ചാരുമതി രഘുരാമൻ
കർണാടകസംഗീതരംഗത്തെ ഒരു വയലിനിസ്റ്റാണ് ചാരുമതി രഘുരാമൻ.[1][2]
Charumathi Raghuraman ചാരുമതി രഘുരാമൻ | |
---|---|
ജനനം | മുംബൈ |
ഉത്ഭവം | ഇന്ത്യ |
വിഭാഗങ്ങൾ | ഭാരതീയസംഗീതം കർണ്ണാടക സംഗീതം |
തൊഴിൽ(കൾ) | ശാസ്ത്രീയസംഗീതരംഗത്തെ വയലിൻ വാദക |
ഉപകരണ(ങ്ങൾ) | വയലിൻ |
വെബ്സൈറ്റ് | www |
ആദ്യകാലജീവിതവും വിദ്യാഭ്യാസവും
തിരുത്തുകസംഗീതപ്രിയരുടെ ഒരു കുടുംബത്തിൽ കർണാടകസംഗീതഗായികയായ രമയുടെയും വി. രഘുരാമന്റെയും മകളായി ജനിച്ച ചാരുമതി രഘുരാമൻ അമ്മയുടെയടുത്തുനിന്നുതന്നെയാണ് വയലിൻ വായിക്കാൻ തുടങ്ങിയത്. തുടർന്ന് മുംബൈയിലെ ടി ആർ ബാലമണിയിൽ നിന്ന് ഔപചാരിക പരിശീലനം നേടി. 1995 ൽ ടിഎൻ കൃഷ്ണന്റെ ഉപദേശപ്രകാരം ചാരുമതി അദ്ദേഹത്തിന്റെ ശിഷ്യയായി. പി എസ് നാരായണസ്വാമിയിൽ നിന്ന് കർണാടക വായ്പ്പാട്ടും പഠിച്ചു. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.[3]
സംഗീതരംഗത്ത്
തിരുത്തുക1998 ൽ ടിഎൻ കൃഷ്ണനൊമൊപ്പമായിരുന്നു ചാരുമതിയുടെ ആദ്യത്തെ സംഗീതക്കച്ചേരി.[4] ഇന്ത്യയിലും പുറത്തും നിരവധി സംഗീതമേളകളിലും സ്ഥാപനങ്ങളിലും അവർ പ്രകടനം നടത്തിയിട്ടുണ്ട്. 2011 ൽ ഓസ്‌ട്രേലിയയിലെ വുഡ്‌ഫോർഡ് ഫോക്ക് ഫെസ്റ്റിവലിലും അമേരിക്കയിലെ സാക്രമെന്റോ ഫിൽഹാർമോണിക് ഓർക്കസ്ട്രയിലും ചാരുമതി പങ്കെടുത്തു.
ശൈലി
തിരുത്തുകചാരുമതിയുടെ സംഗീതത്തിൽ ശുദ്ധമായ ശബ്ദത്തിന്റെയും അപാരജ്ഞാനത്തിന്റെയും അപൂർവ സംയോജനവും ഉൾപ്പെടുന്നുണ്ട്.[5] വയലിൻ ഇൻസ്ട്രുമെന്റൽ ടെക്നിക്കിൽ മികവ് പുലർത്തുക മാത്രമല്ല, സ്വരസൂചകങ്ങളെ മികച്ച രീതിയിൽ പുനർനിർമ്മിക്കുന്നതിലും ചാരുമതി സമർത്ഥയാണ്. വയലിനിലും വായ്പ്പാട്ടിലും അദ്ധ്യാപിക കൂടിയാണ് ചാരുമതി.
അവാർഡുകൾ
തിരുത്തുകവ്യക്തിജീവിതം
തിരുത്തുകപ്രശസ്ത മൃദംഗവിദ്വാനായ അനന്ത ആർ കൃഷ്ണൻ ആണ് ചാരുമതിയുടെ ഭർത്താവ്[8]
അവലംബം
തിരുത്തുക- ↑ "Charumathi Raghuraman". Bengal Foundation, Dhaka, Bangladesh, 2018. Archived from the original on 2018-10-21. Retrieved 2018-10-20.
- ↑ "Grand Carnatic Musical Concert". The Austin Chronicle. Archived from the original on 2018-10-21. Retrieved 2018-10-20.
- ↑ "Charumathi Raghuraman". CMC Melbourne. Archived from the original on 2018-04-29. Retrieved 2018-10-20.
- ↑ "Charumathi Raghuraman". CMC Melbourne. Archived from the original on 2018-04-29. Retrieved 2018-10-20."Charumathi Raghuraman". CMC Melbourne. Archived from the original on 29 April 2018. Retrieved 20 October 2018.
- ↑ BRAHMA GANA SABHA (15 December 2006). "Commendable technique". The Hindu. Archived from the original on 10 November 2018.
- ↑ "Charumathi Raghuraman". CMC Melbourne. Archived from the original on 2018-04-29. Retrieved 2018-10-20."Charumathi Raghuraman". CMC Melbourne. Archived from the original on 29 April 2018. Retrieved 20 October 2018.
- ↑ "Two musicians receive Kalki award". The Hindu. 22 September 2016.
- ↑ https://www.asianage.com/entertainment/music/041119/musically-connected.html