ഗ്രാഫ്റ്റിങ്

(ഗ്രാഫ്റ്റിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സസ്യപ്രജനന മാർഗ്ഗമാണ് ഗ്രാഫ്റ്റിംഗ് അഥവാ ഒട്ടിക്കൽ. ശിഖരങ്ങൾ ഒട്ടിക്കുന്ന പ്രവർത്തനമാണിത്. ഒട്ടിക്കുന്ന ശിഖരത്തെ ഒട്ടുകമ്പ് (സയൺ) എന്നു പറയുന്നു. ഒട്ടിച്ചു ചേർക്കുന്ന വേരോടു കൂടിയ ചെടിയെ മൂല കാണ്ഡം (റൂട്ട് സ്റ്റോക്ക് ) എന്നും പറയുന്നു.

ഇരു നിറത്തിൽ പൂക്കുള്ള ഗ്രാഫ്റ്റ് ചെയ്ത ഒരു വൃക്ഷം

ഒട്ടിക്കുന്ന വിധം

തിരുത്തുക

സ്റ്റോക്കിന്റെ ചുവട്ടിൽ നിന്നും പത്ത് സെ.മീ ഉയരത്തിനുള്ളിൽ 3.5 സെ.മീ നീളത്തിൽ തൊലി അൽപ്പം തടിയോടു കൂടി ചെത്തി നീക്കുക. ഒട്ടിക്കേണ്ട കൊമ്പ് വളച്ച് സ്റ്റോക്കിന്റെ ചുവട്ടിലേക്ക് അടുപ്പിക്കുക. സയണിന്റെ അഗ്ര ഭാഗത്തു നിന്നും 15 സെ.മീ ചുവട്ടിലായി സ്റ്റോക്കിൽ നിർമ്മിച്ചതു പോലെയുള്ള മുറിവുണ്ടാക്കുക. രണ്ട് മുറിപ്പാടുകളും ചേർത്തു വച്ച് ചാക്കു നൂൽ ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കെട്ടുക.മെഴുകു തുണി ഉപയോഗിച്ച് ഒട്ടു ഭാഗം നന്നായി പൊതിയുക.ഒട്ടിച്ച ചെടികൾ ദിവസവും നന്നായി നനയ്ക്കണം.ഒരു മാസം കഴിയുമ്പോൾ കെട്ടിനു മുകളിലായി സ്റ്റോക്ക് അൽപ്പം മുറിക്കുക.ഒരു മാസം കൂടി കഴിഞ്ഞ് ഈ ഭാഗം പൂർണ്ണമായി മുറിച്ചു മാറ്റുക, കെട്ടിന് താഴെ സയണിന്റെ ഭാഗവും ഇപു പോലെ ഘട്ടം ഘട്ടമായി മുറിച്ചു മാറ്റുക.മാവ്,സപ്പോട്ട,പേര എന്നിവയിൽ ഗ്രാഫ്റ്റംഗ് വ്യാപകമായി ഉപയോഗിച്ചു വരുന്നു.

വിവിധ തരം ഒട്ടിക്കൽരീതികൾ

തിരുത്തുക

൧. അടുപ്പിച്ചൊട്ടിക്കൽ(അപ്രോച്ച് ഗ്രാഫ്റ്റിംഗ്)

൨. വശം ചേർത്തൊട്ടിക്കൽ(സൈഡ് ഗ്രാഫ്റ്റിംഗ്)

൩. വിപ്പ് ആൻഡ് ടങ് ഗ്രാഫ്റ്റിംഗ്

൪. സപ്ളൈസ് ഗ്രാഫ്റ്റിംഗ്(വിപ്പ് ഗ്രാഫ്റ്റിംഗ്)

൫. സാഡിൽ ഗ്രാഫ്റ്റിംഗ്

൬. വെഡ്ജ് ഗ്രാഫ്റ്റിംഗ്

൭. ക്ലെഫ്റ്റ് ഗ്രാഫ്റ്റിംഗ്

ഗ്രാഫ്റ്റിംഗ് ഡെമോൺസ്ട്രേഷൻ

തിരുത്തുക

നഴ്സറി മാനേജ്മെന്റും പൂന്തോട്ട നിർമ്മാണവും -ഡോ.ഡി.വിൽസൺ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറം കണ്ണികൾ

തിരുത്തുക
Look up grafting in Wiktionary, the free dictionary.
"https://ml.wikipedia.org/w/index.php?title=ഗ്രാഫ്റ്റിങ്&oldid=3898160" എന്ന താളിൽനിന്ന് ശേഖരിച്ചത്