ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ ഒരു പ്രമുഖ താരമാണ് ചിങ്‌ലെസന സിങ്. ഹാഫ്ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം 2012 മുതലാണ് ഇന്ത്യൻ ടീമിന്റെ ഭാഗമായത്. ഹോക്കി ഇന്ത്യ ലീഗീൽ ദബങ് മുംബൈക്ക് വേണ്ടി കളിക്കുന്നുണ്ട്.[1]

ചിങ്‌ലെസന സിങ്‌
Personal information
Full name Kangujam Chinglensana Singh
Born (1991-12-02) 2 ഡിസംബർ 1991  (32 വയസ്സ്)
Manipur, India
Height 167 സെ.മീ (5 അടി 6 ഇഞ്ച്)
Playing position Halfback
Senior career
Years Team Apps (Gls)
–present Western Railway
2013–2014 Mumbai Magicians 22 (1)
2015–present Dabang Mumbai 4 (2)
National team
2011–present India 84 (4)
Infobox last updated on: 7 December 2015

ജീവിത രേഖ

തിരുത്തുക

ചിങ്‌ലെൻ എന്ന പേരിൽ അറിയപ്പെടുന്ന ചിങ്‌ലെസന സിങ് കൻഗുജൻ 1991 ഡിസംബര് രണ്ടിന് മണിപ്പൂരിലാണ് ജനിച്ചത്. ഇന്ത്യയുടെ പശ്ചിമ റെയിൽവേ സോണിൽ ജീവനക്കാരനാണ്.

അന്താരാഷ്ട അരങ്ങേറ്റം

തിരുത്തുക

2011ൽ ചൈനയിലെ ഒർദോസ് സിറ്റിയിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ സ്റ്റാൻഡ് ബൈ കളിക്കാരനായി ഇദ്ദഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. രണ്ടു കളിക്കാരുടെ കുറവുണ്ടായതിനാൽ പ്രധാന ടീമിൽ ഇടം ലഭിച്ചെങ്കിലും സമയത്തിന് പാസ്‌പോർട്ട് ലഭ്യമാവത്തതിനാൽ ടീമിനൊപ്പം ചേരാനായില്ല. 2011 സൗത്ത് ആഫ്രിക്കയിൽ നടന്ന ചാംപ്യൻസ് ചലഞ്ചിലൂടെയാണ് അന്താരാഷ്ട അരങ്ങേറ്റം നടന്നത്.[2] ഗ്ലാസഗോവിൽ നടന്ന 2014ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു. ഇതിൽ വെള്ളി നേടി. 2014ൽ തന്നെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഹോക്കി ടീമിലും അംഗമായിരുന്നു.[3]

ക്ലബ്ബ് അരങ്ങേറ്റം

തിരുത്തുക

ഹോക്കി ഇന്ത്യ ലീഗിൽ മുംബൈ മജീഷ്യൻസ് ഇദ്ദേഹത്തെ ലേലത്തിൽ എടുത്തു. 2013 മുതൽ 2014വരെ ഇവർക്ക് വേണ്ടി കളിച്ചു. രണ്ടു സീസണിലായി സിങ് ഒരു ഗോൾ നേടി. മുംബൈ മജീഷ്യൻസിൽ നിന്ന് 2014 സെപ്തംബറിൽ പിൻമാറി.[4] ഇതിന് ശേഷം ദബങ് മുംബൈ ക്ലബ്ബുമായി കരാറിൽ ഒപ്പുവെച്ചു. ലീഗിന്റെ 2015 സീസണിൽ ദബാങ്ങിന് വേണ്ടി കളിച്ചു.[5]

  1. "List of players sold at Hockey India League auction". NDTV. 17 December 2012. Archived from the original on 2015-02-01. Retrieved 1 February 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "New Face New Force: Chinglensana Singh". stick2hockey.com. 9 January 2013. Archived from the original on 2015-02-01. Retrieved 1 February 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Railway Sports Persons Bagged 12 Medals at Asian Games-2014 Held in South Korea". Press Information Bureau. 8 October 2014. Retrieved 4 February 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "Mumbai Magicians pull out of HIL; two new teams may be drafted in". The Indian Express. 4 September 2014. Retrieved 1 February 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "HIL 2015: Windfall for Tom Boon as Dabang Mumbai splurges". The Hindu. 16 November 2014. Retrieved 1 February 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ചിങ്‌ലെസന_സിങ്‌&oldid=3653649" എന്ന താളിൽനിന്ന് ശേഖരിച്ചത്