ചെറമങ്ങാട് അയ്യപ്പൻകാവ്

(ചിറമൻകാട് അയ്യപ്പൻകാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വേലൂർ പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമായ ഗ്രാമമാണ് വെങ്ങിലശ്ശേരി , ഇവിടെയാണ് അതിപുരാതനമായ 108 അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നായ ചെറമങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രം (Cheramankadu Ayyappankavu temple) സ്ഥിതി ചെയ്യുന്നത്.

ക്ഷേത്ര ചരിത്രവും ദേവ മഹിമയും

തിരുത്തുക

ഏതാണ്ട് 11-12 നൂറ്റാണ്ടിന് ഇടയ്ക്ക്, മുൻപ് വന പ്രദേശമായിരുന്ന ഇവിടം കാട് വെട്ടി തെളിയിക്കുന്നതിനിടയിൽ യാദൃശ്ചികമായി ചെറുമികൾക്ക് പ്രത്യക്ഷീഭവിച്ച ഈ സ്വയംഭൂ ചൈതന്യം, ശാസ്താ ചൈതന്യം ആണെന്നും അവിടെ ഗണപതി ഉപദേവനായും മറ്റ് പരിവാരദേവതകളോടുകൂടി, വലതുകരത്തിൽ അമ്യത കുംഭവും , പ്രഭാ ഭാര്യാ സത്യകശ്ച പുത്രഃ'' എന്ന സങ്കൽപ്പ തോട് കൂടിയ ശാസ്താ പ്രതിഷ്ഠയായി വേണമെന്ന് അന്നത്തെ വിശിഷ്ടന്മാർ ധ്യാനിച്ചറിയുകയും, അങ്ങനെ ചെങ്ങഴിക്കോട് യാഗാധികാരിയും നാട്ടുരാജാവും ,ഈ പ്രദേശത്തിൻ്റെ ഉടമയും ആയിരുന്ന ചെങ്ങഴി നമ്പ്യാർ ചുറ്റമ്പലത്തോട് കൂടിയ ക്ഷേത്രവും ക്ഷേത്രത്തോട് ചേർന്ന് കഴകപ്പുര ക്ഷേത്രക്കുളം എന്നിവയും പണി കഴിപ്പിച്ചു., ചെറുമികൾക്ക് മുന്നിൽ പ്രത്യക്ഷനായ ഭഗവാൻ എന്ന ബഹുമാനർത്ഥം ചെറമങ്ങാട് അയ്യപ്പൻ എന്ന് ക്ഷേത്ര നാമകരണവും നൽകി . ക്ഷേത്ര ആവശ്യങ്ങൾക്കായി 3000 പറ കൃഷി ഭൂമി 20 ഏക്കർ കരഭൂമി എന്നി സ്വത്തുവകകളും നൽകിയതായി ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മത്തിന് മുന്നെയുള്ള ക്ഷേത്രം രേഖകളിൽ കാണാൻ കഴിയും , എന്നാൽ ഭൂപരിഷ്കരണ നിയമം ക്ഷേത്ര നിലനിൽപ്പിനെ തന്നെ സാരമായി ബാധിച്ചു എന്നതാണ് സത്യം . എന്നാലും ഇപ്പോഴും ചെങ്ങഴിക്കോട്ട് മൂത്ത താവഴി തെക്കേപ്പാട്ട് വിഭാഗം ചെങ്ങഴി നമ്പ്യാന്മാരുടെ കുടുംബ ക്ഷേത്രമായി നിലനിർത്തി പൊതുജനങ്ങളുടെ സഹായത്തോടു കൂടി ക്ഷേത്രഭരണം നടത്തിപ്പോരുന്നു.

പ്രധാന അനുഷ്ഠാനം

തിരുത്തുക

ആനയെ എഴുന്നള്ളിച്ച് പൂരം പണ്ട് ഉണ്ടായിരുന്നെങ്കിൽ തന്നെയും ഇപ്പോൾ പ്രധാന അനുഷ്ഠാനമായി 'അയ്യപ്പൻ തിയ്യാട്ട് ' ആണ് പ്രധാന വഴിപാടായി നടത്തി പോരുന്നത്. ദേശക്കാർ വക അയ്യപ്പൻ വിളക്കും നടത്താറുണ്ട്. പടിഞ്ഞാറേ ആൽത്തറയിൽ വിശേഷാൽ ശ്രീ ഹനുമാൻ  സാന്നിദ്ധ്യം ഉള്ളതായി കാൺകയാൽ ഹനുമാന് പ്രത്യേക പൂജയും ചെയ്തു വരുന്നു.

നാലുപാദം

തിരുത്തുക

വിശിഷ്ടമായ 'നാലുപാദം' ചടങ്ങ് ഇന്നും നടത്തി വരുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ അയ്യപ്പൻ കാവ്. പണ്ട് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുവാനും, വിദ്യാപദവി (കായികമായും)പ്രാപ്തി അളക്കുന്നതിനും വേണ്ടിയാണ് നാലുപാദം ചടങ്ങ് നടത്തി പോന്നിരുന്നത്.  നാലു പാദത്തിന്റെ ഉത്ഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഇങ്ങനെപ്പറയുന്നതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു. പള്ളിവാണപെരുമാൾ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂതിരിമാരും തമ്മിൽ തൃക്കാരിയൂരമ്പലത്തിൽവെച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതിൽ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂതിരിമാർ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തിൽ ജങ്ഗമൻ എന്നൊരു മഹർഷി അവിടെ ചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാർക്കു് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായത്തോടുകൂടി നമ്പൂതിരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതൽക്ക് ആ ʻനാലുപാദംʼ അഭീഷ്ടപ്രദമാണെന്നുള്ള ബോധത്താൽ കേരളീയർക്ക്  ആദരണീയമായിത്തീർന്നു. ഇതിന്റെ അവകാശം മൂത്തമന നമ്പൂതിരിമാർക്കാണ്. തന്ത്രിക അവകാരം കീഴ് മുണ്ടയൂർ മനക്കാർക്കാണ് .

ചരിത്രപ്രശസ്തനായ വൈദേശിക സന്യാസി ശ്രീ ചാമ്പാളൂരുകാരൻ അർണോസ് പാതിരി AD 1710 കാലഘട്ടത്തിൻ ആഴ്‌‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൽ ഇളയത് എന്നിവരുടെ നിർദ്ധേശ പ്രകാരം ഈ അയ്യപ്പൻകാവിന്റെ കഴകപുരയുടെ പടിപ്പുരയിൽ താമസിച്ചാണ് ചെറമങ്ങാട് ക്ഷേത്രഭൂമിയിൽ ചിറമങ്ങാട് പിറഞ്ചാങ്കുന്ന് പുണ്യാളൻ ക്രിസ്തീയ ദേവാലയത്തിന്റെ  നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് എന്ന ഒരു പ്രധാന്യം കൂടി ഈ ക്ഷേത്രത്തിനുണ്ട്.


1 Census of India special status KeralaTemples of trichur district.. page 142 S Jayashanker

( http://lsi.gov.in:8081/jspui/bitstream/123456789/5795/1/52030_2001_TRS.pdf )

2 അർ‌ണ്ണോസ് പാതിരി

3 https://archive.org/details/history-of-kerala-temples-trichur-district-thalappalli-taluk

4 https://malayalabhumi.in/spiritual/one-hundred-and-eight-famous-ayyappa-temples-in-kerala/cid6238173.htm?infinitescroll=1 Archived 2022-12-12 at the Wayback Machine.