ചരക്കൊന്ന
വഴിയോരത്തും കലാലയങ്ങളിലും നഗരങ്ങളിലുമെല്ലാം മഞ്ഞപ്പൂക്കളോടു കൂടി വേനൽക്കാലത്ത് പൂത്തുനിൽക്കുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് ചരക്കൊന്ന. Copperpod, Golden Flamboyant, Yellow Flamboyant, Yellow Flame Tree, Yellow Poinciana എന്നെല്ലാം അറിയപ്പെടുന്ന ചരക്കൊന്നയുടെ (ശാസ്ത്രീയനാമം: Peltophorum pterocarpum) എന്നാണ്. അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്ന ഇതിന്റെ ജന്മദേശം ആൻഡമാൻ നിക്കോബ്ബാർ ദ്വീപുസമൂഹങ്ങളോ ശ്രീലങ്കയോ ആണെന്നു കരുതപ്പെടുന്നു[1].
ചരക്കൊന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | P. pterocarpum
|
Binomial name | |
Peltophorum pterocarpum (DC.) K. Heyne
| |
Synonyms | |
|
സവിശേഷതകൾ
തിരുത്തുകവളരെ വേഗം വളരുന്ന വൃക്ഷമാണ് ചരക്കൊന്ന. മൂന്നു വർഷം കൊണ്ട് ഒമ്പത് മീറ്റർ വരെ ഉയരം വയ്ക്കും. നാലാം വർഷം തന്നെ പൂത്തു തുടങ്ങും. കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ ഡാമ്മർ തേനീച്ചകൾ (Trigona iridipennis) പൂമ്പൊടിയ്കായി ഈ മരത്തിൽ വരാറുണ്ട്. വിറകായും ഉപയോഗിക്കാവുന്ന ഈ മരത്തിന്റെ തടിയ്ക്ക് ബലവും ഈടും കുറവാണ്. വനവൽക്കരണത്തിനും മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാനും ചരക്കൊന്ന നട്ടുവളർത്താറുണ്ട്. [1]. മരത്തിൽനിന്നും ഊറിവരുന്ന കറ ജാവയിൽ നാട്ടുമരുന്നായി ഉപയോഗിക്കുന്നു [2]
ചിത്രശാല
തിരുത്തുക-
ചരക്കൊന്നയുടെ പൂങ്കുല
-
ചരക്കൊന്ന
അവലംബം
തിരുത്തുക- ↑ 1.0 1.1 worldagroforestrycentre.org Archived 2007-09-28 at the Wayback Machine. എന്ന സൈറ്റിൽ നിന്നും.
- ↑ http://www.frim.gov.my/?page_id=7823[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Peltophorum_pterocarpum.htm
- http://www.natureloveyou.sg/Peltophorum%20pterocarpum/Main.html Archived 2012-09-23 at the Wayback Machine.