ചുടു രാജവംശം
എ.ഡി. ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനുമിടയിൽ ദക്ഷിണേന്ത്യയിലെ ഡെക്കാൻ പ്രദേശത്തിന്റെ ചില ഭാഗങ്ങൾ ഭരിച്ച രാജവംശമാണ് ചുടു രാജവംശം. അവരുടെ തലസ്ഥാനം ഇന്നത്തെ കർണാടക സംസ്ഥാനത്തിലെ ബനവാസിയിലായിരുന്നു. ചുടുരാജവംശക്കാർ ശതവാഹനസാമ്രാജ്യത്തിന്റെ സാമന്തരായി അധികാരത്തിലേറുകയും ശതവാഹനന്മാരുടെ തകർച്ചയ്ക്ക് ശേഷം അധികാരം ഏറ്റെടുക്കുകയും ചെയ്തു. അശോക ശിലാശാസനങ്ങൾ കഴിഞ്ഞാൽ ചുടു രാജവംശത്തിന്റെ ലിഖിതങ്ങളാണ് വടക്കൻ കർണാടകത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ ചരിത്രരേഖകൾ
ചുടു രാജവംശം | |||||||||
---|---|---|---|---|---|---|---|---|---|
ബി.സി.ഇ 1-ആം ശതകം–സി.ഇ 3-ആം ശതകം | |||||||||
ഇന്ത്യൻ ഉപഭൂഖണ്ഡവും ചുറ്റുമുള്ള പ്രദേശങ്ങളും 200 സി.ഇ -യോടടുത്ത് | |||||||||
തലസ്ഥാനം | ബനവാസി | ||||||||
പൊതുവായ ഭാഷകൾ | പ്രാകൃതം കന്നഡ | ||||||||
മതം | ബുദ്ധമതം ഹിന്ദുമതം | ||||||||
ഭരണസമ്പ്രദായം | രാജഭരണം | ||||||||
ചരിത്രം | |||||||||
• Established | ബി.സി.ഇ 1-ആം ശതകം | ||||||||
• Disestablished | സി.ഇ 3-ആം ശതകം | ||||||||
| |||||||||
Today part of | ഇന്ത്യ |
പേര്
തിരുത്തുകസമകാലിക ലിഖിതങ്ങളിൽ "ചുടു- കുല " ("ചുടു കുടുംബം") എന്ന പേര് കാണപ്പെടുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ചുടുകുടുംബം പുറപ്പെടുവിച്ചിട്ടുള്ള നാണയങ്ങളിൽ റാണോ ചുടുകളാനന്ദസ ("ചുടുകലാനന്ദ രാജാവിന്റെ"), റാണോ മുളാനന്ദസ, റാണോ ശിവാളാനന്ദസ എന്നിവ മുദ്രണം ചെയ്തിരിക്കുന്നു. മുൻകാലങ്ങളിൽ ചില പണ്ഡിതർ ചുടുകളാനന്ദസ എന്ന വാക്ക് ചുടുകഡാനന്ദസ എന്ന് തെറ്റായി വായിച്ചിരുന്നു, ഇത് രാജാക്കന്മാരുടെ പേരുകളെയും അവരുടെ രാജവംശത്തെയും കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങളിലേക്ക് നയിച്ചു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഉദാഹരണത്തിന്, "ചുടു-കടാ-നന്ദ" എന്നാൽ "ചുടു നഗരത്തിന്റെ സന്തോഷം" എന്നാണ് നുമിസ്മാറ്റിസ്റ്റ് ഇ.ജെ. റാപ്സൺ (1908) സിദ്ധാന്തിച്ചത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
കന്നഡ ഭാഷയിൽ ചുടു എന്ന വാക്കിന്റെ അർത്ഥം "ചിഹ്നം" എന്നാണ്. ചുടു ലിഖിതങ്ങളിൽ പാമ്പിന്റെ പത്തിയുടെ ചിഹ്നം അടങ്ങിയിരിക്കുന്നു, ചുടു എന്നാൽ "മൂർഖന്റെ മകുടം" എന്നാണ് അർത്ഥമാക്കുന്നത്. ഈ ചിഹ്നം ഇവരെ നാഗ ഗോത്രവുമായി ബന്ധിപ്പിക്കുന്നു. നാഗഗോത്രക്കാർ പടിഞ്ഞാറൻ ഡെക്കാനിലെ ഇന്നത്തെ ബനവാസിക്കടുത്തുള്ള നാഗര ഖണ്ഡ എന്ന സ്ഥലവുമായി ബന്ധപ്പെട്ടവരായിരുന്നു. "സുഡു (ചുടു)" എന്ന വാക്ക് ക്ലാസിക്കൽ സാഹിത്യത്തിൽ മൂർഖന്റെ മകുടം എന്ന അർത്ഥത്തിൽ പതിവായി ഉപയോഗിക്കുന്നു. അതടിസ്ഥാനമാക്കി "ചുടുകുല" നാഗന്മാരുടെ കുടുംബമായ "നാഗകുല"മെന്നർത്ഥമാകുന്നനുമാനിക്കപ്പെടുന്നു. [1]
നുമിസ്മാറ്റിസ്റ്റായ മൈക്കൽ മിച്ചിനറുടെ (1983) അഭിപ്രായത്തിൽ ഈ പേരുകൾ അമ്മതാവഴിയിലുള്ളതാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഉദാഹരണത്തിന്, റാണോ മുളാനന്ദസ അതായത് "മുളാനന്ദ രാജാവ്" എന്നുള്ളത്, "മുളാനന്ദ" എന്ന " മുള ഗോത്രത്തിൽ നിന്നുള്ള ഒരു രാജ്ഞിയുടെ മകൻ (നന്ദ )" എന്നാണർത്ഥം. അതുപോലെ, ശിവളാനന്ദസ എന്നാൽ "ശിവാല ഗോത്രത്തിൽപ്പെട്ട ഒരു രാജ്ഞിയുടെ മകൻ" എന്നാണ്. മിച്ചിനറുടെ അഭിപ്രായത്തിൽ "ചുടു-കുല-നന്ദ-സാ" ( IAST : Cuṭukaḷānaṃdasa, "ചുടു കുടുംബത്തിൽപ്പെട്ട ഒരു രാജ്ഞിയുടെ മകൻ") എന്നത് രാജവംശത്തിലെ ഒന്നിലധികം രാജാക്കന്മാരുടെ പൊതുവായ പേരാണ്. സി.ഇ 345-ൽ കടംബ അധിനിവേശത്തിന് തൊട്ടുമുമ്പ് ഹരിതിപുത്ര വിഷ്ണുകദ ചുടുകുലാനന്ദ സതകർണി രാജാവ് ബനവാസി ലിഖിതം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സിദ്ധാന്തം. എന്നാൽ ചുടുകുലാനന്ദ എന്ന പേര് വഹിക്കുന്ന നാണയങ്ങൾ ഇതിനും ഇരുന്നൂറു വർഷം മുമ്പെങ്കിലും നില നിന്നിരുന്നുവെന്ന് ചന്ദ്രാവലി ഖനനങ്ങളുടെ പഠനത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ചരിത്രകാരനായ എം. രാമറാവു ചുടുകുടുംബത്തെ വിവരിക്കാൻ "ആനന്ദ കുടുംബം" എന്ന പദം ഉപയോഗിച്ചു, കാരണം നാണയങ്ങൾ "-നന്ദ" എന്ന പേരിൽ അവസാനിക്കുന്ന രാജാക്കന്മാരെ പരാമർശിക്കുന്നു. നാണയശാസ്ത്രജ്ഞന്മാരായ പി.എൽ. ഗുപ്ത, എ.വി. നരസിംഹമൂർത്തി എന്നിവരും ഈ വ്യാഖ്യാനത്തെ പിന്തുടർന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഉത്ഭവം
തിരുത്തുകരണ്ട് ചുടു രാജാക്കന്മാരെങ്കിലും "ശതകർണി" എന്ന പേരുപയോഗിച്ചിരുന്നു. [2] ഇത് പ്രസിദ്ധമായ ശതവാഹനരാജവംശവുമായി ബന്ധപ്പെട്ടതും ശതവാഹനകാലഘട്ടത്തിൽ മന്ത്രിമാരും സാധാരണക്കാരും ഉപയോഗിച്ചിരുന്നതുമായിരുന്നു. [3] ചുടുരാജവംശവും ശതവാഹനന്മാരും തമ്മിലുള്ള ബന്ധം വ്യക്തമല്ല. [4] ചുടു കുടുംബം ശതവാഹനന്മാരുടെ ഒരു ശാഖയായിൽനിന്നുത്ഭവിച്ചതോ അല്ലെങ്കിൽ ഒരു ശതവാഹന രാജകുമാരിയുടെ പിൻഗാമികളോ അല്ലെങ്കിൽ തെക്കൻ ഡെക്കാനിൽ ശതവാഹനന്മാരെ പിൻതുടർന്ന് ഭരണത്തിലെത്തിയവരോ ആണെന്ന് ചരിത്രകാരന്മാർ കരുതുന്നു.[5] [6] [7]
ചുടു രാജവംശം ഇന്തോ-സിഥിയൻ (ശാക) വംശജർ ആയിരുന്നിരിക്കാമെന്ന് നാണയശാസ്ത്രജ്ഞൻ മൈക്കൽ മിച്ചൈനർ അനുമാനിക്കുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ചില ചുടു നാണയങ്ങൾ ഇൻഡോ-സിഥിയൻ നാണയങ്ങളിൽ നിന്ന് ആശയങ്ങൾ പകർത്തിയിരിക്കുന്നു. ഉദാഹരണത്തിന്, കൊംദാപുരിൽ നിന്ന് കണ്ടെടുത്ത ഈയത്താൽ നിർമ്മിക്കപ്പെട്ട രണ്ട് നാണയങ്ങളിൽ ഒരു വശത്ത് സ്വസ്തികയും ഒപ്പമുള്ള എഴുത്തും ക്ഷഹരത നാണയങ്ങളെ ഓർമ്മിപ്പിക്കുന്നു. നാണയത്തിന്റെ മറുവശത്ത് ഭൂമകന്റേയും നഹപാനയുടേയും നാണയങ്ങളിലെപ്പോലെ അമ്പടയാളവും നാണയങ്ങളിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന ഇടിത്തീ ചിഹ്നവും കാണപ്പെടുന്നു. വി.വി.മിരാഷിയുടെ വ്യാഖ്യാനമനുസരിച്ച്, ഇത്തരം നാണയങ്ങൾ അടിച്ചിറക്കിയവർ തങ്ങളെ ശാകന്മാർ അല്ലെങ്കിൽ ചുടു കുടുംബത്തിലെ അംഗങ്ങൾ എന്ന് വിളിക്കുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മിരാഷിയും മിച്ചിനറും നാണയങ്ങളിലെ ലിഖിതങ്ങളെ ഇങ്ങനെ വായിച്ചു: "മഹാസേനപതിസ ബരദാജപുതസ സാഗ മന ചുടുകുലസ". ഇത് അർത്ഥമാക്കുന്നത് "മഹാസേനപതി ശക മന, ചുടു കുടുംബത്തിലെ ബരദാജന്റെ മകൻ എന്നാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മിച്ചിനറുടെ അഭിപ്രായമനുസരിച്ച് നാസിക് ലിഖിതത്തിൽ, ശതവാഹന രാജാവായ ഗൗതമിപുത്ര ശതകർണി തന്റെ വിജയപാളയമായ വൈജയന്തിയിൽ (ബനവാസിയുടെ പഴയ പേര്) നിന്ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മിച്ചിനർ, ചുടു രാജവംശത്തെ 125 സി.ഇ യോടടുത്ത് ഇന്തോ-സിഥിയൻ രാജാവായ നഹപാനയെ ഗൗതമിപുത്ര ശതകർണി പരാജയപ്പെടുത്തിയപ്പോൾ ശതവാഹനസാമന്തർ ആയിത്തീർന്ന ഇന്തോ-ശാകൻ പ്രമാണിമാരാണെന്ന് സിദ്ധാന്തിക്കുന്നു. തുടർന്ന്, അവർ ശതവാഹനരുടെ യുദ്ധങ്ങളിൽ പങ്കെടുത്തു. ഒരു ചുടു സേനാനി പുതുതായി പിടിച്ചെടുത്തു നഗരം ബനവാസി ഭരിക്കാൻ നിയമിതനായി. മറ്റൊരു ചുടു സേനാനി കൊംദാപുർ മേഖലയിൽ മഹാസേനാപതി ആയി നിയമിക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ചരിത്രകാരനായ ഡി.സി. സിർകാർ, മിറാഷിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് സാഗ മന ചുടുകുലാസ എന്ന പ്രയോഗത്തിലെ സാഗ-മന എന്ന വാക്ക് സാഗമന(സാഗമ കുടുംബത്തിലെ) എന്നാണ് വായിക്കേണ്ടത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
രാഷ്ട്രീയ ചരിത്രം
തിരുത്തുകഇന്നത്തെ കർണാടകയിലെ ബനവാസി നഗരത്തെ ആസ്ഥാനമാക്കി ചുടുരാജവംശം രണ്ട് നൂറ്റാണ്ടുകളോളം ഭരിച്ചു. ഏകദേശം 125 സി.ഇ മുതൽ 345 സി.ഇ. വരെ. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
തുടക്കത്തിൽ ശതാവഹന്മാർക്ക് കീഴിലായിരുന്ന ചുടുവംശക്കാർ, ശതവാഹനരുടെ ശക്തി കുറഞ്ഞപ്പോൾ സ്വാതന്ത്ര്യം നേടി. [4] പുരാണങ്ങളിൽ "ആന്ധ്ര-ഭൃത്യ" (ആന്ധ്രക്കാരുടെ ദാസർ) എന്നു വിശേഷിക്കപ്പെട്ടിരിക്കുന്ന രാജവംശങ്ങളിലൊന്നായിരിക്കാം ചുടു എന്നു കരുതപ്പെടുന്നു. നാണയശാസ്ത്രതെളിവുകളനുസരിച്ച് ചുടു രാജാക്കന്മാരെ ശതവാഹനരുടെ മറ്റ് സാമന്തന്മാർ വലയം ചെയ്തിരുന്നു. കോല്ഹാപൂരിലെ കുരന്മാരും ചന്ദ്രാവലിയിലെ സദകണ മഹാരതികളും ഇതിനുദാഹരണമാണ്. ഈ മൂന്ന് കുടുംബങ്ങളും പുറപ്പെടുവിച്ച നാണയങ്ങൾ സമാനമാണ്, ഈ നാണയങ്ങളിൽ ഭൂരിഭാഗവും സി.ഇ. രണ്ടാം നൂറ്റാണ്ടിലേതാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ചന്ദ്രാവലിയിലും കൊണ്ടാപൂരിലും കണ്ടെത്തിയ നാണയങ്ങൾ "മഹാരതി സദകണ ചുടു കൃഷ്ണ" എന്ന പേര് ഉൾക്കൊള്ളുന്നു. ഇത് സൂചിപ്പിക്കുന്നത് മറ്റ് രാജകുടുംബങ്ങളുമായുള്ള വിവാഹത്തിലൂടെ ചുടു തങ്ങളുടെ ശക്തി ഉറപ്പിച്ചു എന്നാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സി.ഇ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ മൂന്ന് കുടുംബങ്ങളുടെയും അധികാരം ശതവാഹനന്മാർ കൈയ്യടിക്കെയെന്നും അവരുടെ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തതായി കാണപ്പെടുന്നുവെന്നും നാണയശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നു. യജ്ഞ ശ്രീ ശതകർണിയുടെ നാണയങ്ങൾ കൊല്ഹാപൂരിൽനിന്നും ചന്ദ്രാവലിയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. സാമന്ത രാജ്യങ്ങളെ അപേക്ഷിച്ച് ശതവാഹന നാണയങ്ങൾ കൂടുതൽ സമീപകാലത്തേതാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സി.ഇ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ശതവാഹന ശക്തി ക്ഷയിച്ചപ്പോൾ, കുര, സദകണ മഹാരതി എന്നിവരിൽ നിന്ന് വ്യത്യസ്തമായി ചുടു വംശം ബനവാസിയിൽ തങ്ങളുടെ അധികാരം നിലനിർത്തി. സി.ഇ 260 -നും 340 -നും ഇടയിലുള്ള നാല് ലിഖിതങ്ങളെങ്കിലും അവരുടെ ഭരണത്തെ സാക്ഷ്യപ്പെടുത്തുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ശതവാഹനരുടെ പതനത്തിനുശേഷം, ശതവാഹന സാമ്രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ പ്രദേശങ്ങൾ ചുടു വംശം നിയന്ത്രിക്കുന്നതായി കാണപ്പെട്ടു. അവർ പിന്നീട് വടക്കും കിഴക്കും തങ്ങളുടെ ശക്തി വർദ്ധിപ്പിച്ചു. [8] ചരിത്രകാരനായ ടെടോനിയോ ഡി സൂസയുടെ അഭിപ്രായത്തിൽ ചുടു രാജ്യം ഭോജരാജ്യത്തിന്റെ സാമന്തരായി കുങ്കല്ലി, ബല്ലി, ഇന്നത്തെ ഗോവയുടെ ഭാഗമായ കണകൊൺ എന്നിവ നിയന്ത്രിച്ചിരുന്നു. [9]
181സി.ഇ. യിൽ ശതവാഹന ചക്രവർത്തിയായ ഗൗതമി-പുത്ര യജ്ഞ ശതകർണിയുടെ മരണശേഷം, ശതവാഹനന്മാർക്ക് പടിഞ്ഞാറൻ പ്രവിശ്യകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ചുടു രാജാക്കന്മാർ ആ പ്രദേശങ്ങൾ തങ്ങളുടെ സ്വാധീനത്തിലാക്കി. മൂന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലോ രണ്ടാം പകുതിയിലോ ചുടു രാജവംശം അവസാനിച്ചു, അതായത് ഏകദേശം 250-275 സി.ഇ യിൽ. ചുടു രാജവംശത്തിലെ ബനവാസി (വൈജയന്തിപുര) ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഹരിതി-പുത്ര ചൂടു-കദാനന്ദ ശതകർണി, അദ്ദേഹത്തിന്റെ ചെറുമകൻ ഹരിതി-പുത്ര ശിവ-സ്കന്ദ-വർമൻ എന്നീ രണ്ടു രാജാക്കന്മാരുടെ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [10]
ഇ.ജെ. റാപ്‌സൺ, നാസിക് ജില്ലയുടെ ചരിത്രം ചർച്ചചെയ്യുമ്പോൾ, 159 സി.ഇ യിൽ തന്റെ ഭരണത്തിന്റെ ഏഴാം വർഷത്തിലെ യജ്ഞ-ശ്രീ ശതകർണിയുടെ അവസാനത്തെ അറിയപ്പെടുന്ന ശതവാഹന ലിഖിതവും അഭിര രാജാവായ ഈശ്വരസേനന്റെ ആദ്യ നാസിക് ലിഖിതവും തമ്മിലുള്ള അന്തർഭരണകാലത്ത് നാസിക് ഒന്നുകിൽ അഭിര രാജാക്കന്മാരുടെ കയ്യിലോ അല്ലെങ്കിൽ ചുടു രാജവംശത്തിന്റെ കയ്യിലോ ആയിരിക്കാമെന്ന് അഭിപ്രായപ്പെടുന്നു. [11]
കൻഹേരി ലിഖിതത്തിലെ സ്കന്ദനാഗശതക ഹരിതിപുത്ര-വിഷ്ണുകട-ചുടുകുലാനന്ദ ശതകർണിയുടെ ബനവാസി ലിഖിതത്തിലെ ശിവസ്കന്ദനാഗശ്രീക്ക് സമാനമാണെന്ന് ഇ.ജെ. റാപ്സൺ സിദ്ധാന്തിക്കുന്നു. 190 സി.ഇ യിൽ യജ്ഞശ്രീ ശതകർണിയുടെ ഭരണം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചതിന് ശേഷം മൈസൂരിലും അപരാന്തയിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലും ശതവാഹനരുടെ പിൻഗാമിയായി ചുടു രാജാക്കന്മാർ അധികാരമേറ്റെടുത്തതായി ജി.ജെ. ഡുബ്രൂവിൽ നിഗമനം ചെയ്യുന്നു. പിന്നീട്, കന്നഡ, മലയാളം (മലബാർ) സംസാരിക്കുന്ന പ്രദേശങ്ങളുടെ വടക്കൻ ഭാഗങ്ങളിൽ ചുടു രാജവംശം ആധിപത്യം സ്ഥാപിച്ചു. [12]
മതം
തിരുത്തുകമിച്ചിനറുടെ അഭിപ്രായത്തിൽ, ചുടു നാണയങ്ങളിലെ മുദ്രകൾ സൂചിപ്പിക്കുന്നത് അവർ ബുദ്ധമതക്കാരായിരുന്നു എന്നാണ് . ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 345 സി.ഇ യോടടുത്ത് മയൂരശർമ്മൻ ബനവാസി തലസ്ഥാനമാക്കി കദംബ രാജവംശം സ്ഥാപിച്ചതോടെ ചുടു ഭരണം അവസാനിച്ചതായി കരുതപ്പെടുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
പിൻഗാമികൾ
തിരുത്തുകഇന്നത്തെ കർണാടകത്തിന്റെ ഭൂരിഭാഗവും പിന്നീട് നിയന്ത്രിച്ചിരുന്ന ബദാമിയിലെ ചാലൂക്യ രാജവംശം ഹരിതഗോത്രത്തിന്റേയും മാനവ്യഗോത്രത്തിന്റെയും പിന്തുടർച്ച അവകാശപ്പെട്ടു. ചാലൂക്യർ ഈ വംശാവലി സ്വന്തമാക്കിയത് അവർക്കു മുമ്പും ചുടു രാജവംശത്തിനുശേഷവും ബനവാസി ഭരിച്ച കദംബ രാജവംശത്തിൽ നിന്നാണ്. കദംബന്മാർ ഈ വംശാവലി ചുടു രാജവംശത്തിൽനിന്ന് സ്വന്തമാക്കിയിതായിരുന്നു. [13]
ചാലൂക്യന്മാർക്ക് ചുടു രാജവംശവുമായും കദംബരുമായും ബന്ധമുണ്ടായിരുന്നതായി ചരിത്രകാരനായ ശൈലേന്ദ്ര നാഥ് സെൻ സിദ്ധാന്തിക്കുന്നു. [14]
ലിഖിതങ്ങൾ
തിരുത്തുകബനവാസി ലിഖിതം
തിരുത്തുകബനവാസി (ഉത്തര കന്നഡ ജില്ലയിലെ വനവസി അല്ലെങ്കിൽ വൈജയന്തി, കർണാടക) ലിഖിതം ഹരിതിപുത്ര വിഷ്ണുകദ ചുടുകുലാനന്ദ ശതകർണി തന്റെ ഭരണത്തവാഴ്ചയുടെ 12-ആം കൊല്ലം ഒരു നാഗശില്പം, വിഹാരം, കുളം എന്നിവ സമ്മാനമായി കൊടുത്തതിനെ പ്രതിപാദിക്കുന്നു. സമീപത്തെ മലവള്ളി ലിഖിതം തന്റെ ഭരണത്തിന്റെ ഒന്നാം വർഷത്തിൽ ഒരു ഗ്രാമം ദാനം ചെയ്ത അതേ രാജാവിനെക്കുറിച്ച് പരാമർശിക്കുന്നു. അഞ്ചാം നൂറ്റാണ്ടിലെ ഒരു കദംബ രാജാവിന്റെ അതേ സ്തംഭത്തിലെ ശിലാശാസനത്തിൽ ഈ പ്രദേശം ഭരിച്ചിരുന്ന മാനവ്യാസ ഗോത്ര ഹരിതിപുത്ര വൈജയന്തിപതി ശിവസ്കന്ദവർമൻ എന്ന മുൻ രാജാവിനെ പരാമർശിക്കുന്നു. [12]
മട്ടപ്പട്ടി (മലവള്ളി) ദേവനു വേണ്ടി 175 സി.ഇ യിൽ ഹരിതിപുത്ര ശതകർണി തന്റെ മുഖ്യ നികുതി അധികാരിയോട് ഒരു ബ്രാഹ്മണ ദാനമായി സഹലാവതി എന്ന ഗ്രാമം കോണ്ടമന എന്ന വ്യക്തിക്ക് പട്ടാളക്കാരുടെ പ്രവേശനം (അഭടപാവേശം) ഒഴിവാക്കി നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. [15] [16] സതകാമി രാജാവിന് മഹാഭോജ-നാഗശ്രീ എന്ന് പേരുള്ള ഒരു മകൾ ഉണ്ടായിരുന്നുവെന്ന് മറ്റൊരു രേഖ പറയുന്നു, അവർ മധുകേശ്വര ക്ഷേത്രത്തിന് ഒരു കുളവും വിഹാരവും അനുവദിച്ചു. [17]
മലവള്ളി ലിഖിതം
തിരുത്തുകപടിഞ്ഞാറൻ-മധ്യ കർണാടകയിലെ നാഗരഖണ്ഡ പ്രദേശത്തുള്ള മലവള്ളി (ബനവാസി-തലഗുണ്ടയ്ക്ക് സമീപം) പ്രദേശം രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ ശതവാഹന, ചുടു ഭരണാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു. കല്ലേശ്വരക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഷഡ്ഭുജസ്തംഭത്തിൽ ശതവാഹന, കദംബ ഭരണാധികാരികളുടെ ലിഖിതങ്ങളുണ്ട്. രണ്ടാം നൂറ്റാണ്ടിൽ വിങ്ങുകദ ചുടുകുലാനന്ദ ശതകാമിയുടെ ലിഖിതം ഷഡ്ഭുജാകൃതിയിലുള്ള സ്തംഭത്തിന്റെ മൂന്ന് മുഖങ്ങളിൽ കൊത്തിയെടുത്തതാണ്.
3-4-ആം നൂറ്റാണ്ടിലെ മലവള്ളി സ്തംഭത്തിലെ രണ്ടാമത്തെ ലിഖിതം സ്തംഭത്തിന്റെ ശേഷിക്കുന്ന മൂന്ന് മുഖങ്ങളിൽ കൊത്തിവച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ ദക്ഷിണേന്ത്യൻ ബ്രാഹ്മിയുടെ രണ്ട് വ്യത്യസ്തശൈലികൾ രേഖപ്പെടുത്തുന്നതിനാൽ ഈ ലിഖിതങ്ങൾ എപ്പിഗ്രാഫിസ്റ്റുകൾക്ക് പ്രധാനമാണ്. ആദ്യത്തേത് സി.ഇ 2-ഉം 3-ഉം നൂറ്റാണ്ടുകളിലെ ത്രികോണാകൃതിയിലുള്ള തലയുള്ള ചിഹ്നങ്ങളാണെങ്കിൽ, രണ്ടാമത്തേത് സി.ഇ 3-ഉം 4-ഉം നൂറ്റാണ്ടുകളിലെ കദംബ ബോക്‌സ് തലയുള്ള ചിഹ്നങ്ങളാണ്.[18]
കൻഹേരി ലിഖിതം
തിരുത്തുകകൻഹേരിയിലുള്ള മറ്റൊരു ശിലാശാസനം, രാജാവിന്റെ പേര് രേഖപ്പെടുത്താതിനാൽ പുലമാവിയുടെ ഭരണകാലത്തേതെന്ന് കണക്കാക്കിയിരുന്നു. എന്നാൽ ആന്തരിക തെളിവുകൾ അടിസ്ഥാനമാക്കി ഇ.ജെ. റാപ്‌സൺ ഈ നിഗമനം തെറ്റാണെന്ന് തെളിയിക്കുന്നു. ലിഖിതത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തി നാഗമൂലനികയാണെന്ന് കരുതപ്പെടുന്നു. അവർ രാജാവായ ഹരിത്രപുത്ര വിഷ്ണു-കദ-ചുടു ശതകർണിയുടെ മകളായിരുന്നു എന്നു കരുതപ്പെടുന്നു. [11]
നാണയങ്ങൾ
തിരുത്തുകകാർവാർ, ചന്ദ്രവല്ലി എന്നിവിടങ്ങളിൽ നിന്ന് ചുടു നാണയങ്ങൾ കണ്ടെത്തിയത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ചുടു നാണയങ്ങൾ കൂടുതലും ഈയം കൊണ്ടാണ്. ഒരു നാണയം കമാനാകൃതിയിലുള്ള കുന്നും (അല്ലെങ്കിൽ സ്തൂപം) താഴെ നദിയുടെ രൂപവും ഒരു വശത്തും ജാലകത്തിനുള്ളിൽ മരം മറുവശത്തും കാണിക്കുന്നു. [19]
അനന്തപൂർ, കടപ്പ ജില്ലകളിൽ നിന്നു കണ്ടെടുത്തിട്ടുള്ള ഈയത്തിലുള്ള വലിയ നാണയങ്ങളിൽ 'ഹരിത' എന്നു രേഖപ്പെടുത്തിയതായി ചിലർ വായിച്ചെടുക്കുന്നു. ഒരുപക്ഷേ അവ ഹരിതിപുത്ര ശിവസ്കന്ദ വർമ്മനെയും ഹരിതിപുത്ര വിഷ്ണു കദ-ചുടുകുല ശതകർണിയെയും പരാമർശിക്കുന്നു. [20]
ചുടു രാജവംശത്തിലെ ആദ്യത്തെ അറിയപ്പെടുന്ന ഭരണാധികാരി റാണോ ചുടുകദാനന്ദയുടെ (70 ബി.സി.ഇ) നാണയങ്ങൾ, (അവയിൽ റാണോ ചുടുകദാനംദാസ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്), പുരാതന നാഗരഖണ്ഡ (ബണ്ടലൈകെ) പട്ടണ പ്രദേശങ്ങളിലെ കാർവാർ, ബനവാസി ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Aiyangar, S. Krishnaswami (1995). Some Contributions of South India to Indian Culture. India: Asian Educational Services. pp. 138–140. ISBN 9788120609990.
- ↑ Michael Mitchiner 1983, p. 102.
- ↑ K. Gopalachari (1976). Early History of the Andhra Country. University of Madras. p. 39.
- ↑ 4.0 4.1 Himanshu Prabha Ray (1986). Monastery and guild: commerce under the Sātavāhanas. Oxford University Press. pp. 40–41.
- ↑ Dilip K. Chakrabarty (2010). The Geopolitical Orbits of Ancient India: The Geographical Frames of the Ancient Indian Dynasties. Oxford University Press India. p. 59. ISBN 978-0-19-908832-4.
- ↑ Studies in Indian Epigraphy. Epigraphical Society of India / Geetha Book House. 2002. p. 75.
- ↑ Hartmut Scharfe (2002). Handbook of Oriental Studies. BRILL. p. 167. ISBN 90-04-12556-6.
It is not clear if this king and his family (the Cutus) were a branch of the Sata- vahanas or were their successors in the southern part of their dominions.
- ↑ Sailendra Nath Sen 1999, p. 175.
- ↑ Teotonio R. De Souza (1990). Goa Through the Ages: An economic history. Concept. p. 9. ISBN 978-81-7022-259-0.
- ↑ "Antiquities of India; an account of the history and culture of ancient Hindustan". Antiquities of India; an Account of the History and Culture of Ancient Hindustan.
- ↑ 11.0 11.1 Rapson, E. J. (1989). Catalogue of the Coins of the Andhra Dynasty, the Western Ksatrapas, the Traikutaka Dynasty and the "Bodhi" Dynasty. Asian Educational Services. pp. liv, CXXXIV, 136–140. ISBN 9788120605220.
- ↑ 12.0 12.1 Chattopadhyaya, Sudhakar (1974). Some Early Dynasties of South India. Motilal Banarsidass Publishers. pp. 130, 196, 100–103. ISBN 9788120829411.
- ↑ Daud Ali (2000). "Royal Eulogy as World History: Rethinking Copper—plate Inscriptions in Cola India". Querying the Medieval: Texts and the History of Practices in South Asia. Oxford University Press. p. 187. ISBN 978-0-19-535243-6.
- ↑ Sailendra Nath Sen 1999, p. 360.
- ↑ Mishra, Arun Kumar (1992). Trading Communities in Ancient India: From Earliest Times to 300 A.D. Anamika Publishers & Distributors. pp. 108, 112, 118. ISBN 9788185150130.
- ↑ Rice, Benjamin Lewis (2001). Gazetteer of Mysore. Karnataka, India: Asian Educational Services. p. 461. ISBN 9788120609778.
- ↑ "HISTORY OF SOME IMPORTANT TOWNS" (PDF). HISTORY OF SOME IMPORTANT TOWNS-Shodhganga.
- ↑ Chugh, Lalit (2016). Karnataka's Rich Heritage - Art and Architecture: From Prehistoric Times to the Hoysala Period. Notion Press. ISBN 9789352068258.
- ↑ Coins of the Chutus of Banavasi Archived 19 January 2007 at the Wayback Machine. Attribution:Mitchiner CSI 34
- ↑ T., Desikachari (1991). South Indian Coins. Asian Educational Services. p. 26. ISBN 9788120601550.
ഗ്രന്ഥസൂചി
തിരുത്തുക- D. C. Sircar (1968). Studies in Indian Coins (2008 reprint). Motilal Banarsidass. ISBN 978-81-208-2973-2.
- Michael Mitchiner (1983). "The Chutus of Banavasi and their Coinage". The Numismatic Chronicle. 143: 95–120. JSTOR 42665170.
- Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. ISBN 978-81-224-1198-0.