ചിറ്റണ്ട
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണ് ചിറ്റണ്ട. കുന്നംകുളം നിയോജകമണ്ഡലത്തിലും ഒറ്റപ്പാലം ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു. തൃശ്ശൂർ നഗരത്തിൽ നിന്ന് ഉദ്ദേശം 25കി. മീറ്ററും വടക്കാഞ്ചരിയിൽ നിന്ന് ഉദ്ദേശം 7 കി മീറ്ററും ദൂരമുണ്ട്. പരശുരാമൻ സൃഷ്ടിച്ച 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ചിറ്റണ്ട കാർത്ത്യായനീക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീകൃഷ്ണപുരം ക്ഷേത്രം, എരിഞ്ഞിക്കൽ ഭഗവതീക്ഷേത്രം,ശങ്കരമംഗലം ശിവക്ഷേത്രം, കുണ്ടന്നൂർ കർമ്മലമാതാവിൻ പള്ളി തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. വടക്കാഞ്ചേരിപ്പുഴ (കീച്ചേരിപ്പുഴ), ചെറുചക്കിച്ചോല, അമ്പലക്കുളങ്ങൾ ഇവയാണ് പ്രധാന ജലസ്രോതസ്സുകൾ. ചെറുചക്കിച്ചോല എന്ന കൊച്ചുവെള്ളച്ചാട്ടം ഒരു വിനോദഞ്ചാരകേന്ദ്രമാണ്. രാജ്യത്തെ ആദ്യത്തെ ആനചികിത്സാ ഗവേഷണ, പരിപാലന കേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടികൾ തുടങ്ങിയിട്ടുണ്ട്.
യുനെസ്കോ ഗുരുദക്ഷിണ ലഭിച്ച നാരായണമംഗലത്ത് അഗ്നിശർമ്മൻ നമ്പൂതിരി, ദൈവദാസി സിസ്റ്റർ മരിയ സി കണ്ണനായ്ക്കൽ, തൃശ്ശൂർ പൂരം വെടിക്കെട്ടുകലാകാരനായിരുന്ന അന്തരിച്ച കുണ്ടന്നൂർ സുന്ദരൻ എന്നിവർ ചിറ്റണ്ട സ്വദേശികളാണ്.
അവലംബം
തിരുത്തുകhttp://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/chennai-1.1473624[പ്രവർത്തിക്കാത്ത കണ്ണി]
http://wadakanchery.com/sr-celin-kannanaikkal/
http://uaebiblequiz.blogspot.in/2012/06/sg-sr-m-celine-kannanaikal.html