മനുഷ്യന്റെ പ്രത്യേക ആവശ്യങ്ങൾക്കും ഉദ്ദേശ്യങ്ങൾ‍ക്കും വേണ്ടി സസ്യങ്ങളുടെ ജനിതകരൂപത്തിനും അതുവഴി ബാഹ്യരൂപത്തിനും പരിവർത്തനം വരുത്തുന്ന പ്രക്രിയയകളെയും അനുബന്ധപ്രവർത്തനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണ് സസ്യപ്രജനനശാസ്ത്രം. നിയന്ത്രിത പരാഗണമോ ജനിതക എൻജിനീയറിങ്ങോ , ഇതു രണ്ടും ഒരുമിച്ചോ പ്രയോഗിച്ച് സൃഷ്ടിക്കുന്ന പുതിയ ഇനങ്ങളിൽ നിന്നും നിർദ്ധാരണം വഴി മേൽത്തരം ഇനങ്ങളെ തെരഞ്ഞെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=സസ്യപ്രജനനശാസ്ത്രം&oldid=1149105" എന്ന താളിൽനിന്ന് ശേഖരിച്ചത്