ഘാഗ്ഗർ-ഹക്ര നദി

(ഘാഗ്ഗർ ഹക്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലും പാകിസ്താനിലുമായി മൺസൂൺ കാലത്തു മാത്രം ഒഴുകുന്ന ഒരു നദിയാണ് ഘാഗ്ഗർ-ഹക്ര നദി (Ghaggar-Hakra River‌). മറ്റ് കാലങ്ങളിൽ ഈ നദി ജലമില്ലാതെ വരണ്ടുകിടക്കുന്നു. 400 കിലോമീറ്റർ നീളമുള്ള ഈ നദി രാജസ്ഥാനിൽ ഏകദേശം 60 കി:മീറ്റർ നീളത്തിൽ ആണ് ഒഴുകുന്നത്.[2]

ഘാഗ്ഗർ-ഹക്ര നദി
Ghaggar river in Panchkula
Ghaggar-Hakra Sarasvati rivers and tributaries
നദിയുടെ പേര്घग्गर-हाकरा नदी
Physical characteristics
പ്രധാന സ്രോതസ്സ്Shivalik Hills, Himachal Pradesh
നദീമുഖംOttu, Haryana
Discharge


നദീതട പ്രത്യേകതകൾ
പോഷകനദികൾ
WaterbodiesKaushalya Dam, Ottu barrage

വേദകാലത്തിലെ സരസ്വതി നദി ഇതാണെന്ന് കരുതുന്നു, എന്നാൽ സരസ്വതിയെക്കുറിച്ചുള്ള എല്ലാ ഋഗ്വേദ പരാമർശങ്ങളും ഈ നദിയുമായി ബന്ധപ്പെടുത്തണോ എന്നത് തർക്കവിഷയമാണ്. ഇന്ത്യൻ പുരാണേതിഹാസങ്ങളിൽ സരസ്വതി പരക്കെ പരാമർശിക്കപ്പെടുന്നു.

ഘാഗ്ഗർ നദി

തിരുത്തുക
 
ഘാഗ്ഗർ നദി

മൺസൂൺ മഴക്കാലത്ത് മാത്രം ഒഴുകുന്ന ഇന്ത്യയിലെ നദിയാണ് ഘാഗ്ഗർ. ഹിമാചൽ പ്രദേശിലെ ശിവാലിക് മലനിരകളിൽ നിന്നും ഉത്ഭവിച്ച് പഞ്ചാബ്, ഹരിയാന വഴി രാജസ്ഥാനിലേയ്ക്ക് ഈ നദി ഒഴുകുന്നു, ഹരിയാനയിലെ സിർസയുടെ തെക്കുപടിഞ്ഞാറായി, രാജസ്ഥാനിലെ തല്വാര ഝീലിലേയ്ക്ക് ഒഴുകുന്ന ഈ നദി രാജസ്ഥാനിലെ രണ്ട് ജലസേചന കനാലുകളിലേക്ക് നിറയുന്നു.

ഇന്നത്തെ സരസുതി (സരസ്വതി നദി) അംബാല ജില്ലയിലെ ഒരു മലയുടെ ചുവട്ടിൽ നിന്നും ഉത്ഭവിച്ച് പഞ്ചാബിലെ ശത്രാനയിൽ ഘാഗ്ഗർ നദിയുമായി ചേരുന്നു. സദുൽഘട്ടിൽ (ഹനുമാൻഘട്ടിൽ) സത്ലജ് നദിയുടെ ഒരു വരണ്ട ശാഖയായ നൈവാൽ ശാഖ ഘാഗ്ഗർ നദിയിൽ ചേരുന്നു. സൂരത്ത്‌ഗഢിന് അടുത്തായി ദ്രിഷദ്വതി (ചൗട്ടാങ്ങ്) നദിയുടെ ഒരു വരണ്ട ശാഖ ഘാഗ്ഗർ നദിയിൽ ചേരുന്നു.

ഘാഗ്ഗർ നദിയുടെ വീതിയുള്ള നദീതടം (പാലിയോ-ശാഖ) സൂചിപ്പിക്കുന്നത് ഒരുകാലത്ത് ഈ നദി നിറഞ്ഞൊഴുകിയിരുന്നു എന്നും, ഇന്നത്തെ വരണ്ട പ്രദേശത്തുകൂടി ഒഴുകി ഹക്ര നദിയുമായി (ഹക്ര നദിയുടെ ഇന്നത്തെ വരണ്ട ശാഖയുമായി) ചേർന്ന് റാൻ ഓഫ് കച്ചിലേയ്ക്ക് ഒഴിഞ്ഞിരിക്കാം, എന്നുമാണ്. ഈ നദിയുടെ പോഷകനദികൾ സിന്ധൂ നദിയുമായും യമുന നദിയുമായും ചേർന്നുപോയതുകൊണ്ടും, ഇതിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതുകൊണ്ടുമാണ് (വനം നഷ്ടപ്പെട്ടതുകൊണ്ടും കൂടുതലായി കന്നുകാലികൾ മേഞ്ഞതുകൊണ്ടും) എന്ന് കരുതപ്പെടുന്നു. ഇത് ഏറ്റവും ഏറിയാൽ ഏകദേശം ക്രി.മു. 1900 വർഷത്തോടെ സംഭവിച്ചിരിക്കാം എന്നാണ് കരുതുന്നത്.[3] [4]

ഇന്ത്യയിൽ സരസ്വതി എന്ന പേരുള്ള പല ചെറുതും ഇടത്തരവുമായ നദികളുണ്ട്. ഇതിൽ ഒന്ന് ആരവല്ലി നിരകളിൽ നിന്നും റാൻ ഓഫ് കച്ചിലേയ്ക്ക് ഒഴുകുന്നു.ഹരിയാനയിലൂടെ ഒഴുകുന്ന ഏകനദികൂടിയാണ് ഘഗ്ഗാർ

ഹക്ര നദി

തിരുത്തുക

ഹക്ര പാകിസ്താനിലെ വരണ്ടുപോയ ഒരു നദീശാഖയാണ്. ഇന്ത്യയിലെ ഘാഗ്ഗർ നദിയുടെ തുടർച്ചയാണ് ഹക്ര നദി. പലപ്പൊഴും, എന്നാൽ തുടർച്ചയില്ലാതെ, ഈ നദിയിൽ സത്ലജ് നദിയിലെ ജലം വെങ്കലയുഗത്തിൽ ഈ നദിയിൽ ഒഴുകിയിരുന്നു.[5]

സിന്ധൂ നദീതട നാഗരികതയിലെ പല ജനവാസ പ്രദേശങ്ങളും ഘാഗ്ഗർ, ഹക്ര നദികളുടെ തീരത്ത് കണ്ടെത്തിയിട്ടുണ്ട്.

പ്രധാന പോഷകനദികൾ

തിരുത്തുക
  1. "Political Economy of the Punjab: An Insider's Account". MD Publications, New Delhi. ISBN 81-7533-031-7. {{cite web}}: Missing or empty |url= (help)
  2. Britannica, Dale Hoiberg, Indu Ramchandani. Students' Britannica India, Volumes 1-5. Popular Prakashan, 2000. ISBN 978-0-85229-760-5. ... The Ghaggar River rises in the Shiwalik Range, northwestern Himachal Pradesh State, and flows about 320 km southwest through Haryana State, where it receives the Saraswati River. Beyond the Otu Barrage, the Ghaggar River is known as the Hakra River which loses itself in the Thar Desert. Just southwest of Sirsa it feeds two irrigation canals that extend into Rajasthan. ...
  3. Mughal, M. R. Ancient Cholistan. Archaeology and Architecture. Rawalpindi-Lahore-Karachi: Ferozsons 1997, 2004
  4. J. K. Tripathi et al., “Is River Ghaggar, Saraswati? Geochemical Constraints,” Current Science, Vol. 87, No. 8, 25 October 2004
  5. (Mughal 1997)
"https://ml.wikipedia.org/w/index.php?title=ഘാഗ്ഗർ-ഹക്ര_നദി&oldid=2685863" എന്ന താളിൽനിന്ന് ശേഖരിച്ചത്