മാർച്ച് 1 ന് ബൾഗേറിയയിൽ ആഘോഷിക്കുന്ന ഒരു അവധിദിനം ആണ് ബാബാമാർത്ത ദിനം എന്നുമറിയപ്പെടുന്ന ഗ്രാൻഡ്മ മാർച്ച് ഡേ (or simply Baba Marta, Bulgarian: Баба Марта). മാർട്ടിനിറ്റ്സ, സാധാരണയായി ഒരു റിസ്റ്റ് ബാൻഡ് രൂപത്തിൽ ചുവപ്പും വെളുപ്പും ത്രെഡ് കൂടിച്ചേർന്ന് നിർമ്മിക്കുന്നതാണ്, ഗ്രാൻഡ്മ മാർച്ച് ഡേയിലും മാർച്ച് മാസം മുഴുവനും അവ ധരിക്കുന്നു. വസന്തകാലത്ത്, ചൂടും കാലാവസ്ഥയും, സൗരോർജ്ജം വരെയും പ്രതീകമാകുന്ന ഒരു കൊറ്റി അല്ലെങ്കിൽ പൂവണിഞ്ഞ മരം കാണുന്നതു വരെ അവർ ഇത് അണിഞ്ഞിരിക്കും. കൊറ്റി അല്ലെങ്കിൽ പൂവണിഞ്ഞ മരം കണ്ടുകഴിഞ്ഞാൽ മാർട്ടിനിറ്റ്സ എടുത്തു കളഞ്ഞു മരത്തിൽ തൂക്കിയിടുന്നു.[1]

Baba Marta Day
Typical martenitsa
ആചരിക്കുന്നത്Bulgaria
തിയ്യതി1 March
അടുത്ത തവണ1 മാർച്ച് 2025 (2025-03-01)
ആവൃത്തിannual

പഴയ ബൾഗേറിയക്കാർ ഈ മാസത്തെ ബിർച്ച് മാസമെന്നു വിളിക്കുന്നു. ബിർച്ച് മരങ്ങൾ തളിർക്കുന്നതും നീരെടുക്കുന്നതും ഈ സമയത്താണ്. ബാബ മാർത്ത കഥാപാത്രത്തെയും ഗ്രാൻഡ്മാ മാർച്ച് ദിനത്തെക്കുറിച്ചും ഒരുപാട് നാടൻ കഥകളുണ്ട്.[2]ഈ ദിവസത്തിൽ ആശംസകൾ കൈമാറുന്ന ചെസ്റ്റിത ബാബ മാർത്ത (ബൾഗേറിയൻ: Честита Баба Марта ഇംഗ്ലീഷ്: ഹാപ്പി ബാബ മാർത്ത), കാർഡുകളിൽ പലപ്പോഴും ЧБМ ആയി ചുരുക്കി.

വിവിധ സിദ്ധാന്തങ്ങൾ, നിർദ്ദേശങ്ങൾ, നിരവധി ഐതിഹ്യങ്ങളുടെയും ചരിത്രപ്രതിരൂപങ്ങൾ ഉൾപ്പെട്ട ചുവപ്പും, വെളുപ്പുനിറത്തിലുള്ള പ്രതീകാത്മകമായ മാർട്ടിനിറ്റ്സ നിർമ്മിക്കപ്പെടുന്നു. ഒരു വ്യക്തമായ വിശദീകരണം, ഒരുപക്ഷേ ഒരു സാധാരണ വിശ്വാസം ആളുകൾ ഇതിലൂടെ പങ്കുവയ്ക്കുന്നു. ഇവയിലെ "ചുവപ്പ്" നിറം ജീവൻ / " വൈറ്റ്" നിറം "ജനനം", എന്നീ വാക്കുകൾ പുതിയ / വ്യക്തമായ അടിസ്ഥാനത്തിൽ" സൂചിപ്പിക്കുന്നു. ഒന്നിച്ചു കൂടിച്ചേർന്ന അവർ "പുതുജനനം", "വീണ്ടും ജനനം", "ഒരു പുതിയ തുടക്കം" എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ജീവൻറെയും നിലനിൽപ്പിൻറെയും ആഘോഷമായും ഇതിനെ കണക്കാക്കുന്നു. മറ്റൊരു പ്രശസ്തമായ വിശദീകരണം വെളുപ്പ് നിറം ജ്ഞാനത്തെയും ചുവപ്പ് നല്ല ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. നിങ്ങൾ മാർട്ടിനിറ്റ്സ നൽകുന്ന ഏതൊരാൾക്കും പുതിയ വർഷത്തിൽ പരസ്പരം രണ്ടുപേരും അനുഗ്രഹിക്കുന്നതായി കണക്കാക്കപ്പെടുന്നു.

മാർച്ചിൽ ഒരു രക്ഷാകവചം പോലെ ഓരോരുത്തരുടെയും കൈയ്യിൽ ഇത് ചുറ്റുന്നു. ഏതാണ്ട് എല്ലായിടത്തും ബൾഗേറിയയിലും അയൽ പ്രദേശങ്ങളിലും ഇത് കാണാൻ കഴിയും. ആരംഭത്തിൽ ഇതൊരു ക്രിസ്തീയ മതപരമായ ചടങ്ങായിരുന്നന്നെങ്കിലും ക്രിസ്തീയ യൂറോപ്പിൽ തുടരുന്ന ഏറ്റവും പഴയ പാരമ്പര്യമാണ് ബാബാ മാർത്ത ദിനം.

ബാബാ മാർത്തയുടെ കഥ തിരുത്തുക

നാടൻ കഥാപാത്രങ്ങളിൽ, ബാബാ മാർത്ത ("ഗ്രാൻഡ്മ മാർച്ച") ഒരു അക്രമാസക്തമായ വനിതയായി കരുതപ്പെടുന്നു. അവരുടെ രണ്ടു സഹോദരന്മാർ ജനുവരി, ഫെബ്രുവരി എന്നിവരോട് എപ്പോഴും വിരസമായി പെരുമാറുകയും സൂര്യൻ പുറത്തുവരുമ്പോൾ മാത്രം അവർ പുഞ്ചിരിക്കുകയും ചെയ്തു. നാടൻ കഥകളിൽ ബാബ മാർത്തയുടെ കഥയ്ക്ക് വിവിധ വർണ്ണനങ്ങളുണ്ട്. ഒരു കഥയിൽപ്പറയുന്നത് അവർ ഈ ദിവസം വസന്തത്തിൻറെ മുന്നോടിയായി അടുത്ത ശീതകാലത്തിന് മുമ്പുള്ള അവസാനത്തെദിവസം അവളുടെ കിടക്ക തട്ടികുടഞ്ഞ് വൃത്തിയാക്കുന്നു. അതിൽ നിന്ന് പുറത്തു വരുന്ന എല്ലാ തൂവലുകളും വർഷത്തിലെ അവസാന മഞ്ഞുപോലെയാണ്. ഈ കഥ ജർമൻ നാടൻ കഥകളിലും ഉദാഹരണത്തിന് "ഫ്രോ ഹോൾലെ" അല്ലെങ്കിൽ മദർ ഹൽദ ഇതിഹാസത്തിലും കാണാം. മറ്റൊരു ബാബ മാർത്ത കഥയിൽ വലിയ നീണ്ട കൊമ്പുള്ള വണ്ടിൻറെയും (ജനുവരി), ചെറിയ നീണ്ട കൊമ്പുള്ള വണ്ടിൻറെയും (ഫെബ്രുവരി) സഹോദരിയായോ ഭാര്യയായോ അവതരിപ്പിക്കപ്പെടുന്നു. വീഞ്ഞോ മറ്റുവിധത്തിൽ ദോഷകരമോ ആയ വസ്തുക്കൾ ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും ആയ ഭർത്താവിനോട് അവൾക്ക് എപ്പോഴും അസംതൃപ്തിയുണ്ട്. വൃദ്ധ (വധു) രോഷാകുലയാകുന്നു, അതിനാൽ കാലാവസ്ഥ തകരുന്നു.

വ്യാപകമായ ഒരു കഥ അനുസരിച്ച്, മാർച്ച് അവസാന ദിവസങ്ങളിൽ ഒരു പ്രായമായ ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ പർവ്വതങ്ങളിൽ വളർത്താൻ തീരുമാനിച്ചു. ബാബ മാർത്തയ്ക്ക് മാർത്തയെപ്പോലെ പ്രായമുള്ളതിനാൽ തനിക്ക് നല്ല കാലാവസ്ഥ നൽകുമെന്ന് അവർ കരുതി. പ്രായമായതിനാൽ ബാബ മാർത്ത രോഷാകുലയായി. ഇളയ സഹോദരനോട് (ഏപ്രിൽ) കുറച്ച് ദിവസം വായ്പ നൽകാൻ ആവശ്യപ്പെട്ടു. ഏപ്രിൽ അവരുടെ ആഗ്രഹം അനുവദിച്ചു, ഈ ദിവസങ്ങളെ ബൾഗേറിയൻ നാടോടി പാരമ്പര്യത്തിൽ "കടമെടുത്ത ദിവസങ്ങൾ", "സീംനിറ്റ്സി" അല്ലെങ്കിൽ "കുറച്ച് ദിവസങ്ങൾ" എന്ന് വിളിക്കുന്നു. പർവ്വതങ്ങളിൽ ഇടയനെയും അവരുടെ ആട്ടിൻകൂട്ടത്തെയും മരവിപ്പിച്ച ശക്തമായ മഞ്ഞും ഹിമപാതങ്ങളും മാർത്ത പൊഴിച്ചു.

ബാബ മാർത്തയുടെ ഉത്സവം തിരുത്തുക

മാർച്ച് ഒന്നിന് ആഘോഷത്തിനു പുറമേ, മാർച്ച് 9 (മ്ലഡെൻസി), മാർച്ച് 25 (പ്രഖ്യാപനം) എന്നിവയിലും ബാബ മാർത്ത ആഘോഷിക്കുന്നു. അവധിക്കാലം ശൈത്യകാലത്തിന്റെ അവസാന ദിവസങ്ങളും വസന്തകാലത്തിന്റെ വരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവധി ദിവസങ്ങളിൽ ബാബ മാർത്തയുടെ കോപം ശമിപ്പിക്കുന്നതായി കരുതപ്പെടുന്ന അനുഷ്ഠാന പ്രവർത്തനങ്ങൾ നടത്തുന്നു. അവരുടെ അവധി ദിവസങ്ങളിൽ പങ്കെടുക്കുന്നവർ സ്ത്രീകൾ, പെൺകുട്ടികൾ, കുട്ടികൾ എന്നിവരാണ്. ബാബ മാർത്തയ്ക്ക് പ്രായമായ സ്ത്രീകളോട് താൽപ്പര്യമില്ലെന്നും അവർ ഒരു സാഹചര്യത്തിലും അവരുടെ കോപത്തിന് കാരണമാകരുതെന്നും വിശ്വസിക്കപ്പെടുന്നു.

അവലംബം തിരുത്തുക

  1. PavlinaDushkova (2013-04-10). "Baba marta day". {{cite journal}}: Cite journal requires |journal= (help)
  2. "Grandmother March Folklore". Archived from the original on 2010-03-04. Retrieved 2008-09-17.
"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്മ_മാർച്ച്_ഡേ&oldid=3304872" എന്ന താളിൽനിന്ന് ശേഖരിച്ചത്