ചിത്ര കെ സോമൻ
മലയാളിയായ മധ്യദൂര ഓട്ടക്കാരിയാണ് ചിത്ര കെ സോമൻ. ചിത്ര കുളത്തുമുറിയിൽ സോമൻ എന്നാണ് പൂർണ നാമം. 400 മീറ്റർ ഓട്ടത്തിലാണ് ഇവർ പരിശീലനം നേടുന്നത്. 2004ലെ സമ്മർ ഒളിമ്പിക്്‌സ് ഗെയിംസിൽ 4 ഗുണം 400 മീറ്റർ റിലേയിൽ ഏഴാമതായി ഫിനിഷ് ചെയ്തു. സത്തി ഗീത, കെഎം ബീനാമോൾ രജ്‌വീന്ദർ കൗർ എന്നിവരായിരുന്നു ഈമത്സരത്തിലെ മറ്റു കായിക താരങ്ങൾ.[1]
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Indian |
ജനനം | 10 ജൂലൈ 1983 |
Sport | |
കായികയിനം | Track and field |
Event(s) | Sprints |
നേട്ടങ്ങൾ | |
Personal best(s) | 200 m: 24.74 (Doha 2006) 400 m: 51.3 (Chennai 2004) 400 m hurdles: 57.70 (Ludhiana 2005) |
ആദ്യകാല ജീവിതംതിരുത്തുക
1983 ജൂലൈ 10ന് ജനനം
നേട്ടങ്ങൾതിരുത്തുക
2006ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി റിലേ ടീമിൽ അംഗമായിരുന്നു. 2007 ജൂൺ 23ന് ഗുവാഹത്തിയിൽ നടന്ന ഏഷ്യൻ ഗ്രാൻഡ് പിക്‌സ് സീരിസിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടി. 2007 ജൂലൈയിൽ അമ്മാനിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2008 ഫെബ്രുവരിയിൽ ദോഹയിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാംപ്യൻഷിപ്പ് അത്‌ലറ്റിക്‌സിൽ വനിതകളുടെ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടി. 51.30 സെക്കന്റാണ് ചിത്രയുടെ ഏറ്റവും നല്ല വ്യക്തിഗത സമയം. 2004 ജൂണ്ൽ ചെന്നൈയിൽ ആണ് ഈ നേട്ടം കരസ്ഥമാക്കിയത്.[2]