്ക്ക് പൊതുവെ ഇഷ്ടികയുടെ നിറമാണ്. പുറവും മടക്കിയ ചിറകും പിൻകഴുത്തും വാലുമെല്ലാം ഇരുണ്ട പച്ചകലർന്ന തവിട്ടുനിറമാണ്. മുഖവും നെഞ്ചും ചുവപ്പുകലർന്ന തവിട്ടുനിറം. അടിവയറ്റിലും വാലിനടിയിലും കറുപ്പും വെളുപ്പും വളയങ്ങൾ കാണാം. വയലുകളിലും ചെളിപ്രദേശങ്ങളിലും പൊന്തകളിലുമാണ് ജീവിയ്ക്കുന്നത്. ഇവയുടെ വാല് പെട്ടെന്ന് പൊക്കിയും താഴ്ത്തിയും ചലിപ്പിക്കുന്നത് കാണാം. വെള്ളത്തിലേയും ചെളിയിലേയും ചെറു പ്രാണികളും ജലസസ്യങ്ങളുമാണ് ആഹാരം.

ചുവന്ന നെല്ലിക്കോഴി
(Ruddy-breasted Crake)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. fusca
Binomial name
Porzana fusca
(Linnaeus, 1766)
Synonyms

Zapornia fusca

Ruddy breasted crake from koottanad Palakkad Kerala India

ഇതുകൂടി കാണുക

തിരുത്തുക
  1. BirdLife International (2012). "Porzana fusca". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 487. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=ചുകന്ന_നെല്ലിക്കോഴി&oldid=3468499" എന്ന താളിൽനിന്ന് ശേഖരിച്ചത്