ഗോശ്രീ പാലങ്ങൾ
കൊച്ചി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ കായലുകളുടെ വടക്ക് ഭാഗത്തുള്ള ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ ഒരു സംവിധാനമാണ് ഗോശ്രീ പാലങ്ങൾ. [1] ബോൾഗാട്ടി, വല്ലാർപാടം ദ്വീപുകളിലേക്കുള്ള സുപ്രധാന റോഡ് മാർഗ്ഗമാണിത്. കൂടാതെ പടിഞ്ഞാറൻ ദ്വീപായ വൈപ്പിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നു. മറൈൻ ഡ്രൈവിന്റെ വടക്കേ അറ്റത്ത് നിന്ന് ഹൈക്കോടതിക്കും പച്ചാളത്തിനും ഇടയിലാണ് പാലങ്ങൾ ആരംഭിക്കുന്നത്.
കേരള സർക്കാർ രൂപീകരിച്ച ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയാണ് പാലങ്ങൾ നിർമ്മിച്ചത്. കായൽ നികത്തി ഭൂമി വിറ്റ് കിട്ടിയ വരുമാനമാണ് നിർമാണത്തിന് ഉപയോഗിച്ചത്.[2][3]
2000 ഡിസംബർ 29-നാണ് ശിലാസ്ഥാപനം നടത്തിയത്. എറണാകുളവും ബോൾഗാട്ടിയും തമ്മിലുള്ള ആദ്യ ഭാഗത്തിന്റെ നിർമ്മാണം 2003 ഡിസംബർ 29-ന് ആരംഭിച്ചു. ബോൾഗാട്ടിയും വല്ലാർപാടവും തമ്മിലുള്ള പാലം 2004 ഫെബ്രുവരി 10 ന് തുറന്നു. അവസാന പാലം 2004 മാർച്ച് 17-ന് പൂർത്തിയായി.
കൊച്ചിനഗരത്തിൽ നിന്നും ബോൾഗാട്ടി, വല്ലാർപാടം ദ്വീപുകളിലേക്കുള്ള ഏക റോഡു മാർഗ്ഗമാണ് ഈ പാലങ്ങൾ. ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്‌ഷിപ്പ്മെന്റ് ടെർമിനലിന്റെ പ്രവർത്തനം ഈ പാലങ്ങൾ വഴി സാധ്യമാക്കി. നേരത്തെ കടത്തുവള്ള, ജങ്കാർ സേവനങ്ങളെ ആശ്രയിച്ചിരുന്ന വൈപ്പിൻ ദ്വീപിലേക്കും വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലേക്കും നേരിട്ടുള്ള റോഡ് ഗതാഗതം ഇതിലൂടെ സാധ്യമായി.
അവലംബംതിരുത്തുക
- ↑ "Opening of Goshree" (PDF). Government of Kerala. ശേഖരിച്ചത് 2011-01-04.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് ഒന്നര പതിറ്റാണ്ട്". മാതൃഭൂമി. മൂലതാളിൽ നിന്നും 2021-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജനുവരി 2021.
- ↑ ., . "Celebrating a decade of Goshree bridges". www.thehindu.com. thehindu.com. ശേഖരിച്ചത് 3 ജനുവരി 2021.
{{cite web}}
: CS1 maint: numeric names: authors list (link)