ഉത്തരാർദ്ധഗോളത്തിലെ ആർട്ടിക്, ഉപ ആർട്ടിക് മേഖലയിൽ കണ്ടു വരുന്ന കരയിൽ മാത്രം ജീവിയ്ക്കുന്ന ഫാസിയാനിഡേ കുടുംബത്തിലെ ഗാലിഫോർമിസ് നിരയിൽപ്പെടുന്ന ചെറുകോഴിയായ ഗ്രൗസ് ഏതാണ്ട് 25 സ്പീഷീസുകളിലായി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ധാരാളം കണ്ടു വരുന്ന ഒരു പക്ഷിയാണ്. കാഴ്ചയിൽ ചെറുതാണെങ്കിലും 'കളിപക്ഷികൾ' എന്ന നിലയിൽ പ്രശസ്തരാണിവ. പലയിടത്തും ഇതിനെ വൻതോതിൽ വേട്ടയാടപ്പെടുന്നു. കളി-കായിക വിനോദത്തിൽ പ്രഗല്ഭരായ ഇവർ ചെറുതും ഭാരമേറിയതുമാണ്. നാസാരന്ധ്രം മുതൽ കാൽനഖം വരെ മൂടപ്പെട്ട തൂവൽ ഗ്രൗസുകളുടെ സുന്ദരമായ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഈ തൂവലുകൾ ശത്രുക്കളിൽ നിന്നും രക്ഷയായും പ്രകൃതിയുടെ സംരക്ഷണ കവചമായും മാറുന്നു.[1].

ഗ്രൗസ്
Temporal range: Early Pliocene to recent
Male sage grouse
Centrocercus urophasianus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

Bonasa
Falcipennis
Centrocercus
Dendragapus
Lagopus
Tetrao
Tetrastes
Tympanuchus
and see text

Synonyms

Tetraonidae Vigors, 1825

ശാരീരിക പ്രത്യേകതകൾ തിരുത്തുക

കട്ടികൂടിയ ചെറിയ ചുണ്ടും, ഉരുണ്ട ചിറകുകളും, കോഴിയ്ക്കുള്ളതു പോലുള്ള കുഞ്ഞുകാലുകളും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. 30.5-88.9 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഗ്രൗസുകളുണ്ട്. പുല്ലുകളുടേയും ഇലകളുടേയും നിറത്തിനൊത്ത തവിട്ട്, ചാരം, ചുവപ്പ് നിറങ്ങളിലുള്ള തൂവലുകളാണ് ഇവയ്ക്കുള്ളത്.

പ്രജനനം തിരുത്തുക

ഗ്രൗസുകൾ പ്രണയവേളകൾ ആഘോഷിക്കുന്ന പക്ഷികളാണ്. പ്രജനകാലമാകുമ്പേഴേയ്ക്കും ആൺഗ്രൗസുകൾ ഒരു യഥാർത്ഥ കമിതാവാകുന്നു. മരങ്ങളിലോ പുൽമേടുകളിലോ ഇരുന്ന് സ്നേഹനിർഭരമായി നീട്ടിപ്പാടുന്നത് ഇവരുടെ സ്വഭാവസവിശേഷതയാണ്. ഇത് പലപ്പോഴും ഒരു മുഴക്കമായി തോന്നിയേക്കാം. ചിലയിനങ്ങൾക്ക് ശരീരത്തിൽ തോൽസഞ്ചി കാണപ്പെടുന്നു. ഇത് പ്രണയവേളകളിൽ വാദ്യോപകരണമായി വർത്തിക്കുന്നു. തലകുലുക്കി തോൾസഞ്ചി വികസിപ്പിക്കുമ്പോൾ ഉള്ള് പൊള്ളയായ ഇതിൽ കാറ്റു തട്ടി 'ബുംബുംബും' എന്ന ശബ്ദമുതിർക്കുന്നു. ഇത് പെൺകിളിയെ ആകർഷിക്കുകയും ചെയ്യുന്നു. ഒന്നിലധികം ഇണകളുമായി രമിക്കുന്ന കൂട്ടത്തിലാണ് ഗ്രൗസുകൾ. എന്നാൽ ഇണചേർന്നശേഷം ഇണയെയും കുഞ്ഞിനെയും തിരിഞ്ഞുനോക്കുന്ന കൂട്ടത്തിലല്ല ഗ്രൗസുകൾ. മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ പോറ്റിവളർത്തുന്ന ഉത്തരവാദിത്തം തള്ളപ്പക്ഷിയുടെ ചുമലിലായിരിക്കും

ചിലയിനം ഗ്രൗസുകളുടെ ചിറകുകൾക്ക് അപാരശക്തിയാണ്. പ്രണയവേളകളിൽ ഇവയുടെ ചിറക് ശക്തിയായി അടിച്ചു കൊണ്ടേയിരിക്കും. ഇതിന്റെ ശബ്ദം വളരെ ദൂരത്തിൽ വരെ എത്താറുണ്ട്. പാട്ടു പാടി ഇണയെ ആകർഷിക്കുന്നതിനിടയിൽ ചില വില്ലൻ ആൺപക്ഷി കടന്നുവരാറുണ്ട്. ഇത് പലപ്പോഴും പൂവൻമാർ തമ്മിൽ യുദ്ധത്തിൽ കലാശിക്കുകയും ചെയ്യുന്നു[2].

വർഗ്ഗങ്ങൾ തിരുത്തുക

 
Male of Spruce grouse
 
Red grouse
 
Columbian sharp-tailed grouse
 
Hazel grouse

Genus Falcipennis

Genus Dendragapus

Genus Lagopus – ptarmigans

Genus Tetrao – black grouse

Genus Tetrastes

Genus Bonasa

Genus Centrocercus – sage grouse

Genus Tympanuchus – prairie grouse

അവലംബം തിരുത്തുക

  1. Storch, Ilse; Bendell, J. F. (2003). "Grouse". In Perrins, Christopher. The Firefly Encyclopedia of Birds. Firefly Books. pp. 184–187. ISBN 1-55297-777-3.
  2. Drovetski, S. V.; Rohwer, S.; Mode, N. A. (2006). "Role of sexual and natural selection in evolution of body size and shape: a phylogenetic study of morphological radiation in grouse". Journal of Evolutionary Biology. 19 (4): 1083–1091. doi:10.1111/j.1420-9101.2006.01097.x. PMID 16780509.

പുറം കണ്ണികൾ തിരുത്തുക

  • Grouse videos Archived 2016-03-16 at the Wayback Machine. on the Internet Bird Collection
  • Johnsgard, P. (1982). "Etho-Ecological Apects of Hybridization in the Tetraonidae". World Pheasant Association Journal. VII: 42–57.
  •   "Grouse" . New International Encyclopedia. 1905. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER15=, |HIDE_PARAMETER13=, |HIDE_PARAMETER2=, |HIDE_PARAMETER21=, |HIDE_PARAMETER11=, |HIDE_PARAMETER28=, |HIDE_PARAMETER32=, |HIDE_PARAMETER14=, |HIDE_PARAMETER17=, |HIDE_PARAMETER31=, |HIDE_PARAMETER20=, |HIDE_PARAMETER5=, |HIDE_PARAMETER30=, |HIDE_PARAMETER19=, |HIDE_PARAMETER29=, |HIDE_PARAMETER16=, |HIDE_PARAMETER26=, |HIDE_PARAMETER22=, |HIDE_PARAMETER25=, |HIDE_PARAMETER33=, |HIDE_PARAMETER24=, |HIDE_PARAMETER18=, |HIDE_PARAMETER10=, |HIDE_PARAMETER4=, |HIDE_PARAMETER3=, |HIDE_PARAMETER1=, |HIDE_PARAMETER23=, |HIDE_PARAMETER27=, and |HIDE_PARAMETER12= (help)
"https://ml.wikipedia.org/w/index.php?title=ഗ്രൗസ്&oldid=3948990" എന്ന താളിൽനിന്ന് ശേഖരിച്ചത്