മഹാരാഷ്ട്രയിലെ രോഹ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഘോസാളേഗഡ് അഥവാ ഘോസാൾഗഡ്. വീർഗഡ് എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. 20 മീറ്റർ വീതിയുള്ള ഒരു ഇടനാഴിയുടെ രൂപത്തിലാണ് ഈ കോട്ടയുള്ളത്. തമ്മാൻഘാട്ട് വഴിയുള്ള തുറമുഖങ്ങളിലേക്കുള്ള വ്യാപാരപാത നിരീക്ഷിക്കാൻ ഈ കോട്ട സഹായിച്ചു.[1]ഈ കോട്ടയിൽ നിന്ന് കാണാ‍വുന്ന അകലത്തിലാണ് പ്രദേശത്തെ മറ്റൊരു കോട്ടയായ തൾഗഡ്.

ഘോസാളേഗഡ്
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര
ഘോസാളേഗഡ് കോട്ട
തരം Hill fort
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Open to
the public
അതെ
Condition നാശോന്മുഖം
Site history
Materials കരിങ്കല്ല്
Height 260 മീ (850 അടി)

ചരിത്രം തിരുത്തുക

ഈ കോട്ടയുടെ നിർമ്മിതിയെപ്പറ്റി ചരിത്ര രേഖകളില്ല. പതിനാറാം നൂറ്റാണ്ടിൽ ബിജാപൂരിലെ ആദിൽഷായുടെ നിയന്ത്രണത്തിലായിരുന്നു ഈ കോട്ട. 1648-ൽ ശിവാജി ഈ കോട്ട കീഴടക്കി. അദ്ദേഹമാണ് ഈ കോട്ടക്ക് വീർഗഡ് എന്ന പേര് നൽകിയത്.[2] കാലാകലങ്ങളിൽ ഈ കോട്ട സിദ്ധി, ആംഗ്രെ, മറാത്ത ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലായി. മുഗളരുമായി നടത്തിയ പുരന്ദർ ഉടമ്പടി അനുസരിച്ച് ശിവാജി കൈവശം വച്ച 12 കോട്ടകളിൽ ഒന്നാണ് ഇത്. 1818-ൽ കേണൽ പ്രോതർ ഈ കോട്ട പിടിച്ചെടുത്തു.

അവലംബം തിരുത്തുക

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഘോസാളേഗഡ്&oldid=3945062" എന്ന താളിൽനിന്ന് ശേഖരിച്ചത്