റീമാനിയൻ ജ്യാമിതി, ജ്യാമിതീയ ടൊപോളജി എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾക്ക് പ്രശസ്തനായ റഷ്യൻ ഗണിതശാസ്ത്രജ്ഞനാണ്‌ ഗ്രിഷ പെറെൽമാൻ എന്നറിയപ്പെടുന്ന ഗ്രിഗറി യാകോവ്‌ലെവിച്ച് പെറെൽമാൻ (ജനനം ജൂൺ 13, 1966). തേഴ്സ്റ്റൺ ജ്യാമിതീകരണപരികല്പന തെളിയിച്ചത് അദ്ദേഹമാണ്‌. ഇതുവഴി, 1904 മുതൽ നിലവിലുണ്ടായിരുന്നതും ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രയാസമേറിയതുമായ പ്രശ്നങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നതുമായ പോയിൻകാരെ കൺജെക്ചർ ശരിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി.

ഗ്രിഗൊറി യാകോവ്‌ലെവിച്ച് പെറെൽമാൻ
Perelman, Grigori (1966).jpg
ജനനം (1966-06-13) ജൂൺ 13, 1966  (56 വയസ്സ്)
കലാലയംലെനിൻഗ്രാഡ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി
അറിയപ്പെടുന്നത്റീമാനിയൻ ജ്യാമിതി, ജ്യാമിതീയ ടൊപോളജി
പുരസ്കാരങ്ങൾഫീൽഡ്സ് മെഡൽ (2006), നിരസിച്ചു
Scientific career
Fieldsഗണിതശാസ്ത്രജ്ഞൻ

2006 ഓഗസ്റ്റിൽ ജ്യാമിതിക്ക് നൽകിയ സംഭാവനകളെയും റിച്ചി ഒഴുക്കുകളുടെ സൈദ്ധാന്തികവും ജ്യാമിതീയവുമായ ഘടനയെക്കുറിച്ചുള്ള വിപ്ലവകരമായ ഉൾക്കാഴ്ചകളെയും മാനിച്ചുകൊണ്ട് അദ്ദേഹത്തിന്‌ ഫീൽഡ്സ് മെഡൽ സമ്മാനിച്ചു.[1] എങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു. ഗണിതശാസ്ത്രജ്ഞന്മാരുടെ അന്താരാഷ്ട്ര കോൺഫറൻസിൽ അദ്ദേഹം പങ്കെടുത്തുമില്ല.

2010 മാർച്ച് 18 ന് അദ്ദേഹത്തിന് സഹസ്രാബ്ദ പുരസ്കാര സമസ്യയുടെ പ്രതിഫലമായ ഒരു ദശലക്ഷം ഡോളർ നൽകാൻ ക്ലേ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു.[2] ജൂലൈ 1 നു അദ്ദേഹം അത് നിരസിച്ചു. റിച്ചാർഡ്. എസ്. ഹാമിൽട്ടൺ ഇതിനു വേണ്ടി ചെയ്ത സംഭാവനയെക്കാൾ കൂടുതലായി താനൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു അദ്ദേഹം ഇതിനു കാരണമായി പറഞ്ഞത്.[3]

2006 ഡിസംബർ 26 ന്‌ സയൻസ് വാരിക പോയിൻകാരെ പരികല്പനയുടെ തെളിവ് ആ വർഷത്തെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമായി അംഗീകരിച്ചു.[4] ആദ്യമായാണ്‌ ഗണിതശാസ്ത്രത്തിലെ ഒരു കണ്ടുപിടിത്തത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.

അവലംബംതിരുത്തുക

  1. "Fields Medals 2006". International Mathematical Union (IMU) - Prizes. മൂലതാളിൽ നിന്നും 2008-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-04-30.
  2. "Prize for Resolution of the Poincaré Conjecture Awarded to Dr. Grigoriy Perelman" (PDF) (Press release). Clay Mathematics Institute. March 18, 2010. ശേഖരിച്ചത് November 13, 2015. The Clay Mathematics Institute (CMI) announces today that Dr. Grigoriy Perelman of St. Petersburg, Russia, is the recipient of the Millennium Prize for resolution of the Poincaré conjecture.
  3. "Последнее "нет" доктора Перельмана" [The last "no" Dr. Perelman]. Interfax (ഭാഷ: റഷ്യൻ). July 1, 2010. ശേഖരിച്ചത് 5 April 2016.
  4. Dana Mackenzie (2006). "BREAKTHROUGH OF THE YEAR. The Poincaré Conjecture—Proved". Science. 314 (5807): 1848–1849. doi:10.1126/science.314.5807.1848.


"https://ml.wikipedia.org/w/index.php?title=ഗ്രിഗൊറി_പെറെൽമാൻ&oldid=3803987" എന്ന താളിൽനിന്ന് ശേഖരിച്ചത്