ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ

ന്യൂയോർക്ക് ടൈംസ്' എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സർ സമ്മാനജേതാവുമായ ജോസഫ് ലെവിവെൽഡ് രചിച്ച ഒരു പുസ്തകമാണ് ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ[1]. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെപ്പറ്റി വിവാദപരമായ പരാമർശമാണ് ഈ പുസ്തകത്തിൽ നടത്തിയിട്ടുള്ളത്[2]. ബ്രിട്ടനിലും അമേരിക്കയിലുമാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.

ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി
ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ
കർത്താവ്ജോസഫ് ലെവിവെൽഡ്
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗം[[]]
OCLC37864514

ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗ്ഗക്കാർക്കെതിരെ വംശവെറിയൻ സമീപനമാണു ഗാന്ധിജി സ്വീകരിച്ചിരുന്നതെന്ന് പുസ്തകത്തെക്കുറിച്ചുള്ള നിരൂപണത്തിലാണ് ആരോപിക്കുന്നത്. കൂടാതെ അക്കാലത്ത് അടുത്ത സുഹൃത്തും വാസ്തുശിൽപ്പിയും കായികപരിശീലകനുമായ ഹെർമൻ കാലെൻബാഷുമായി ഗാന്ധി ശാരീരികമായ ബന്ധം പുലർത്തിയിരുന്നെന്ന സൂചനകളും, 1908 - ൽ ഈ സുഹൃത്തിനോടൊപ്പം ജീവിക്കുവാനായി ഗാന്ധിജി ഭാര്യ കസ്തൂർബാ ഗാന്ധിയെ ഉപേക്ഷിച്ചിരുന്നെന്നും ഇതിൽ പരാമർശിക്കുന്നു.

എന്നാൽ, ഗാന്ധി സ്വവർഗപ്രണയിയാണെന്ന് പുസ്തകത്തിൽ പറയുന്നില്ലെന്നും കാലെൻബാഷുമൊത്ത് നാലു വർഷം താമസിച്ചുവെന്നേ തന്റെ പുസ്തകത്തിൽ പറയുന്നുവുള്ളുവെന്നും ഗ്രന്ഥകർത്താവ് ഈ വിവാദത്തെത്തുടർന്ന് പ്രസ്താവന നടത്തിയിരുന്നു.

പുസ്തകം വിവാദമായപ്പോൾ ഗ്രന്ഥകാരൻ ലെവിവെൽഡ് നൽകിയ വിശദീകരണം ഇതാണ്:- സ്വവർഗപ്രേമിയെന്നോ വംശവെറിയനെന്നോ ഗാന്ധിയെ പരാമർശിച്ചു ഞാൻ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വസ്തുതകൾ ശ്രദ്ധാപൂർവമായും ഉത്തരവാദിത്തത്തോടെയും അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

  1. http://www.expressindia.com/latest-news/Centre-may-ban-book-that-says-Gandhi-is-bisexual/768891/[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-02. Retrieved 2011-03-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക