ചംപക്
ചംപക് (Hindi: चंपक) മലയാളം ഉൾപ്പെടെ ഇന്ത്യയിലെ 8 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ബഹുവർണ്ണ ബാലമാസികയാണ്. ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുഗു, മറാത്തി, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിൽ നിലവിൽ ഈ മാസിക പ്രസിദ്ധീകരിച്ചുവരുന്നു.
പ്രമാണം:Champak.jpg | |
ഗണം | Children's Magazine |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | Fortnightly |
തുടങ്ങിയ വർഷം | 1969 |
കമ്പനി | Delhi Press Group |
രാജ്യം | India |
ഭാഷ | English, Hindi, Tamil, Telugu, Gujarati, Marathi, Kannada, Malayalam |
1969 മുതൽ ആണ് ഈ മാസിക ഡൽഹി പ്രസ് പത്രപ്രകാശൻ പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി, പ്രസിദ്ധീകരിച്ചുവരുന്നത്.[1] ആദ്യം രണ്ടു കളറിൽ പ്രസിദ്ധീകരിച്ച മാസിക പിന്നീട് ബഹുവർണ്ണ അച്ചടിയിൽ ഡൽഹിയിൽനിന്നും പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിൽ മാസികയാണെങ്കിലും ഇംഗ്ലിഷിൽ ദ്വൈവാരികയായി പ്രസിദ്ധീകരിക്കുന്നു.
ചരിത്രം
തിരുത്തുക1969ൽ വിശ്വനാഥ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.[2] ഇന്ത്യയിലെ പ്രസിദ്ധ ഇംഗ്ലിഷ് ആനുകാലികങ്ങൾ ആയ കാരവാൻ, എലൈവ്, വുമൻസ് ഇറ, ഹിന്ദി ഭാഷയിലെ സരിത, മുക്ത, സുമൻ സൗരഭ്, സരസ് സലിൽ എന്നിവയും ബഹുഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഗൃഹശോഭ, ചംപക് എന്നിവയും തുടങ്ങിയത് വിശ്വനാഥ് ആണ്. ചംപക് ഇന്ന് വളരെ പ്രചാരമുള്ള ബഹുഭാഷാ ആനുകാലികങ്ങളിൽ ഒന്നാണ്. [3]
പ്രത്യേകത
തിരുത്തുകഉള്ളടക്കം
തിരുത്തുകചംപക് മാസികയിൽ വരുന്ന കഥകളിലെ കഥാപത്രങ്ങൾ മൃഗങ്ങളും പക്ഷികളുമാണ്. ഈ കഥകളിലൂടെ കുട്ടികളിൽ മൂല്യബോധം പ്രത്യെകിച്ചും സഹജീവിസ്നെഹം, സഹായമനസ്ഥിതി, ധൈര്യം, തുല്യത, ശാസ്ത്രീയമനോഭാവം, സമഭാവന എന്നിവ വളർത്താൻ കഴിയും. 2017 മാർച്ചുലക്കം അന്താരാഷ്റ്റ്ര വനിതാദിനസന്ദേശം നൽകുന്നു. ചീക്കു സ്ഥിരം കാർട്ടൂൺ സ്ട്രിപ്പ് ആണ്.
ചംപകിന്റെ കൂടെയുള്ള ജോഗോ ഡിസ്ക്
തിരുത്തുകചംപകിന്റെ കൂടെ ഒരു മൾട്ടിമീഡിയ ഡിസ്കും സൗജന്യമായി ലഭ്യമാണ്. ഈ സി ഡിയിൽ ഗെയിംസുകൾ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ എന്നിവയുണ്ടായിരിക്കും.
ചംപക് മത്സരങ്ങൾ
തിരുത്തുകചംപകിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്താറുണ്ട്. കഥാരചനാമത്സരം, ചിത്രരചനാമത്സരങ്ങൾ എന്നിവ ഇതിൽ ചിലതാണ്. [4]
മലയാളം ചംപക്
തിരുത്തുകആദ്യകാലത്ത് ചെറിയ വലിപ്പത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ചംപക് ഇന്ന് 60 പേജിൽ വലിയ മാഗസിൻ വലിപ്പത്തിൽ പ്രസിദ്ധീകരിച്ചുവരുന്നു. ചംപക് മലയാളത്തിൽ 200 ലക്കങ്ങൾ കഴിഞ്ഞു. കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ചംപകിന്റെയും മറ്റു സഹോദരപ്രസിദ്ധീകരണങ്ങളുടെയും റീജണൽ ആഫീസ് സ്ഥിതിചയ്യുന്നു.
അവലംബം
തിരുത്തുക- ↑ "Champak magazine". Archived from the original on 2016-03-04. Retrieved 14 February 2011.
- ↑ The Far East and Australasia 2003. Psychology Press. 2002. p. 489. ISBN 978-1-85743-133-9. Retrieved 2 June 2016.
- ↑ "Champak". Archived from the original on 2009-07-21. Retrieved 14 February 2011.
- ↑ The Champak Creative Child Contest The Times of India. 4 February 2011. Retrieved 2 June 2016.