ചാഖി ഖുൻഷിയ
ചാഖി ഖുൻഷിയ എന്നറിയപ്പെടുന്ന ചന്ദൻ ഹജൂറി (7 ജനുവരി 1827 - 1870) ജഗന്നാഥ ക്ഷേത്രത്തിലെ പുരോഹിതനും കവിയും 1857-ലെ ഇന്ത്യൻ ലഹളയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. [1]
ചാഖി ഖുൻഷിയ | |
---|---|
ചന്ദൻ ഹജൂറി | |
ജനനം | |
മരണം | 1870 (വയസ്സ് 42–43) പുരി, ഒഡീഷ, ബ്രിട്ടീഷ് ഇന്ത്യ |
ദേശീയത | ഭാരതീയൻ |
തൊഴിൽ | കവി, പൂജാരി, സ്വാതന്ത്ര്യസമരസേനാനി |
ജീവിതം
തിരുത്തുകചന്ദൻ ഹജൂറി, സാംബ ദശമി (പൗഷ ശുക്ല ദശമി) ദിവസമായിരുന്ന 1827 ജനുവരി 7-ന്, ഒഡീഷയിലെ പുരിയിൽ രഘുനാഥ് ഖുൻഷിയ എന്ന ഭീമസേനൻ ഹജൂരിയുടെയും കമലാബതിയുടെയും മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ ജഗന്നാഥ ക്ഷേത്രത്തിൽ ചുമതലകൾ നിർവ്വഹിക്കുന്നതിനായി ഒറിയ, സംസ്കൃതം, ഹിന്ദി സാഹിത്യം എന്നിവ പഠിപ്പിച്ചിരുന്നു. അഖാരയിൽ നിന്ന് പരമ്പരാഗത ഗുസ്തിയും അദ്ദേഹം പഠിച്ചു പിന്നീട് പുരിയിലെ യുവാക്കൾക്ക് സൈനിക പരിശീലനം നൽകി.[2]
1857 ലഹള
തിരുത്തുകമനുബായിയുടെ കുടുംബപുരോഹിതനായിരുന്നു ചന്ദൻ ഹജൂറി. മനുബായി പിന്നീട് ഝാൻസി രാജാവായ ഗംഗാധർ റാവുവിനെ വിവാഹം ചെയ്ത ശേഷം ലക്ഷ്മി ഭായ് എന്നു പുനർനാമകരണം ചെയ്തു. 1857 ലെ ഇന്ത്യൻ കലാപത്തിനു മുൻപ് ജഗന്നാഥ ക്ഷേത്രത്തിന്റെ പാണ്ഡയായി രാജ്യത്താകമാനമുള്ള യാത്രയിൽ ശിപായികളെ അണിനിരത്തുകയും ഒരു കലാപത്തെ സംഘടിപ്പിക്കുകയും ചെയ്തു. കലാപസമയത്ത് വടക്കൻ മിലിട്ടറി സ്റ്റേഷനിൽ താമസിച്ചിരുന്ന അദ്ദേഹത്തിന് വിമത നേതൃത്വവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അറിയപ്പെട്ടിരുന്നു. പിന്നീട്, ഗയയിൽ അറസ്റ്റിലായ അദ്ദേഹത്തിന്റെ വസ്‌തുവകകൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർക്കാർ പിടിച്ചെടുത്തു.[3]1858-ൽ രാജ്ഞിയുടെ പ്രഖ്യാപനപ്രകാരം പൊതുമാപ്പ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് 1858-ൽ ഹജൂരി ജയിൽ മോചിതനായി. [4]
പിന്നീടുള്ള ജീവിതം
തിരുത്തുകആത്മീയവും സാഹിത്യവുമായ പുരോഗതിക്കായി സ്വയം സമർപ്പിച്ചുകൊണ്ട് ഖുൻഷിയയുടെ ജീവിതകാലം മുഴുവൻ പുരിയിൽ ചെലവഴിച്ചു. ജഗന്നാഥന്ന് സമർപ്പിച്ച നിരവധി കവിതകളും ഗാനങ്ങളും അദ്ദേഹം രചിച്ചു. ലക്ഷ്മി ഭായിയുടെ ഓർമ്മയ്ക്കായി മനുബായി എന്ന പേരിൽ വിജയകരമായ ഒരു ജീവചരിത്രം രചിച്ചു. 1870-ൽ 43-ആം വയസ്സിൽ പുരിയിൽ അദ്ദേഹം അന്തരിച്ചു. [5]
അവലംബം
തിരുത്തുക- ↑ "Chakhi Khuntia : A National Hero During the British Period" (PDF). Archived from the original (PDF) on 4 മാർച്ച് 2016. Retrieved 2 നവംബർ 2015.
- ↑ "BIRTH ANNIVERSARY OF CHAKHI KHUNTIA (CHANDAN HAJURI)" (PDF). I&PR,Govt. of Odisha. Archived from the original (PDF) on 4 മാർച്ച് 2016. Retrieved 2 നവംബർ 2015.
- ↑ "Martyrs remembered". The Hindu. Retrieved 2 November 2015.
- ↑ "Chakhi Khuntia : A National Hero During the British Period" (PDF). Archived from the original (PDF) on 4 മാർച്ച് 2016. Retrieved 2 നവംബർ 2015.
- ↑ Indian Culture and Education. Deep & Deep Publications pvt. Ltd. 2009. pp. 124–129. ISBN 978-81-8450-150-6.