ചാൾസ് ടൂപ്പർ
കാനഡയിലെ രാഷ്ട്രീയനേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്നു ചാൾസ് ടൂപ്പർ[1]. കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ് ഇദ്ദേഹം.
ചാൾസ് ടൂപ്പർ Sir Charles Tupper | |
---|---|
6th Prime Minister of Canada | |
ഓഫീസിൽ May 1, 1896 – July 8, 1896 | |
Monarch | Victoria |
മുൻഗാമി | Sir Mackenzie Bowell |
പിൻഗാമി | Wilfrid Laurier |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Amherst, Nova Scotia | ജൂലൈ 2, 1821
മരണം | ഒക്ടോബർ 30, 1915 Bexleyheath, England | (പ്രായം 94)
രാഷ്ട്രീയ കക്ഷി | Conservative |
പങ്കാളി | Frances Morse |
കുട്ടികൾ | Orin Stewart, Charles Hibbert, and William Johnston; daughters Emma, Elizabeth Stewart (Lilly), and Sophy Almon |
അൽമ മേറ്റർ | Royal College of Surgeons of Edinburgh at the University of Edinburgh |
തൊഴിൽ | Medical Doctor |
ഒപ്പ് | |
ജീവിതരേഖ
തിരുത്തുകറവ. ചാൾസ് ടൂപ്പറുടെയും മറിയം ലോവിയുടെയും മകനായി 1821 ജൂലൈ 2-ന് ഇദ്ദേഹം നോവാ സ്കോഷ്യയിൽ ജനിച്ചു. ജന്മനാട്ടിലുള്ള ഹോർട്ടൻ അക്കാദമിയിലെ പഠനശേഷം സ്കോട്ട്ലണ്ടിലെ എഡിൻബറോ സർവകലാശാലയിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കി (1843). നാട്ടിൽ തിരിച്ചെത്തിയ ചാൾസ് ടൂപ്പർ പന്ത്രണ്ടു വർഷക്കാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. തുടർന്നിദ്ദേഹം രാഷ്ട്രീയ പ്രവർത്തകനാവുകയാണുണ്ടായത്.
യാഥാസ്ഥിതിക കക്ഷി സ്ഥാനാർഥിയായി ഇദ്ദേഹം 1855-ൽ നോവാ സ്കോഷ്യയിലെ പ്രാദേശിക അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1856 മുതൽ 60 വരെ ഇദ്ദേഹം പ്രവിശ്യാ സെക്രട്ടറിയായി പ്രവർത്തിച്ചു.1864 മുതൽ 67 വരെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയുണ്ടായി. ഈ പദവിയിലിരിക്കെ കാനഡ ഫെഡറേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. ഇതിനോടനുബന്ധിച്ച് ലണ്ടനിലും ക്യുബെക്കിലും വച്ചുനടന്ന സമ്മേളനങ്ങളിൽ ഇദ്ദേഹം പങ്കെടുക്കുകയുമുണ്ടായി. ഈ പ്രവർത്തനങ്ങളെത്തുടർന്ന് കോൺഫെഡറേഷന്റെ പിതാവ് എന്ന് ഇദ്ദേഹം കാനഡയിൽ അറിയപ്പെടാൻ തുടങ്ങി.കുംബർലാൻഡ് കൗണ്ടിയെ പ്രതിനിധീകരിച്ച് കാനഡയിലെ കോമൺസ് സഭയിൽ 1867 മുതൽ 84 വരെ ഇദ്ദേഹം അംഗവുമായിരുന്നു. ഇതോടെ ജോൺ എ. മക്ഡൊണാൾഡിന്റെ യാഥാസ്ഥിതിക മന്ത്രിസഭയിൽ 1870 മുതൽ 73 വരെയും 1879 മുതൽ 84 വരെയും പല ക്യാബിനറ്റ് പദവികളിൽ അവരോധിതനാവുകയും ചെയ്തു. 1884-നും 96-നും മധ്യേ ലണ്ടനിൽ കാനഡയുടെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുകയുണ്ടായി. 1896 ഏ.-ൽ ചാൾസ് ടൂപ്പർ കാനഡയിലെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാൽ തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക കക്ഷിക്കുണ്ടായ പരാജയം മൂലം ഇദ്ദേഹം ജൂല.-ൽ പ്രധാനമന്ത്രിപദം രാജിവയ്ക്കുകയാണുണ്ടായത്. പിന്നീട് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 1900-ൽ ടൂപ്പർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. ഇംഗ്ലണ്ടിലെ ബക്സ്ലീ ഹീത്തിൽ ഇദ്ദേഹം 1915 ഒക്ടോബർ 15-ന് നിര്യാതനായി.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Biography from First Among Equals
- Biography from Library and Archives Canada website
- "The Life of Sir Charles Tupper" from the June 1939 edition of the Journal of the Canadian Medical Association Archived 2013-08-01 at Archive.is
- The Right Hon. Sir Charles Tupper, P.C., G.C.M.G., C.B., LL.D., M.D., 1821–1915 from the 12 June 1965 edition of the Journal of the Canadian Medical Association Archived 2013-08-01 at Archive.is
- Sir John and Sir Charles, or The Secrets of the Syndicate - an 1881 Shakespearean satire on Macdonald and Tupper's roles in awarding George Stephen's syndicate control of the Canadian Pacific Railway Archived 2018-12-18 at the Wayback Machine.
- Tupper's grave site Archived 2007-05-29 at the Wayback Machine.
- Sir Charles Tupper- The Big Man Archived 2007-09-27 at the Wayback Machine., a short National Film Board film about Tupper.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ചാൾസ് ടൂപ്പർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |