കാസിരംഗ ദേശീയോദ്യാനം

(Kaziranga National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 1974-ൽ രൂപീകൃതമായി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.[1]

കാസിരംഗ ദേശീയോദ്യാനം
Kaziranga National Park
Kaziranga Rhinoceros unicornis.jpg
Kaziranga is the most important stronghold for the Indian Rhinoceros
Map showing the location of കാസിരംഗ ദേശീയോദ്യാനം Kaziranga National Park
Map showing the location of കാസിരംഗ ദേശീയോദ്യാനം Kaziranga National Park
LocationGolaghat and Nagaon districts, Assam, India
Nearest cityജോർഹത്, ദിസ്പൂർ
Area430 square കിലോmetre (4.6×109 sq ft)
Established1905
Governing bodyഭാരത സർക്കാർ, ആസാം സർക്കാർ
Official nameKaziranga National Park
TypeNatural
Criteriaix, x
Designated1985 (9th session)
Reference no.337
State PartyIndia
RegionAsia-Pacific

ഭൂപ്രകൃതിതിരുത്തുക

471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. നിത്യഹരിത വനമേഖലയാണിത്. ചതുപ്പു നിലങ്ങളും പുൽമേടുകളും ഇവിടെ ധാരാളമായുണ്ട്.

ജന്തുജാലങ്ങൾതിരുത്തുക

കാണ്ടാമൃഗത്തെ കൂടാതെ കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ എന്നീ മൃഗങ്ങളെയും ഇവിടെ കാണാം.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013 (താൾ -462)]
"https://ml.wikipedia.org/w/index.php?title=കാസിരംഗ_ദേശീയോദ്യാനം&oldid=3144888" എന്ന താളിൽനിന്ന് ശേഖരിച്ചത്