ഘൂമാർ
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൻറെയും പാകിസ്താൻ സംസ്ഥാനമായ സിന്ധിൻറെയും പരമ്പരാഗത നാടോടി നൃത്തമാണ് ഘൂമാർ. ഘഘാര എന്ന് വിളിക്കുന്ന വസ്ത്രം ധരിച്ചു മുഖം മറച്ചു നൃത്തം ചെയ്യുന്ന നർത്തകരായ സ്ത്രീകളാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.[1] വലിയ വട്ടത്തിൽ അകത്തേക്കും പുറത്തേക്കും നീങ്ങുന്ന നർത്തകർ ഒറ്റക്കാലിൽ നിന്നു തിരിയുന്നതാണ് നൃത്തത്തിൻറെ ശൈലി. കറങ്ങുക എന്ന് അർത്ഥം വരുന്ന ഘൂംന എന്ന വാക്കിൽനിന്നാണ് ഘൂമാർ എന്ന പേര് വരുന്നത്.[2][3] വിവാഹം, ഹോളി തുടങ്ങിയ വിശേഷ അവസരങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ഘൂമാർ ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കും.[4]
Genre | Folk Dance |
---|---|
Origin | Rajasthan, India |
വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ഫെബ്രുവരിയുടെ അവസാനമോ മാർച്ചിൻറെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ പൗർണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം. 2008ലെ ഹോളി മാർച്ച് 22നാണ്. (2007ലെ ഹോളി മാർച്ച് മൂന്നിനായിരുന്നു. ഹോളികയെ ജ്വലിപ്പിക്കൽ മാർച്ച് 4നും ധുലന്ദി (നിറങ്ങളുടെ ആഘോഷം) മാർച്ച് 5നും ആയിരുന്നു.)
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട് അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിൻറെ ഭാഗമായി മാറി.
ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദൻറെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവൻറെ ത്യാഗത്തിൻറെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും.
എങ്കിലും കൂടുതൽ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദൻറെ പിതാവ് ഹിരണ്യകശ്യപുവിൻറെ സഹോദരിയാണു ഹോളിഗയിൽ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.
പ്രഹ്ലാദൻറെ പിതാവ് ഹിരണ്യകശ്യപുവിൻറെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തൻറെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിൻറെ ഉത്തമഭക്‌തൻ. അച്ഛൻറെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിൻറെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഒടുവിൽ, ഹിരണ്യകശ്യപു തൻറെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിൻറെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിൻറെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.
പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്മാവിൻറെ മകനായിരുന്ന ദക്ഷൻറെ മകളായ സതി ശിവൻറെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തൻറെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തൻറെ അച്ഛൻറെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ് സതി ശിവൻറെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി. എന്നാൽ അവിടെ തൻറെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവൻറെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി അപമാനിതയായതിൽ മനം നൊന്ത് സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച് തൻറെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു.
എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ് ആരംഭിച്ചു. തപസിൻറെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവൻറെ തപസ് മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവൻറെ തപസ് നടക്കുന്ന സ്ഥലത്ത് എത്തി മറഞ്ഞിരുന്ന് കാമദേവൻ കാമാസ്‌ത്രം ശിവൻറെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തൻറെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്‌തു. ലോകത്തിൻറെ രക്ഷയ്ക്കു വേണ്ടി തൻറെ തന്നെ ജീവിതം സമർപ്പിച്ച കാമദേവൻറെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.
പ്രശസ്തമായ ഘൂമാർ ഗാനങ്ങൾ
തിരുത്തുക- ചിർമി മ്ഹാരി ചിർമലി"
- ആവെ ഹിച്കി" -പരമ്പരാഗത രാജസ്ഥാനി ഘൂമാർ ഗാനം
- "ഘൂമാർ"
- ജവായ് ജി പവ്ന" – രാജസ്ഥാനി നാടോടി ഗാനം
- "താര രി ചുണ്ടാട"
- "മ്ഹാരോ ഗോർബന്ദ് നഖ്രാല"
- "മ്ഹാരി ഘൂമാർ"
- "ഘൂമാർ രേ ഘൂമാർ ര"
അവലംബം
തിരുത്തുക- ↑ http://www.rajasthantour4u.com/blog/index.php/2009/06/28/ghoomar-famous-social-folk-dance-of-rajasthan/ Archived 2018-07-21 at the Wayback Machine. Ghoomar - Famous Social Folk Dance of Rajasthan
- ↑ "Ghoomar Dance , Rajasthan". Archived from the original on 21 Feb 2017.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 18 മേയ് 2012 suggested (help) - ↑ "Ghoomar Dance - Rajasthan". rajasthanvisit.com. Retrieved 21 Feb 2017.
- ↑ "Ghoomar in India". Retrieved 21 Feb 2017.