ചന്തിരൂർ ദിവാകരൻ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്
കളത്തിൽ മാക്കി ദിവാകരൻ എന്ന ചന്തിരൂർ ദിവാകരൻ മലയാളത്തിലെ കവിയും നാടൻപാട്ട് രചയിതാവുമാണ്.[1]
ചന്തിരൂർ ദിവാകരൻ | |
---|---|
ജനനം | ചന്തിരൂർ, കേരളം | മേയ് 10, 1946
തൂലികാ നാമം | ചന്തിരൂർ ദിവാകരൻ |
തൊഴിൽ | സാഹിത്യകാരൻ, കവി, നാടകഗാനരചയിതാവ് |
ഭാഷ | മലയാളം |
പൗരത്വം | ഇന്ത്യ |
Genre | കവിത, ലേഖനം, നാടൻപാട്ട് |
പങ്കാളി | അംബുജാക്ഷി |
ബന്ധുക്കൾ | ശ്രീജ ബെൻ, സംഗീത, സംഘമിത്ര |
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചന്തിരൂർ എന്ന ഗ്രാമത്തിൽ കളത്തിൽ മാക്കിയുടേയും കുറുംബയുടേയും മകനായി 1946ലാണ് അദ്ദേഹം ജനിച്ചത്. നന്നെ ചെറുപ്പത്തിൽതന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. പ്രീഡിഗ്രിയ്ക്ക് സംസ്കൃതപഠനം നടത്തിയ അദ്ദേഹം പിന്നീട് വിദ്വാൻ ജി. കുമാരൻ നായരുടെ കീഴിൽ മലയാള വിദ്വാൻ പഠനം 1973ൽ പൂർത്തിയാക്കി. 1980ൽ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 2001ൽ അപ്പർ ഡിവിഷൻ ക്ലർക്കായി ജോലിയിൽ നിന്നും വിരമിച്ചു.
സാഹിത്യ ജീവിതം
തിരുത്തുകനാടൻ പാട്ടുകൾ, നാടക ഗാനങ്ങൾ, വില്ലുപാട്ട് തുടങ്ങി പലവിധ സങ്കേതങ്ങളിൽ അദേഹം രചനകൾ നിർവഹിച്ചിട്ടുണ്ട്.
കൃതികൾ
തിരുത്തുക- രാധ - (1965)
- പറന്നുപോയ ഇണക്കുയിൽ - (1966)
- മത്സ്യഗന്ധി - (1968)
- ഷെരീഫ - (1969)
- ഉദയവും കാത്ത് - (1977)
- ആഴത്തിലൊടുങ്ങിയ ജീവിതങ്ങൾ - (1980)
- മദ്യ ദുരന്തം - (1982)
- കുടുംബിനി - (1990) (ചെറുകഥ)
- മുഴക്കുക പാഞ്ചജന്യം - (1991)
- ചാകര - (1994) (കുട്ടിക്കവിതകൾ)
- പകൽപ്പക്ഷിയുടെ ഗീതം - (1996)
- ദേശപുരാണം - (1996) (കുട്ടിക്കവിതകൾ)
- അരണി - (1999)
- പട്ടിണി തെയ്യം - (2003)
- ഉൽസവം - (2003) (കുട്ടിക്കവിതകൾ)
- വിഷാദപർവ്വം - (2004)
- വിശ്വകർമ്മകീർത്തനങ്ങൾ - (2007)
- ഇനിയെത്രദൂരം - (2008)
- മൗനനൊമ്പരം - (2011)
- കർണ്ണികാരം - (2013)