ചിത്രാൾ പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ വടക്കുഭാഗത്ത്, ചിത്രാൾ നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ലോവർ ചിത്രാൾ ജില്ലയുടെ തലസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്, മുമ്പ് ചിത്രാൾ ജില്ലയുടെ തലസ്ഥാനവും അതിനുംമുമ്പ് ചിത്രാൾ നാട്ടുരാജ്യത്തിൻ്റെ തലസ്ഥാനവുമായിരുന്നു. 1969 നും 1972 നും ഇടയിൽ ഈ പ്രദേശം പടിഞ്ഞാറൻ പാകിസ്ഥാനിൽ ഉൾപ്പെട്ടിരുന്നു. 2017 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 49,780 ആണ്.[4]

ചിത്രാൾ

  • ݯھیترار
  • چترال
Clockwise from top:
Nickname(s): 
Qāshqār
ചിത്രാൾ is located in Khyber Pakhtunkhwa
ചിത്രാൾ
ചിത്രാൾ
ചിത്രാൾ is located in Pakistan
ചിത്രാൾ
ചിത്രാൾ
Coordinates: 35°50′46″N 71°47′09″E / 35.84611°N 71.78583°E / 35.84611; 71.78583
Country Pakistan
Province Khyber Pakhtunkhwa
DistrictLower Chitral
Established1885; 140 വർഷങ്ങൾ മുമ്പ് (1885)
സ്ഥാപകൻBritish government
നാമഹേതുField
ഭരണസമ്പ്രദായം
 • ഭരണസമിതിDistrict Government
 • Mayor (Lower Chitral)Shahzada Aman Ur Rehman[1] (PTI)
വിസ്തീർണ്ണം
 • ആകെ14,850 ച.കി.മീ.(5,730 ച മൈ)
ഉയരം1,494 മീ(4,902 അടി)
ജനസംഖ്യ
 (2017)[4]
 • ആകെ49,780
 • ജനസാന്ദ്രത3.4/ച.കി.മീ.(8.7/ച മൈ)
Demonym(s)Chitralis
Languages
 • OfficialUrdu[5]
 • RegionalChitrali[5]
സമയമേഖലUTC+5:00 (Pakistan Standard Time)
Zip Code
17200[6][7]
ഏരിയ കോഡ്0943
വാഹന റെജിസ്ട്രേഷൻCL
വെബ്സൈറ്റ്lowerchitral.kp.gov.pk

ചരിത്രം

തിരുത്തുക

നഗരത്തിലെ ആദ്യ കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. എഡി മൂന്നാം നൂറ്റാണ്ടിൽ കുശാന സാമ്രാജ്യത്തിൻ്റെ ഭരണാധികാരിയായിരുന്ന കനിഷ്കൻ ചിത്രാൾ കീഴടക്കി. എ ഡി നാലാം നൂറ്റാണ്ടിൽ ചൈനക്കാർ താഴ്വര കീഴടക്കി. 1320-ൽ ആരംഭിച്ച ചിത്രാളിലെ റയീസ് ഭരണം 15-ാം നൂറ്റാണ്ടിൽ അവസാനിച്ചു. 1571 മുതൽ കടൂർ രാജവംശത്തിൻ്റെ ഭരണത്തിൻ കീഴിലുള്ള ചിത്രാൾ നാട്ടുരാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു ചിത്രാൾ.

പുരാതന യുഗം

തിരുത്തുക

സിന്ധുനദീതട സംസ്കാരത്തിൻ്റെ തകർച്ചയ്ക്കുശേഷം, ഇന്തോ-ആര്യൻ കുടിയേറ്റത്തെത്തുടർന്ന്, അതിൻ്റെ താഴ്‌വരകളിൽ ചിതറിക്കിടക്കുന്ന വിവിധ ശവക്കുഴികളിൽനിന്ന് ഗാന്ധാരൻ ശവകുടീര സംസ്‌കാരം[8] ചിത്രാളിൽ നിലനിന്നിരുന്നുവെന്ന് മനസിലാക്കാം.[9][10] സിംഗൂരിലെ ഗാങ്കോറിനോടെക് സെമിത്തേരിയിൽ വേദകാലഘട്ടം മുതൽക്കുള്ള നിരവധി പുരാതന ശ്മശാന സ്ഥലങ്ങളുണ്ട്.[11][12][13] ഇപ്പോൾ ചിത്രാൾ ആയി രൂപപ്പെട്ടിരിക്കുന്ന പ്രദേശം പേർഷ്യൻ അക്കീമെനിഡുകൾ കീഴടക്കിയതായും അവരുടെ കിഴക്കേയറ്റത്തുള്ള സത്രാപുകളുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.[14] മൂന്നാം നൂറ്റാണ്ടിൽ കുശാന സാമ്രാജ്യത്തിലെ ബുദ്ധ ഭരണാധികാരിയായിരുന്ന കനിഷ്കൻ ചിത്രാൾ കീഴടക്കി. കുശാനന്മാരുടെ ഭരണകാലത്ത്, ഈ പ്രദേശത്തിന് ചുറ്റുപാടുമായി നിർമ്മിക്കപ്പെട്ട നിരവധി ബുദ്ധ സ്മാരകങ്ങളിൽ പ്രധാനമായും ബുദ്ധ സ്തൂപങ്ങളും ആശ്രമങ്ങളും ഉൾപ്പെടുന്നു. ബുദ്ധമത കലയെ സംരക്ഷിക്കുകയും ചെയ്തിരുന്ന കുശാനന്മാർ ബുദ്ധൻ്റെ പ്രതിമയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ചിലത് കുശാന ഭരണത്തിൻ കീഴിലുള്ള പ്രദേശത്ത് നിർമ്മിച്ചു.[15]

കടൂർ യുഗം

തിരുത്തുക

1571 മുതൽ 1969 വരെ കടോർ രാജവംശത്തിൻ്റെ ആധിപത്യമായിരുന്നു ചിത്രാളിൽ. 1895-ൽ, ബ്രിട്ടീഷുകാരും സിഖ് പട്ടാളവും അഫ്ഗാൻ സേനയുടെ സഹായത്തോടെയുള്ള, ചിത്രാളിൻറെ ഉപരോധം നേരിട്ടിരുന്നു. ആറാഴ്ചയ്ക്കുശേഷം ഉപരോധം നീക്കം ചെയ്യപ്പെടുകയും, ബ്രിട്ടീഷുകാർ യുവാവായ ഷുജാ ഉൾ-മുൽക്കിനെ മെഹ്തറായി ("ഭരണാധികാരി") നിയമിക്കുകയും ചെയ്തു. അടുത്ത 41 വർഷം അദ്ദേഹമാണ് ഈ പ്രദേശം ഭരിച്ചത്.[16]

പാക്കിസ്ഥാനിലേക്കുള്ള ലയനം

തിരുത്തുക

1947-ൽ, ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിയുടെ വിഭജനത്തെത്തുടർന്ന്, നാട്ടുരാജ്യങ്ങൾക്ക് ഒന്നുകിൽ സ്വതന്ത്രമായി തുടരാനോ അല്ലെങ്കിൽ പുതുതായി നിലവിൽവന്ന രണ്ട് പുതിയ ആധിപത്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാനോ ഉള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യപ്പെട്ടു. തുടക്കത്തിൽ, ചിത്രാൾ ഒരു സ്വതന്ത്ര രാജവാഴ്ചയായി തുടരാനാണ് തീരുമാനിച്ചത്. പിന്നീട്, ക്വയ്ദ് ഇ അസം മുഹമ്മദ് അലി ജിന്നയുടെ സുഹൃത്തായിരുന്ന ചിത്രാളിലെ ഭരണാധികാരി പാകിസ്ഥാനിലേക്ക് ചേരുകയും അങ്ങനെ ചിത്രാൾ പാകിസ്ഥാൻ്റെ നാട്ടുരാജ്യങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. 1969 മുതൽ 1972 വരെ ഇത് പൂർണ്ണമായും ചിത്രാളിൻറെ ഭരണ ജില്ലയെന്ന നിലയിൽ പാകിസ്ഥാനുമായി സംയോജിപ്പിക്കപ്പെട്ടു.[17]

ഒന്നാം കാശ്മീർ യുദ്ധത്തിലെ പങ്ക്

തിരുത്തുക

1947-1948 ൽ ഇന്ത്യയും പാക്കിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ചിത്രാൾ ഒരു സുപ്രധാന പങ്ക് വഹിച്ചു. പാക്കിസ്ഥാനുമായി ചേർന്നയുടൻ, ദോഗ്രകളിൽ നിന്ന് കാശ്മീരിനെ മോചിപ്പിക്കാൻ ചിത്രാളിലെ മെഹ്തർ മുസാഫർ ഉൾ-മുൽക് ജിഹാദ് പ്രഖ്യാപിച്ചു. ഈ ഘട്ടത്തിൽ, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ ഒരു അർദ്ധസൈനിക സേനയായിരുന്ന ഗിൽജിറ്റ് സ്കൗട്ടുകൾ പിൻവാങ്ങുകയും ഡോഗ്ര സേന ബർസിൽ ചുരത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, ചിത്രാൾ സ്കൗട്ടുകൾ ഡോമൽ, കമ്രി സെക്ടറുകളിലെ ഗിൽജിറ്റ് സ്കൗട്ടുകൾക്ക് ആശ്വാസം നൽകുകയും ചിത്രാൾ അംഗരക്ഷകസേന സ്കാർഡുവിലേക്ക് പോകുകയും ചെയ്തു. ചിത്രാൾ രാജകുമാരൻ്റെ നേതൃത്വത്തിൽ ചിത്രാൾ അംഗരക്ഷകർ സൈനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരോധം നടത്തിയത്, സ്കാർഡുവിൻ്റെ പതനം, ഡോഗ്രകളുടെ കീഴടങ്ങൽ, ബാൾട്ടിസ്ഥാൻ പിടിച്ചെടുക്കൽ എന്നിവയിൽ കലാശിച്ചു. ഈ സമയത്ത്, ചിത്രാൾ സ്കൗട്ടുകൾ ഗിൽജിറ്റ് സ്കൗട്ടുകളുമായി ഒത്തുചേർന്ന് കാർഗിൽ പാസ് ആക്രമിക്കാൻ പോയി.[18]

ഭൂമിശാസ്ത്രം

തിരുത്തുക

നഗരം ശരാശരി 1,500 മീറ്റർ (4,921 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ

തിരുത്തുക

ഖൈബർ പഖ്തൂൺഖ്‌വയുടെ തെക്കൻ താഴ്‌വരകളിൽ നിന്ന് വ്യത്യസ്തമായി, ചൂടുള്ള വേനൽക്കാലത്ത് മിക്കവാറും മഴയില്ലാത്ത വരണ്ട മെഡിറ്ററേനിയൻ കാലാവസ്ഥയാണ് ചിത്രാളിൽ അനുഭവപ്പെടാറുള്ളത് (കോപ്പൻ Csa). ശൈത്യകാലത്ത് രാത്രികാല താപനില ഇടയ്ക്കിടെ −10 °C ആയി കുറയുന്നു. ശൈത്യകാല മഞ്ഞുവീഴ്ച നഗരത്തിൽ 60 സെൻ്റീമീറ്റർ വരെ അടിഞ്ഞുകൂടുന്നത് വളരെ സാധാരണമാണ്, ഉയർന്ന ഉയരത്തിൽ മഞ്ഞുവീഴ്ച ഏകദേശം 20 മീറ്റർ (70 അടി) വരെ ഉയരാറുണ്ട്..

Chitral, Khyber Pakhtunkhwa പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 16.9
(62.4)
21.0
(69.8)
28.0
(82.4)
34.3
(93.7)
38.3
(100.9)
42.5
(108.5)
44.4
(111.9)
42.2
(108)
39.8
(103.6)
34.4
(93.9)
27.0
(80.6)
20.7
(69.3)
44.4
(111.9)
ശരാശരി കൂടിയ °C (°F) 8.8
(47.8)
9.9
(49.8)
15.1
(59.2)
22.5
(72.5)
28.2
(82.8)
34.4
(93.9)
35.9
(96.6)
34.4
(93.9)
31.1
(88)
25.1
(77.2)
18.7
(65.7)
11.6
(52.9)
23.0
(73.4)
പ്രതിദിന മാധ്യം °C (°F) 4.1
(39.4)
5.3
(41.5)
9.6
(49.3)
15.5
(59.9)
20.3
(68.5)
26.1
(79)
28.0
(82.4)
26.5
(79.7)
22.1
(71.8)
16.2
(61.2)
10.8
(51.4)
5.9
(42.6)
15.9
(60.6)
ശരാശരി താഴ്ന്ന °C (°F) −0.6
(30.9)
0.6
(33.1)
4.2
(39.6)
8.5
(47.3)
12.5
(54.5)
17.8
(64)
20.2
(68.4)
18.7
(65.7)
13.1
(55.6)
7.2
(45)
2.9
(37.2)
0.2
(32.4)
8.8
(47.8)
താഴ്ന്ന റെക്കോർഡ് °C (°F) −11.0
(12.2)
−11.0
(12.2)
−3.7
(25.3)
0.0
(32)
4.4
(39.9)
8.9
(48)
11.1
(52)
10.6
(51.1)
5.6
(42.1)
1.1
(34)
−3.0
(26.6)
−12.2
(10)
−12.2
(10)
മഴ/മഞ്ഞ് mm (inches) 38.4
(1.512)
63.8
(2.512)
97.3
(3.831)
71.7
(2.823)
43.9
(1.728)
5.1
(0.201)
4.9
(0.193)
8.0
(0.315)
7.3
(0.287)
15.6
(0.614)
20.4
(0.803)
38.5
(1.516)
414.9
(16.335)
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 134.0 133.7 150.4 188.6 247.0 286.3 285.4 258.6 231.0 214.0 182.5 130.7 2,442.2
ഉറവിടം: NOAA (1971-1990) [19]

ജനസംഖ്യ

തിരുത്തുക

ഉറുദു ആണ് ചിത്രാളിലെ ഔദ്യോഗിക ഭാഷ. [5] 1981-ലെ സെൻസസ് പ്രകാരം, ഖോവർ ആണ് പ്രധാന ഭാഷ, ജനസംഖ്യയുടെ 98% ഖോവർ സംസാരിക്കുന്നു. കലശയും ഒരു ചെറിയ ജനസംഖ്യ സംസാരിക്കുന്നു. [20]

2017 ലെ സെൻസസ് പ്രകാരം ചിത്രാലിലെ ജനസംഖ്യ 49,780 ആണ്. [4]


ചരിത്രപരമായ ജനസംഖ്യാശാസ്‌ത്രം

തിരുത്തുക
ചിത്രാൽ പട്ടണത്തിലെ മതം
മതം ജനസംഖ്യ (1901)[21] ശതമാനം (1901)
ഇസ്ലാം   3,452 42.47%
ഹിന്ദുയിസം   2,709 33.33%
സിഖിസം   1,826 22.47%
Total 8,128 100%

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ചിത്രാൽ സർവകലാശാല

ശ്രദ്ധേയരായ ആളുകൾ

തിരുത്തുക
  • ഫലക് നാസ് ചിത്രാലി ( പാകിസ്ഥാൻ സെനറ്റ് അംഗം )
  • വസീർ സാദ ( കെപികെയുടെ പ്രവിശ്യാ അസംബ്ലി അംഗം )
  • അബ്ദുൾ അക്ബർ ചിത്രാലി ( പാകിസ്ഥാൻ ദേശീയ അസംബ്ലി അംഗം )

ഇതും കാണുക

തിരുത്തുക

ചിത്രാൾ തെഹ്സിൽ

  1. "LG polls: PTI sweeps elections in upper & lower Chitral". The News International newspaper). 2 April 2022. Retrieved 10 January 2023.
  2. "District Chitral (Upper & Lower)". Department of Local Government, Government of Khyber Pakhtunkhwa. Archived from the original on 2022-01-18. Retrieved 18 January 2022.
  3. Ahmada, Munir; Muhammadb, Dost; Mussaratb, Maria; Naseerc, Muhammad; Khand, Muhammad A.; Khanb, Abid A.; Shafi, Muhammad Izhar (2018). "Spatial variability pattern and mapping of selected soil properties in hilly areas of Hindukush range northern, Pakistan". Eurasian Journal of Soil Science. 7 (4): 355. doi:10.18393/ejss.466424. Retrieved 29 August 2019 – via dergipark.org.tr.
  4. 4.0 4.1 4.2 "Khyber Pakhtūnkhwā / North-West Frontier (Pakistan): Province, Major Cities, Municipalites & Towns - Population Statistics, Maps, Charts, Weather and Web Information". Citypopulation.de. Retrieved 30 May 2022. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "2017census" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. 5.0 5.1 5.2 "Indo-Iranian Frontier Languages". Encyclopaedia Iranica. 15 November 2006. Retrieved 6 November 2015.
  6. "Postal code". Archived from the original on 2022-11-19. Retrieved 2024-11-05.
  7. "List of Postal Codes of GPOs of Chitral Pakistan Post 2023".
  8. Ali, Ihsan; Batt, Cathy; Coningham, Robin; Young, Ruth (1 September 2002). "New exploration in the Chitral Valley, Pakistan: an extension of the Gandharan Grave culture". Antiquity. 76 (293): 647–654. doi:10.1017/S0003598X00091055. S2CID 53462554. Retrieved 11 March 2023 – via go.gale.com.
  9. Schug, Gwen Robbins; Walimbe, Subhash R. (13 April 2016). A Companion to South Asia in the Past (in ഇംഗ്ലീഷ്). John Wiley & Sons. ISBN 978-1-119-05547-1.
  10. "Mera Chitral: History of chitral". Mera Chitral. Retrieved 1 February 2020.
  11. "3 Child burial at Gankorineotek cemetery, Chitral, excavated in 2007-2008". Retrieved 11 March 2023.
  12. Hemphill, Brian E.; Zahir, Muhammad; Ali, Ihsan (29 December 2017). "Skeletal Analysis of Gandharan Graves at Shah Mirandeh, Singoor, Chitral".
  13. "Scientists say discovery of 3,000-year-old burial site key to tracing origins of Pakistan's Chitral". Arab News PK. 15 October 2021. Retrieved 3 December 2022.
  14. Notes on Chitral. L.D. Scott. 1903.
  15. Gurdon's Report on Chitral. Gurdon. 1903.
  16. Holdich, Thomas Hungerford (1911). "Chitral" . In Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 6 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 251–252.
  17. Osella, Filippo; Soares, Benjamin (2010). Islam, Politics, Anthropology. John Wiley & Sons. p. 58. ISBN 978-1-4443-2441-9.
  18. "Full text of "An Illustrated History of Chitral Scouts 1900-2015"". archive.org. Retrieved 2 February 2020.
  19. "Chitral Climate Normals 1971-1990". National Oceanic and Atmospheric Administration. Retrieved 16 January 2013.
  20. "Population Demography". Kpktribune.com. Archived from the original on 28 December 2017. Retrieved 18 November 2017.
  21. "Census of India 1901. [Vol. 17A]. Imperial tables, I-VIII, X-XV, XVII and XVIII for the Punjab, with the native states under the political control of the Punjab Government, and for the North-west Frontier Province" (PDF). 24 October 2023. JSTOR saoa.crl.25363739.
"https://ml.wikipedia.org/w/index.php?title=ചിത്രാൾ&oldid=4140560" എന്ന താളിൽനിന്ന് ശേഖരിച്ചത്