ഗ്ലെൻഡ ഫാരെൽ
ഗ്ലെൻഡ ഫാരെൽ (ജീവിതകാലം: ജൂൺ 30, 1904 - മേയ് 1, 1971)[1] പ്രധാനമായും ടെലിവിഷൻ, നാടകം എന്നിവയിൽ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. വാർണർ ബ്രദേർസിന്റെ ടോർച്ചി ബ്ലെയിൻ എന്ന സിനിമാ പരമ്പരയിലെ ടോർച്ചി ബ്ലെയ്ൻ, അക്കാദമി അവാർഡ് നാമനിർദ്ദേശക ചിത്രങ്ങളായ ലിറ്റിൽ സീസർ (1931), ഐ ആം എ ഫൂജിറ്റീവ് ഫ്രം എ ചെയിൻ ഗാംഗ് (1932), ലേഡി ഫോർ എ ഡേ 1933) എന്നിവയിലൂടെ അവർ ജനമനസുകളിൽ ഇടംനേടി. 50 വർഷത്തിലധികം നീണ്ടുനിന്ന ഒരു കലാ ജീവിതത്തിൽ ഫാരെൽ 100-ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചതുകൂടാതെ, നിരവധി ബ്രാഡ്‍വേ കമ്പനിയുടെ നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.[2] 1960 ഫെബ്രുവരി 8 ന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു സ്റ്റാർ ലഭിക്കുകയും 1963 ൽ ബെൻ കാസിയുടെ ടെലിവിഷൻ പരമ്പരയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള എമ്മി അവാർഡും ലഭിക്കുകയുണ്ടായി.
ഗ്ലെൻഡ ഫാരെൽ | |
---|---|
ജനനം | എനിഡ്, ഒക്ലഹോമ, യു.എസ്. | ജൂൺ 30, 1904
മരണം | മേയ് 1, 1971 ന്യൂയോർക്ക് നഗരം, യു.എസ്. | (പ്രായം 66)
തൊഴിൽ | നടി |
സജീവ കാലം | 1928–1970 |
ജീവിതപങ്കാളി(കൾ) | ഡോ. ഹെൻട്രി റോസ്
(m. 1941; |
കുട്ടികൾ | ടോമി ഫാരെൽ |
ജീവിതരേഖ
തിരുത്തുകഒക്ലഹോമയിലെ എനിഡ് എന്ന സ്ഥലത്ത്, ചാൾസ്, ഐറിഷ്-ജർമ്മൻ വംശജയായ വിൽഹെൽമിന് "മിന്നി" ഫാരെൽ എന്നിവരുടെ മകളായി ജനിച്ചു. കുടുംബം കൻസാസിലെ വിചിത എന്ന സ്ഥലത്തേക്ക് താമസം മാറിയപ്പോൾ തിന്റെ ഏഴാം വയസിൽ ഒരു നാടക കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുകയും അങ്കിൾ ടോംസ് കാബിൻ എന്ന നാടകത്തിലെ ലിറ്റിൽ ഇവാ എന്ന വേഷം വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. മൗണ്ട് കാർമ്മൽ കാത്തലിക് അക്കാദമിയിൽ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചു.[3] കുടുംബം കാലിഫോർണിയയിലെ സാൻ ഡിയോഗോയിലേക്ക് താമസം മാറിയപ്പോൾ അവർ വിർജീനിയ ബ്രിസ്സാക് സ്റ്റോക്ക് കമ്പനിയിൽ ചേർന്നു.
അവലംബം
തിരുത്തുക- ↑ "Hollywood Star Walk: Glenda Farrell". Los Angeles Times. Retrieved March 4, 2016.
- ↑ Bubbeo, Daniel. "Glenda Farrell: The Gimme Girl". The Women of Warner Brothers: The Lives and Careers of 15 Leading Ladies, with Filmographies for Each. McFarland & Company. p. 74. ISBN 0786411376.
- ↑ "Glenda Farrell: Her Life and Legacy". Retrieved March 13, 2016.