ഗ്രാൻഡ് കാല്യുമെ നദി 13.0 മൈൽ നീളമുള്ളതും (20.9 കിലോമീറ്റർ)[3] പ്രധാനമായും മിഷിഗൺ തടാകത്തിലേക്ക് ഒഴുകുന്നതുമായ ഒരു നദിയാണ്. ഇന്ത്യാനയിലെ ഗാരിയിലെ മില്ലർ ബീച്ചിൽനിന്ന് ഉത്ഭവിക്കുന്ന ഈ നദി ഗാരി, ഈസ്റ്റ് ചിക്കാഗോ, ഹാമണ്ട് എന്നീ നഗരങ്ങളിലൂടെയും അതുപോലെതന്നെ ഇല്ലിനോയി ഭാഗത്തുള്ള കാല്യുമെ സിറ്റി, ബേൺഹാം എന്നിവിടങ്ങളിലൂടെയും ഒഴുകുന്നു. ഇന്ത്യാന ഹാർബർ, ഷിപ്പ് കനാൽ എന്നിവ വഴി ഒഴുക്കിന്റെ ഭൂരിഭാഗവും മിഷിഗൺ തടാകത്തിലേക്ക് ഒഴുകുന്ന ഇത് സെക്കൻഡിൽ 1,500 ക്യുബിക് അടി (42 മീ3) ജലം തടാകത്തിലേക്ക് എത്തിക്കുന്നു. നദിയുടെ പടിഞ്ഞാറേ അറ്റത്തുള്ള ഒഴുക്കിന്റെ ഒരു ചെറിയ ഭാഗം കലുമെറ്റ് നദിയിൽ പ്രവേശിച്ച് ആത്യന്തികമായി ഇല്ലിനോയിസിലേക്കും ഒടുവിൽ മിസിസിപ്പി നദിയിലേക്കും പതിക്കുന്നു.

ഗ്രാൻഡ് കാല്യുമെ നദി
The Grand Calumet near its headwaters in Miller Beach, at the Middle Lagoon
ഉദ്ഭവം"Grand" to distinguish from Little Calumet. Origin of "Calumet" uncertain, possibly from one of several Miami or Potawatomi hydronyms[1]
Countryഅമേരിക്കൻ ഐക്യനാടുകൾ
Stateഇന്ത്യാന, ഇല്ലിനോയി
Countyലേക്ക് കൌണ്ടി, കുക്ക് കൌണ്ടി
Physical characteristics
പ്രധാന സ്രോതസ്സ്Marquette Park (Gary)
at the Miller Lagoons, Miller Beach, Indiana
581 അടി (177 മീ)[2]
41°37′04″N 87°15′34″W / 41.61778°N 87.25944°W / 41.61778; -87.25944[2]
നദീമുഖംഇന്ത്യാന ഹാർബർ, ഷിപ്പ് കനാൽ
East Chicago, 10 miles from the headwaters, Lake County, Indiana
577 അടി (176 മീ)
നീളം13.0 മൈ (20.9 കി.മീ)

നദിയുടെ ഗതി

തിരുത്തുക

ഇന്ത്യാന ഹാർബർ കനാലിന്റെ അതാത് വശങ്ങളിൽ ഗ്രാൻഡ് കാല്യുമെ നദി കിഴക്ക്, പടിഞ്ഞാറ് ശാഖകളായി തിരിച്ചിരിക്കുന്നു. പൂർണ്ണമായും മിഷിഗൺ തടാകത്തിലേക്ക് ഒഴുകുന്ന കിഴക്കൻ ശാഖ ഗാരിസിലെ മില്ലർ ബീച്ച് പരിസരത്തുള്ള മാർക്വെറ്റ് പാർക്കിൽ നിന്ന് ഉത്ഭവിച്ച് മൂന്ന് കായലുകളുടെ ഒരു പരമ്പരയിലൂടെ കടന്ന് ഇന്ത്യാന ഡ്യൂൺസ് ദേശീയോദ്യാനത്തിലെ മില്ലർ വുഡ്സ് യൂണിറ്റിലേക്കും തുടർന്ന് ഗാരിയിലെ വ്യവസായ മേഖലയിലൂടെയും ഒഴുകുന്നു. ക്ലൈൻ അവന്യൂവിന് കീഴിലൂടെ ഗാരി നഗരം പിന്നിടുന്ന നദി, തുടർന്ന് കെന്നഡി അവന്യൂവിനടുത്തുള്ള ഇന്ത്യാന ഹാർബർ കനാലിൽ എത്തുന്നതുവരെ കിഴക്കൻ ചിക്കാഗോയ്ക്കും ഹാമണ്ടിനും ഇടയിലുള്ള അതിർത്തി നിർവ്വചിക്കുന്നു.

പടിഞ്ഞാറൻ ശാഖ ഭാഗികമായി ഇന്ത്യാന ഹാർബർ കനാലിലേക്കും ഭാഗികമായി കാല്യുമെ നദിയിലേക്കും ഒഴുകുന്ന നദി തുടർന്ന് ചിക്കാഗോ പ്രദേശത്തെ ജലപാതാ സംവിധാനത്തിലേക്കും ഒടുവിൽ ഇല്ലിനോയി നദിയിലേക്കും ഒഴുകുന്നു. ഇല്ലിനോയി നദിയിലേക്ക് ഒഴുകുന്ന പടിഞ്ഞാറൻ ശാഖയുടം ഭാഗവും മിഷിഗൺ തടാകത്തിലേക്ക് ഒഴുകുന്ന ഭാഗവും തമ്മിലുള്ള വിഭജനം ഇല്ലിനോയിസ്-ഇന്ത്യാന സ്റ്റേറ്റ് ലൈനിനടുത്തുള്ള ഇന്ത്യാനയിലെ ഹാമണ്ട് നഗരത്തിലാണുള്ളത്. പടിഞ്ഞാറൻ ശാഖ ഇല്ലിനോയിയിലെ ബേൺഹാമിൽവച്ച് ലിറ്റിൽ കാല്യുമെ നദിയിൽ ചേരുന്നു. കൂടാതെ, ഇന്ത്യാന ഹാർബർ കനാൽ ചിലപ്പോൾ ഗ്രാൻഡ് കാല്യുമെയുടെ ഭാഗമായി കണക്കാക്കപ്പെടുകയും ഇത് നദിയുടെ മൊത്തം നീളം 16.0 മൈൽ (25.7 കിലോമീറ്റർ) ആയി ഉയർത്തുകയും ചെയ്യുന്നു.

  1. McCafferty (2008), പുറങ്ങൾ. 17–19.
  2. 2.0 2.1 "Grand Calumet River". Geographic Names Information System (GNIS). United States Geological Survey. January 15, 1980. Archived from the original on 2021-08-11. Retrieved February 1, 2015.
  3. "National Hydrography Dataset High-Resolution Flowline Data". The National Map. United States Geological Survey. Archived from the original on ഏപ്രിൽ 5, 2012. Retrieved മേയ് 19, 2011.
"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്_കാല്യുമെ_നദി&oldid=4072253" എന്ന താളിൽനിന്ന് ശേഖരിച്ചത്