കുപ്രസിദ്ധ ആൾപിടിയൻ ആയ ഒരു ബംഗാൾ കടുവ ആയിരുന്നു ചമ്പാവത്ത് കടുവ. [1] ഇന്ത്യയിലും നേപ്പാളിലും ആയി 430 പേരെ ആണ് ഈ കടുവ പിടിച്ചത്. 1907-ൽ ജിം കോർബറ്റ് ആണ് ഈ കടുവയെ വെടി വെച്ചു കൊന്നത്.[അവലംബം ആവശ്യമാണ്]

Jim Corbett with the Bachelor of Powalgarh

ചരിത്രം

തിരുത്തുക

200 ൽ പരം പേരെ കൊന്ന കടുവയെ നേപ്പാളീസ് പട്ടാളം ഇന്ത്യൻ അതിർത്തിയിലേക്ക് ഓടിച്ചു വിട്ടു[അവലംബം ആവശ്യമാണ്]. ഇന്ത്യയിലും തന്റെ വേട്ട തുടർന്ന കടുവ പകൽ നേരങ്ങളിലും വേട്ട നടത്താൻ ധൈര്യം കാണിച്ചു.

1907 ൽ, ചമ്പാവത്തിൽ 16 വയസ്സുള്ള പെൺകുട്ടിയെ വേട്ടയാടിയതിന്റെ പിറ്റേ ദിവസം ജിം കോർബറ്റ് കടുവയെ വെടിവച്ച് കൊന്നു. 300 ഓളം ഗ്രാമീണരും ഈ സാഹസകൃത്യത്തിന് ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. പോസ്റ്റ് മോർട്ടം രേഖ പ്രകാരം കടുവയുടെ വലതു വശത്തെ മുകളിലെയും താഴെയുമുള്ള കോമ്പല്ല്‌, മുകളിലത്തേത് പകുതിയും, താഴത്തേത് മുഴുവനായും തകർന്നിരുന്നു.

  1. "Tiger and leopard attacks in Nepal". http://www.bbc.co.uk/news/world-asia-17630703. www.bbc.co.uk. Archived from the original on 2013-07-25. Retrieved 2013 ജൂലൈ 25. {{cite web}}: Check date values in: |accessdate= (help); External link in |work= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചമ്പാവത്ത്_കടുവ&oldid=3999490" എന്ന താളിൽനിന്ന് ശേഖരിച്ചത്