ചിറയ്ക്കൽ കാളിദാസൻ

ബന്ദിയാക്കപ്പെട്ട ആന

തൃശ്ശൂർ ജില്ലയിൽ ചിറയ്ക്കൽ മധുവിന്റെ ഉടമസ്ഥതയിലുള്ള ചിറയ്ക്കൽ കാളിദാസൻ. [1] കേരളത്തിലെ ആനകളിൽ ഉയരത്തിൽ പ്രമുഖനായ ഈ ആനയ്ക്ക് നിരവധി ആരാധകരുണ്ട്. ബാഹുബലി എന്ന ശ്രദ്ധേയമായ ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്[2]. പട്ടാഭിഷേകം, പുണ്യാളൻസ് അഗർബത്തീസ് തുടങ്ങിയ മലയാള സിനിമകളിലും ഷാറൂഖ് ഖാൻ നായകനായ ദിൽസേ എന്ന ഹിന്ദി പടത്തിലും ഈ ആനയെ ഉപയോഗിച്ചിട്ടുണ്ട്.

ചിറയ്ക്കൽ കാളിദാസൻ

കർണ്ണാടകത്തിലെ വനമേഖലയിൽ നിന്ന് പിടിച്ച ഈ ആനയെ കേരളത്തിലേയ്ക്കെത്തിച്ചത് ആന വ്യാപാരിയായ മനിശ്ശേരി ഹരിയാണ്. ഏതാണ്ട് മുപ്പതുവയസ്സ് പ്രായമുള്ള ഈ ആനയ്ക്ക് പത്തടിയോളം [314.5] പൊക്കമുണ്ട്[3]. 2007ൽ എരണ്ടകെട്ടുമൂലമുള്ള പ്രശ്നം കാരണം പതിനെട്ട് ദിവസത്തോളം ദുരിതമനുഭവിച്ച് മരണമുഖം കണ്ടു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-14. Retrieved 2019-05-22.
  2. https://www.vanitha.in/celluloid/movies/bahubhali-chiraykkal-kalidasan-elephant-story.html
  3. http://suprabhaatham.com/ആനപ്രേമികളുടെ-പ്രിയങ്ക-2/
"https://ml.wikipedia.org/w/index.php?title=ചിറയ്ക്കൽ_കാളിദാസൻ&oldid=3804136" എന്ന താളിൽനിന്ന് ശേഖരിച്ചത്