ജർമ്മൻ സാഹിത്യകാരനായിരുന്ന ഗ്രിഗോർ വോൺ റെസ്സോറി. ഓസ്ട്രിയൻ- ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബുക്കോവിനയിലാണ് ജനിച്ചത് (മെയ് 13, 1914 – ഏപ്രിൽ 23, 1998), നോവൽ കൂടാതെ റേഡിയോ നാടകങ്ങളും തിരക്കഥകളും വോൺ രചിച്ചിട്ടുണ്ട്. നാടകങ്ങളിലും സിനിമയിലും അദ്ദേഹം സജീവമായി പങ്കെടുക്കുകയുണ്ടായി. വിയന്ന സർവ്വകലാശാലയിലെ പഠനത്തിനു ശേഷം ബുക്കാറസ്റ്റ് നഗരത്തിലെത്തിയ റെസ്സോറി രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികനായും ജോലി ചെയ്തു. പിൽക്കാലത്ത് ബർലിനിൽ താമസമാക്കിയ അദ്ദേഹം റേഡിയോ പ്രക്ഷേപണവകുപ്പിൽ കുറച്ചുകാലം ജോലി ചെയ്യുകയും അക്കാലത്തു തന്നെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു.

പ്രധാനകൃതികൾ

തിരുത്തുക
  • ("Self-extinguishing Flame", novel, 1939
  • "Rombach's Lonely Years", novel, 1942
  • Rose Manzani (novel, 1944)
  • ("Tales of Maghrebinia", 1953)
  • "Oedipus prevails at Stalingrad", 1954
  • "A Primer on Men", 1955
  • An Ermine in Czernopol novel ("The Hussar", 1958)<ref name="NYTBR">{{cite web |
  • ("On My Own Traces", 1997)
  • Manuskript (posthumous novel, 2001)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രിഗോർ_വോൺ_റെസ്സോറി&oldid=4018597" എന്ന താളിൽനിന്ന് ശേഖരിച്ചത്