മ്യാന്മർ, ശ്രീലങ്ക, ഇന്ത്യയിൽ ബീഹാർ, ഒഡീഷ, ആസാം എന്നിവിടങ്ങളിൽ വളരുന്ന ഒരു ചെറുമരമാണ് ചിലന്തിച്ചെടി.(ശാസ്ത്രീയനാമം: Ochna squarrosa). അലങ്കാരച്ചെടിയായി ഉദ്യാനങ്ങളിൽ വളർത്താറുണ്ട്. കടുംമഞ്ഞനിറവും സുഗന്ധവുമുള്ള പുഷ്പങ്ങൾ ഉണ്ടാകുന്നു. പഴങ്ങൾ പാകമാകുമ്പോൾ കടുംചുവപ്പുനിറത്തിലാണ് ഉണ്ടാവുക. മരത്തൊലി ദഹനക്കുറവിനു ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും. വേര് പാമ്പുവിഷത്തിനും ആസ്ത്മയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്.[1]

ചിലന്തിച്ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
O squarrosa
Binomial name
Ochna squarrosa

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-04. Retrieved 2016-02-01.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിലന്തിച്ചെടി&oldid=3631268" എന്ന താളിൽനിന്ന് ശേഖരിച്ചത്