ചക്കരക്കൊല്ലി
ഉഷ്ണമേഖലാ കാടുകളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചക്കരക്കൊല്ലി. (ശാസ്ത്രീയനാമം: Gymnema sylvestre).സംസ്കൃതത്തിൽ മധുനാശിനി എന്നും അറിയപ്പെടുന്നു [1]. പ്രമേഹത്തിന് ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ആദിവാസികളായ ഇരുളർ ഇതിന്റെ ഇല മൂത്രം തെളിയുവാനായി രാവിലെ ചവച്ചിറക്കുന്നു. മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല. വള്ളികളായി പടരുന്ന ഈ ചെടിയുടെ ഇലകൾ ചെറുതാണു.
ചക്കരക്കൊല്ലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. sylvestre
|
Binomial name | |
Gymnema sylvestre | |
Synonyms | |
|
ഇന്ത്യയിലും ആഫ്രിക്കൻ മധ്യരേഖാപ്രദേശത്തും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഇത് സാവധാനം വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. വൃത്താകൃതിയിലോ, ദീർഘവൃത്താകൃതിയിലോ ഉള്ള ഇലകൾ ഉള്ള സസ്യത്തിൽ ചെറിയ മഞ്ഞപ്പൂക്കളാണുള്ളത്. അപ്പൂപ്പൻതാടി പോലെ പറക്കുന്ന കായകളാണ് ഇവയുടേത്.
ഗുണവിശേഷങ്ങൾ
തിരുത്തുകഏഷ്യൻ രാജ്യങ്ങളിൽ ചക്കരക്കൊല്ലി ദീർഘകാലമായി ഔഷധസസ്യമായി ഉപയോഗിച്ചു വരുന്നു. ഔഷധമൂല്യമുള്ള ട്രൈടർപ്പനോയിഡുകൾ ഉൾപ്പെടെയുള്ള ഒട്ടേറെ രാസവസ്തുക്കൾ ഇതിൽ ഉണ്ട്. സാപോണിൻ എന്ന ഘടകം മധുരം അറിയാനുള്ള രസമുകുളങ്ങളുടെ ശേഷി താൽക്കാലികമായി ഇല്ലാതാക്കുന്നു. ഈ ചെടിയുടെ സത്തിൽ നിന്ന് ഔഷധങ്ങളും വ്യാവസായിക ഉപയോഗവും കണ്ടെത്താനുള്ള ഗവേഷണങ്ങൾ നടന്നു വരുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :ത്ക്തം, കടു
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഇല, വേര് t [2]
ഔഷധ ഉപയോഗം
തിരുത്തുകപ്രമേഹത്തിനെതിരെ ഒരു സിദ്ധൌഷധമായി കരുതുന്ന ഒരു ചെടിയാണിത്. അമിതവണ്ണത്തെ കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ജിമ്നേമിക് ആസിഡ് ആണ് ഈ ചെടിയുടെ ഔഷധശക്തികൾക്ക് നിദാനം. ആസ്ത്മ, നേത്രരോഗങ്ങൾ, നീര്, പാമ്പുവിഷം എന്നിവയ്ക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു. [3]
ചിത്രശാല
തിരുത്തുക-
ചക്കരക്കൊല്ലി, തൃശ്ശൂരിൽ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-07. Retrieved 2008-06-25.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ http://www.ncbi.nlm.nih.gov/pmc/articles/PMC2170951/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക