എം.ടി.യുടേതുൾപ്പടെ നിരവധി മലയാള സാഹിത്യകൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പ്രമുഖ വിവർത്തകയാണ് ഗീതാ കൃഷ്ണൻകുട്ടി.

ജീവിതരേഖ

തിരുത്തുക

ചെന്നൈയിൽ താമസിക്കുന്ന ഗീത കൃഷ്ണൻകുട്ടി ജനിച്ചതും വളർന്നതും ആലുവയ്ക്കടുത്തുള്ള ചെങ്ങമ്മനാടാണ്. വിവാഹത്തോടെയാണ് തമിഴ്‌നാട്ടിലെത്തുന്നത്. നാൽപ്പത്തഞ്ച് വയസ്സ് പിന്നിട്ട ശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടി. തുടർന്ന് ഫ്രഞ്ചുഭാഷയിൽ പ്രാവീണ്യവും. പിന്നീട് ചെന്നൈയിൽ ഒമ്പതു വർഷം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ പഠിപ്പിക്കുകയും ചെയതു. മൂന്നു പതിറ്റാണ്ടായി വിവർത്തന രംഗത്ത് സജീവമാണ്. 'ബെൽ' എന്ന ചെറുകഥയാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. സാഹിത്യകൃതികൾക്ക് പുറത്ത്, ആയുർവേദാചാര്യൻ പി.എസ്. വാര്യരുടെ ജീവിതകഥയായ ' എ ലൈഫ് ഓഫ് ഹീലിങ്ങും ഇംഗ്‌ളീഷിലേക്ക് മൊഴിമാറ്റി.

നാഷണൽ ഫിലിം ആർക്കെവിസിനുവേണ്ടി 'നീലക്കുയിൽ', 'അമ്മ അറിയാൻ', 'കുമ്മാട്ടി', 'എസ്തപ്പാൻ 'എന്നി സിനിമകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ നൽകി. ഇപ്പോൾ പുതിയ സിനിമകൾക്ക് സബ് ടൈറ്റിലുകൾ നൽകുന്നു. 'അഗ്നിസാക്ഷി', കരുണം', 'തീർത്ഥാടനം', 'പഴശ്ശിരാജ', 'നീലത്താമര' തുടങ്ങിയ സിനിമകൾക്ക് സബ്‌ടൈറ്റിലുകൾ നൽകിയിട്ടുണ്ട്.

ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃതികൾ

തിരുത്തുക
  • ആനന്ദിന്റെ 'മരണ സർട്ടിഫിക്കേറ്റ്' (1983)
  • നാലുകെട്ട്
  • മഞ്ഞ് (മിസ്റ്റ്)
  • ഇരുട്ടിന്റെ ആത്മാവ് (ദ സോൾ ഓഫ് ഡാർക്‌നസ്)
  • മരണസർട്ടിഫിക്കേറ്റ് (ഡെത്ത് സർട്ടിഫിക്കേറ്റ്)
  • ആത്മഹത്യ (സൂയിസൈഡ്)
  • ഭാസ്‌കര പട്ടേലരും മറ്റും കഥകളും
  • ദൈവത്തിന്റെ കണ്ണ് (ദ ഐ ഓഫ് ദ ഗോഡ്)
  • കാലം
  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (ഓൺ ദ ബാങ്ക്‌സ് ഓഫ് മയ്യഴി)
  • പെരുന്തച്ചൻ (ദ മാസ്റ്റർ കാർപ്പന്റർ/തിരക്കഥ)
  • ഗോവർധന്റെ യാത്രകൾ (ഗോവർധൻസ് ട്രാവൽ)

പുരസ്കാരങ്ങൾ

തിരുത്തുക
  • ഗോവർധന്റെ യാത്രകളുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ക്രോസ്‌വേഡ് ബുക്ക് അവർഡ് (2007) ലഭിച്ചു.
  • ദൈവത്തിന്റെ കണ്ണിന് 1999 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
"https://ml.wikipedia.org/w/index.php?title=ഗീതാ_കൃഷ്ണൻകുട്ടി&oldid=3543824" എന്ന താളിൽനിന്ന് ശേഖരിച്ചത്