തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചലച്ചിത്രപിന്നണിഗായകനും സംഗീതഞ്ജനുമായിരുന്നുഘണ്ഡശാല എന്ന ഘണ്ഡശാല വെങ്കടേശ്വരറാവു (തെലുഗ്: ఘంటశాల వెంకటేశ్వర రావ్, 4 ഡിസംബർ 1922 - 11 ഫെബ്രുവരി 1974). പത്മശ്രീ പുരസ്കാരം ലഭിച്ച ഘണ്ഡശാലയുടെ സ്മരണാർഥം ഒരു സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആദ്യ ആസ്ഥാനഗായകനായിരുന്നു.[1]

ഘണ്ഡശാല വെങ്കിടേശ്വര റാവു
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഘണ്ഡശാല വെങ്കിടേശ്വര റാവു
ജനനം(1922-12-04)ഡിസംബർ 4, 1922
ചൗടപ്പള്ളി, ഗുഡിവട, കൃഷ്ണ ജില്ല, ആന്ധ്രപ്രദേശ്, ഇന്ത്യ
മരണംഫെബ്രുവരി 11, 1974(1974-02-11) (പ്രായം 51)
വിഭാഗങ്ങൾസിനിമാ സംഗീതം (പിന്നണിഗാനം), ഇന്ത്യൻ ശാസ്ത്രീയസംഗീതം, പദ്യങ്ങൾ, സംസ്കൃത ശ്ലോകങ്ങൾ
തൊഴിൽ(കൾ)ഗായകൻ, composer
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1942–1974
വെബ്സൈറ്റ്www.ghantasala.info

ജീവിതരേഖ

തിരുത്തുക

ഘണ്ഡശാല വെങ്കടേശ്വരറാവു എന്ന ഘണ്ഡശാല ആന്ധ്രപ്രദേശിൽ കൃഷ്ണ ജില്ലയിലെ ചൌതപ്പള്ളിയിൽ പ്രാദേശികഗായകനായ ശൂരയ്യയുടെ മകനായി ഒരു ബ്രാഹ്മണകുടുംബത്തിൽ 1922 ഡിസംബർ നാലാം തീയതി ജനിച്ചു. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട അദ്ദേഹം, അതിനുശേഷം അമ്മാവനായ പിച്ചി രാമയ്യയുടെ സംരക്ഷണയിൽ വളർന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ചു. പത്രയണി സീതാരാമശാസ്ത്രിയുടെ ശിക്ഷണത്തിൽ സംഗീതമഭ്യസിച്ചു. വിജയനഗരത്തിലെ മഹാരാജാ ഗവണ്മെന്റ് കോളേജ് ഫോർ മ്യൂസിക് ആൻഡ് ഡാൻസിൽ വീട്ടുകാരറിയാതെ പോയി ചേർന്നു. ഒരുപാട് കഷ്ടപ്പാടുകൾക്കു ശേഷം സംഗീത വിദ്വാൻ പട്ടം ലഭിച്ചു. 1942 ൽ ക്വിറ്റ് ഇൻഡ്യാ മൂവ്മെന്റിൽ പങ്കെടുത്ത് ആലിപ്പൂർ ജയിലിലടയ്ക്കപ്പെട്ടു. ജയിൽ‌വാസത്തിനു ശേഷമാണ് ആകാശവാണിയിലും എച്ച്.എം.വി യിലുമായി നിരവധി ഗാനങ്ങൾ ആലപിക്കുന്നത്. ‘സീതാരാമ ജനനം‘ എന്ന ചിത്രത്തിൽ കോറസ് പാടിയാണ് സിനിമാഗാനരംഗത്തേക്ക് പ്രവേശം. അതിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് ‘ബാലരാജു‘, കീലുഗുറ് റം ‘ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളോടെ പ്രശസ്തനായി. ഓരോ ചിത്രത്തിലെ നായകനു വേണ്ടിയും വ്യത്യസ്ത ആലാപന രീതികൾ സൃഷ്ടിച്ച് ഘണ്ഡശാല ശ്രോതാക്കളെ അൽഭുതപ്പെടുത്തി. നായകൻ തന്നെയാണ് പാടുന്നതെന്ന തോന്നൽ കാണികളെയും അൽഭുതപ്പെടുത്തി. ആദ്യമായി ഒരു ഗാനത്തിന് സംഗീതം നൽകിയ ചിത്രം ‘ലക്ഷ്മമ്മ’ യാണ്. എന്നാൽ ഒരു ചിത്രത്തിലെ മുഴുവൻ ഗാനങ്ങൾക്കും സംഗീതം നൽകുന്നത് ‘മനദേശം’ എന്ന ചിത്രത്തിനാണ്.എൻ റ്റി രാമറാവുവിന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്. തുടർന്ന് ‘മായാബസാർ ‘,ലവകുശ’ തുടങ്ങി ഒട്ടനേകം ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ സംഗീതവും സ്വരവും ആസ്വാദകർക്കു സമർപ്പിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം 1974 ഫെബ്രുവരി 11-ന് അമ്പത്തിയൊന്നാം വയസ്സിൽ മദിരാശിയിൽ വച്ച് അന്തരിച്ചു.

സാവിത്രിയാണ് ഭാര്യ. നാലാണ്മക്കളും നാലു പെണ്മക്കളും ഉണ്ട്.

മലയാള ഗാനങ്ങൾ

തിരുത്തുക

മലയാളത്തിൽ അദ്ദേഹം ‘ജീവിതനൗക’, ‘അമ്മ’,’ആത്മസഖി’, ലോകനീതി’‘ആശാദീപം’, ‘നാട്യതാര’ എന്നീ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പി ലീലയ്ക്ക് തെലുങ്കിൽ ധാരാളം അവസരങ്ങൾ നൽകിയത് ഘണ്ഡശാലയാണ്.

പുരസ്കാരങ്ങളും ആദരവും

തിരുത്തുക
  • പത്മശ്രീ

ഐക്യരാഷ്ട്രസഭാസ്ഥാനത്ത് അദ്ദേഹം സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് സർക്കാർ 1970 ൽ സിൽ‌വർ ജൂബിലി സെലിബ്രേഷൻസ് ഓഫ് ഘണ്ഡശാല ഹൈദരാബാദിലെ ലാൽബഹദൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2003-10-19. Retrieved 2012-07-06.

പുറം കണ്ണികൾ

തിരുത്തുക