ചുബ ടിബറ്റിലെ ജനങ്ങളുടെ പാരമ്പര്യ വേഷമാണ്. ശരീരം മുഴുവൻ മറയത്തക്ക വിധത്തിൽ ധരിക്കുന്ന ഒരു വസ്ത്രമാണിത്. ഹിമാലയത്തിലെ ടിബറ്റൻ പർവ്വതത്തിലെ കഠിനമായ തണുപ്പിൽ നിന്നും രക്ഷനേടുന്നതിന് ഈ വസ്ത്രധാരണം ടിബറ്റുകാരെ സഹായിക്കുന്നു. ടിബറ്റൻ നാടോടികളുടെയിടയിലാണ് ഇത് കൂടുതലും പ്രചാരത്തിലുള്ളത്. ടിബറ്റിലെ ജനവിഭാഗമായ ഷെർപ്പകളുടെ പാരമ്പര്യവേഷമാണിത്.[1] കമ്പിളി നെയ്യലും നിറം കൊടുക്കലുമൊക്കെയാണ് ഷെർപ്പ സ്ത്രീകളുടെ പ്രധാന ജോലി.[2] പടിഞ്ഞാറൻ നേപ്പാളിലെ കുന്നുകളിൽ വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഷെർപ്പകൾ. ഇവിടെ ഇവർ യാക്കുകളേയും മറ്റു കന്നുകാലികളെ മേയ്ക്കുകയും, ചെറുകിട കൃഷികൾ നടത്തുകയും, തിബറ്റിലേക്ക് കച്ചവടം നടത്തുകയും ചെയ്യുന്നു

Young Woman wearing a chuba
Elderly Pilgrim, Tsurphu, Tibet


  1. Migot, André (1955). Tibetan Marches. Translated by Peter Fleming. E. P. Dutton & Co., Inc., U.S.A., pp. 84-86.
  2. HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 200–218.
"https://ml.wikipedia.org/w/index.php?title=ചുബ&oldid=3142811" എന്ന താളിൽനിന്ന് ശേഖരിച്ചത്