ഗ്രിഡ്ലി
ഗ്രിഡ്ലി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ബട്ട് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2017 ൽ കണക്കുകൂട്ടിയതുപ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 6,704 ആയിരുന്നു. കാലിഫോർണിയ സംസ്ഥാന പാത 99 ഗ്രിഡ്ലി നഗരത്തിലൂടെ കടന്നു പോകുന്നതോടൊപ്പം ഇൻറർസ്റ്റേറ്റ് 5, കാലിഫോർണിയ സംസ്ഥാനപാത 70 എന്നിവ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുന്നു.
ഗ്രിഡ്ലി നഗരം | |
---|---|
Location of Gridley in Butte County, California. | |
Coordinates: 39°21′50″N 121°41′37″W / 39.36389°N 121.69361°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Butte |
Incorporated | November 23, 1905[1] |
നാമഹേതു | George W. Gridley |
• Mayor | Frank Hall |
• Administrator | Paul Eckert |
• State Senator | Jim Nielsen (R)[2] |
• CA Assembly | James Gallagher (R)[3] |
• U. S. Congress | Doug LaMalfa (R)[4] |
• ആകെ | 2.08 ച മൈ (5.40 ച.കി.മീ.) |
• ഭൂമി | 2.08 ച മൈ (5.40 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 95 അടി (29 മീ) |
• ആകെ | 6,584 |
• കണക്ക് (2017)[8] | 6,704 |
• ജനസാന്ദ്രത | 3,160.27/ച മൈ (1,220.30/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95948 |
Area code | 530 |
FIPS code | 06-31260 |
GNIS feature IDs | 277526, 2410665 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഗ്രിഡ്ലി നഗരം അതിന്റെ സ്ഥാപകനും ആദ്യകാല ഭൂവുടമയുമായിരുന്ന ജോർജ്ജ് ഡബ്ല്യൂ ഗ്രിഡ്ലിയുടെ പേരിലാണ് അറിയപ്പെടുന്നത്. അഭിവൃദ്ധിപ്രാപിച്ച ഒരു ആടുമേയ്ക്കൽ ഫാമിൻറെ ഉടമയായിരുന്നു അദ്ദേഹം. ഗ്രിഡ്ലിയുടെ പടിഞ്ഞാറു ഭാഗത്തായി 960 ഏക്കർ (3.9 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളതായിരുന്നു ഗ്രിഡ്ലിയുടെ കുടുംബവകയായ ഫാം. 1846-ൽ ഇലിനോയിസിൽ വെച്ച് ഹെലൻ ഓർക്കട്ട് എന്ന വനിതയെ അദ്ദേഹം വിവാഹം കഴിക്കുകയും 1855-ൽ കാലിഫോർണിയയിൽ അവർ അദ്ദേഹത്തോടൊപ്പം ജീവിതമാരംഭിക്കുകയും ചെയ്തു. ഗ്രിഡ്ലി ദമ്പതികൾക്ക് പത്ത് കുട്ടികളുണ്ടായിരുന്നു. 1881 മാർച്ച് 9-ന് ഗ്രിഡ്ലി അദ്ദേഹത്തിൻറ കുടുംബവക തോട്ടത്തിൽവച്ച് അന്തരിച്ചു. മിസ്സിസ് ഗ്രിഡ്ലി ഇരുപതു വർഷങ്ങൾക്കുശേഷം 1901 ഓഗസ്റ്റ് 1 നാണ് മരണമടഞ്ഞത്. ഗ്രിഡ്ലി കുടുംബത്തിലെ പിന്മുറക്കാർ ഇപ്പോഴും ഈ പ്രദേശത്തു വസിക്കുന്നു.
കാലിഫോർണിയയിൽ ഖനന സാദ്ധ്യതകൾ കുറഞ്ഞു വന്നതോടെ 1860 കളിൽ കാർഷികമേഖല കൂടുതൽ സുസ്ഥിരവും ആകർഷകവുമായ ബിസിനസ് ആയി മാറി. സെൻട്രൽ പസഫിക് റെയിൽറോഡ് ഒറിഗൺ മുതൽ ചിക്കോ വരെ 1865 ൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു. 1870 ൽ റെയിൽവേയുടെ ഗ്രിഡ്ലിയിലേക്കുള്ള പാത പൂർത്തിയാകുകയും അത് ഒരു പുതിയ സമൂഹത്തിന്റെ രൂപവത്കരണത്തിന് വിത്തു പാകുകയും ചെയ്തു. ഗ്രിഡ്ലി പ്രദേശത്തെ പ്രധാന ഉത്പന്നങ്ങൾ രോമവും ആടുകളും ആയിരുന്നു. ഇതിനെ പിന്തുടർന്ന് തോട്ടവിളകൾ, വയൽവിളകൾ, കന്നുകാലികൾ ഫാമുകൾ എന്നിവ താമസിയാതെ ആരംഭിക്കപ്പെട്ടു. 1896-ൽ “ലിബ്ബി, മക്നെയിൽ ആൻഡ് ലിബ്ബി” എന്ന പേരിൽ ഒരു കാനെറി സ്ഥാപിക്കപ്പെടുകയും ഇത് ലോകത്തിലെ ഏറ്റവും വലിയ പീച്ച് സംസ്കരണശാലയായി മാറുകയും ചെയ്തു. ഗ്രിഡ്ലിയിലെ ആദ്യത്തെ ഭവനവും വിപണനശാലയും L.C. സ്റ്റോൺ എന്നയാൾ സ്ഥാപിച്ചതാണ്. സ്റ്റോൺ ഒരു പോസ്റ്റ്മാസ്റ്റർ, ട്രെയിൻ ഡിപ്പോ - എക്സ്പ്രസ് ഏജന്റ്, വ്യാപാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1871 ൽ “വെൽസ് ഫാർഗോ ആൻഡ് കമ്പനി” അതിന്റെ ഓഫീസ് ഗ്രിഡ്ലിയൽ തുറന്നതോടെ പടിപടിയായി മറ്റ് ബിസിനസ് സംരംഭകരും ഇവിടേയ്ക്കു പ്രവേശിച്ചു.
" വിളകൾ ഒരിക്കലും പരാജയപ്പെടാത്തയിടം" എന്ന കാലിഫോർണിയ ഇറിഗേറ്റഡ് ലാൻറ് കമ്പനിയുടെ പരസ്യ പ്രചാരണത്തിൻറെ പ്രതികരണമായി, 1906 നവംബറിൽ ലാറ്റർ-ഡേ സെയ്ന്റ്സ് എന്ന ക്രിസ്തുസഭയിലെ അംഗങ്ങൾ റെക്സ്ബർഗ്ഗ്, ഇഡാഹോ പ്രദേശങ്ങളിൽനിന്ന് ഗ്രിഡ്ലിയിലേയ്ക്ക് കുടിയേറാൻ ആരംഭിച്ചു. അടുത്ത വർഷം ഫെബ്രുവരിയോടെ സഭയുടെ ഗ്രിഡ്ലി ബ്രാഞ്ച് സംഘടിപ്പിക്കപ്പെടുകയും ഇഡാഹോ, നെവാഡ, ഉട്ടാ എന്നിവിടങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി കൂടുതൽ സഭാംഗങ്ങൾ ഗ്രിഡ്ലിയിലേയ്ക്കു ചേക്കേറുകയും ഒരു ചെറിയ കാർഷികമേഖലയായിരുന്ന ഗ്രിഡ്ലി, മോർമോൺ സന്യാസിമാരുടേതായ ഒരു സമൂഹമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.[9]
1908 അവസാനത്തോടെ ഗ്രിഡ്ലി പ്രദേശത്ത് ഏകദേശം 500 എൽഡിഎസ് (ലാറ്റർ-ഡേ സെയ്ന്റ്സ്) സഭക്കാരായ താമസക്കാർ ഉണ്ടായിരുന്നു. 1912 ൽ സികാമോർ, വെർമോണ്ട് സ്ട്രീറ്റുകളുടെ പടിഞ്ഞാറൻ മൂലയിൽ ഈ സഭക്കാരുടെ ആദ്യത്തെ ചാപ്പൽ 1000 സീറ്റുകളോടെ നിർമ്മിക്കപ്പെട്ടു. അക്കാലത്ത് ഇത് സാൾട്ട് ലേക് സിറ്റിക്ക് പടിഞ്ഞാറായുള്ള ഏറ്റവും വലിയ എൽ.ഡി.എസ്. യോഗശാലയായിരുന്നു.[10] 2017 ലെ കണക്കനുസരിച്ച് ഗ്രിഡ്ലി പ്രദേശത്ത് എൽ.ഡി.എസ്. സഭയിലെ 1500 അംഗങ്ങൾ താമസിക്കുന്നുണ്ട്. (നഗരത്തിലെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് ആളുകൾ)
1884, 1891 എന്നീ വർഷങ്ങളിലുണ്ടായ അഗ്നിബാധകൾ ഗ്രിഡ്ലിയിലെ യഥാർത്ഥ വ്യവസായ ജില്ലയെ നശിപ്പിച്ചിരുന്നു. 1900 ൽ ഇത് പുനസ്ഥാപിക്കപ്പെട്ടു. ചരിത്രപ്രാധാന്യമുള്ള നഗരകേന്ദ്രത്തിൻറെ കൂടുതൽ ഭാഗവും നിലനിൽക്കുന്നു. ഹാസെൽ തെരുവിലെ നൂറ്റാണ്ടുപഴക്കമുള്ള ഭവനനിരകൾ “സിൽക്ക് സ്റ്റോക്കിംഗ് റോ” എന്നറിയപ്പെടുന്നു. കാരണം സാമ്പത്തിക മാന്ദ്യകാലത്ത് പട്ടുകൊണ്ടുള്ള കാലുറകൾ വാങ്ങാൻ കഴിവുള്ളവരായ വനിതകൾ വസിച്ചിരുന്നത് ഹാസെൽ തെരുവിലെ ഈ വലിയ ഭവനങ്ങളിൽ വസിച്ചിരുന്നവർ മാത്രമായിരുന്നു. 1870 ൽ മാർട്ടിൻസ്ബർഗ്ഗിൽനിന്ന് തപാലോഫീസ് ഗ്രിഡ്ലിയിലേയ്ക്കു മാറ്റി സ്ഥാപിച്ചു.
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.1 ചതുരശ്ര മൈലാണ് (5.4 ചതുരശ്ര കിലോമീറ്റർ) ഇതു മുഴുവനും കരഭൂമിയാണ്.[11]
കാലാവസ്ഥ
തിരുത്തുകകോപ്പെൻ കാലാവസ്ഥാ തരംതിരിക്കൽ സമ്പ്രദായമനുസരിച്ച് ഗ്രിഡ്ലിയിൽ ഇളം ചൂടുനിറഞ്ഞ-വേനൽ മെഡിറ്ററേനിയൻ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്, കാലാവസ്ഥാ ഭൂപടങ്ങളിൽ ഇത് "Csa" എന്ന ചുരുക്കരൂപത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[12]
Gridley പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 70 (21) |
78 (26) |
84 (29) |
95 (35) |
106 (41) |
108 (42) |
113 (45) |
113 (45) |
112 (44) |
101 (38) |
84 (29) |
72 (22) |
113 (45) |
ശരാശരി കൂടിയ °F (°C) | 52 (11) |
59 (15) |
63.2 (17.3) |
73.4 (23) |
80.6 (27) |
88 (31) |
96 (36) |
93.5 (34.2) |
89.8 (32.1) |
77.5 (25.3) |
63.4 (17.4) |
54.1 (12.3) |
74.2 (23.4) |
ശരാശരി താഴ്ന്ന °F (°C) | 34.8 (1.6) |
37.9 (3.3) |
41.6 (5.3) |
46.3 (7.9) |
52.4 (11.3) |
57.1 (13.9) |
60.9 (16.1) |
58.4 (14.7) |
55.7 (13.2) |
48.3 (9.1) |
40.1 (4.5) |
37.5 (3.1) |
47.6 (8.7) |
താഴ്ന്ന റെക്കോർഡ് °F (°C) | 19 (−7) |
24 (−4) |
26 (−3) |
28 (−2) |
36 (2) |
42 (6) |
48 (9) |
48 (9) |
42 (6) |
28 (−2) |
20 (−7) |
22 (−6) |
19 (−7) |
മഴ/മഞ്ഞ് inches (mm) | 5.07 (128.8) |
3.05 (77.5) |
2.62 (66.5) |
1.04 (26.4) |
0.86 (21.8) |
0.26 (6.6) |
0.03 (0.8) |
0.02 (0.5) |
0.36 (9.1) |
0.89 (22.6) |
2.25 (57.2) |
3.72 (94.5) |
20.19 (512.8) |
മഞ്ഞുവീഴ്ച inches (cm) | 0.4 (1) |
0.1 (0.3) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0.5 (1.3) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 inch) | 12 | 9 | 9 | 4 | 4 | 2 | 0 | 0 | 1 | 4 | 6 | 10 | 61 |
ഉറവിടം: [13] |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "Senators". State of California. Retrieved March 20, 2013.
- ↑ "Members Assembly". State of California. Retrieved March 20, 2013.
- ↑ "California's 1-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved July 19, 2017.
- ↑ "Gridley". Geographic Names Information System. United States Geological Survey. Retrieved May 27, 2015.
- ↑ "Gridley (city) QuickFacts". United States Census Bureau. Archived from the original on 2015-05-28. Retrieved May 27, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Cowan, Richard O. (1996). California Saints: A 150-Year Legacy in the Golden State. Provo, UT: Religious Studies Center, Brigham Young University. p. 253.
- ↑ "History of the LDS Church in the Gridley, California Area". Gridley Reunion Committee. Retrieved 20 August 2017.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 244. ISBN 1-884995-14-4.
- ↑ Climate Summary for Gridley, California
- ↑ "GRIDLEY, CA (043639)". Western Regional Climate Center. Retrieved November 15, 2015.