ചാത്തങ്കരി
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ, പെരിങ്ങര ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചാത്തങ്കരി.[1] ഭൂമിശാസ്ത്രപരമായി, വിശാലമായ കുട്ടനാട് പ്രദേശത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം. പെരിങ്ങരയിൽ നിന്ന് 1.7 കിലോമീറ്റർ പടിഞ്ഞാറും തിരുവല്ലയിൽ നിന്ന് 6 കിലോമീറ്റർ കിഴക്കുമായാണ് ചാത്തങ്കരി ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ചാത്തങ്കരി | |
---|---|
ഗ്രാമം | |
സെൻ്റ് പോൾസ് മാർത്തോമാ പള്ളിയുടെ ആകാശ ദൃശ്യം | |
Coordinates: 9°22′0″N 76°32′0″E / 9.36667°N 76.53333°E | |
Country | ഇന്ത്യ |
State | കേരളം |
District | പത്തനംതിട്ട |
ഉയരത്തിലുള്ള സ്ഥലം | 1.5 മീ(4.9 അടി) |
താഴ്ന്ന സ്ഥലം | −1 മീ(−3 അടി) |
(2001) | |
• ആകെ | 15,089 |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 689112 |
വാഹന റെജിസ്ട്രേഷൻ | KL-27 |
Nearest city | തിരുവല്ല |
Lok Sabha constituency | പത്തനംതിട്ട |
Vidhan Sabha constituency | തിരുവല്ല |
ആരാധനാലയങ്ങൾ
തിരുത്തുക- സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളി.[2]
- ചാത്തങ്കരി ശ്രീ ഭഗവതി ക്ഷേത്രം
- സെന്റ് മാത്യൂസ് മാർത്തോമ്മാ പള്ളി
- സെൻ്റ് ജോസഫ് ചാപ്പൽ ചാത്തങ്കരി
- സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി
- ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്
- ചാത്തങ്കരി ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം.
വിദ്യാലയങ്ങൾ
തിരുത്തുക- ഗവ.എൽപി സ്കൂൾ
- ഗവ. ന്യൂ എൽപി സ്കൂൾ
എസ്.എൻ.ഡി.പി. ഹൈസ്കൂൾ, ചാത്തങ്കരി
രാഷ്ട്രീയം
തിരുത്തുകകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കേരള കോൺഗ്രസ് (എം), ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ.
ആശുപത്രികൾ
തിരുത്തുക- കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, ചാത്തങ്കരി.
- മനക് ഹോസ്പിറ്റൽ, ചാത്തങ്കരി മുക്ക്.
ഗതാഗതം
തിരുത്തുകബസ്
തിരുത്തുകചാത്തങ്കരി ജംഗ്ഷനിൽ നിന്ന് കേരളത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ് ലഭ്യമാണ്.
റെയിൽവേ
തിരുത്തുകതിരുവല്ല റെയിൽവേ സ്റ്റേഷനാണ് ചാത്തങ്കരിക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ.
വായു
തിരുത്തുകചാത്തങ്കരിയിൽ നിന്ന് ഏകദേശം 115 കിലോമീറ്റർ അകലെയാണ് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്.