ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ
ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഗോരഖ്പൂർ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.[1] ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പ്ലാറ്റ്ഫോം എന്ന ബഹുമതി ഇതിനുണ്ട് ( നിലവിൽ കർണാടകത്തിലെ ഹുബലി(ഹൂബ്ലി ) സ്റ്റേഷനാണ് ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോം 1400 മീറ്റർ ).[2][3] നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള ഗോരഖ്പുർ റെയിൽവേ സ്റ്റേഷനു 1366.33 മീറ്റർ (റാംപ് സഹിതം) നീളമുള്ള പ്ലാറ്റ്ഫോമാണുള്ളത്. 1886 -1905 നും ഇടയിൽ ബംഗാളും നോർത്ത് വെസ്റ്റേൺ റെയിൽവേയും കൂടിചേർന്നാണ് 217 കിലോമീറ്ററുള്ള മീറ്റർ ഗേജ് റെയിൽവേ നിർമ്മിക്കപ്പെട്ടത്.[4] ഇന്ത്യൻ റെയിൽവേയിലെ 100 ബുക്കിംഗ് സ്റ്റേഷനുകളുടെ കൂട്ടത്തിൽ മുകളിലാണ് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ.[5] ക്ലാസ് എ -1 റെയിൽവേ സ്റ്റേഷൻ സൗകര്യങ്ങൾ സ്റ്റേഷനിൽ ലഭ്യമാണ്. 1.35 കിലോമീറ്റർ (0.84 മൈൽ) നീളത്തിൽ പുനർനിർമ്മിച്ച ഗോരഖ്പൂർ യാർഡ് ഉദ്ഘാടനത്തിന് ശേഷം 2013 ഒക്ടോബർ 6 ന് ഗോരഖ്പൂർ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ പ്ലാറ്റ്ഫോമായി മാറി. ഈ റെയിൽവേ സ്റ്റേഷൻ വഴി ബീഹാറും ഡെൽഹിയുമായി ബന്ധിപ്പിക്കുന്നു. മറ്റൊരു വഴി ബനാറസ് റൂട്ടാണ്.
Gorakhpur Junction गोरखपुर जंक्शन | |||||
---|---|---|---|---|---|
Regional rail and Light rail station | |||||
General information | |||||
Location | Station Road, Gorakhpur, Uttar Pradesh India | ||||
Coordinates | 26°45′35″N 83°22′54″E / 26.7598°N 83.3818°E | ||||
Elevation | 84 മീറ്റർ (276 അടി) | ||||
Owned by | Indian Railways | ||||
Operated by | North Eastern Railway, Lucknow NER Railway Division | ||||
Line(s) | Barauni–Gorakhpur, Raxaul and Jainagar lines Muzaffarpur- Gorakhpur line (via Hajipur, Raxaul and Sitamarhi) Muzaffarpur-Gorakhpur main line Gorakhpur-Lucknow Kanpur Delhi main line Gorakhpur-Nautanwa-Barhni line | ||||
Platforms | 10 | ||||
Tracks | 26 | ||||
Construction | |||||
Structure type | Standard on ground | ||||
Parking | Available | ||||
Bicycle facilities | Available | ||||
Other information | |||||
Status | Functioning | ||||
Station code | GKP | ||||
Zone(s) | North Eastern Railway | ||||
Division(s) | Lucknow NER Railway Division, Varanasi Division & Izzatnagar Division | ||||
History | |||||
Opened | 1930 | ||||
Electrified | Yes | ||||
Passengers | |||||
365000 | |||||
|
ഗോരഖ്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ഉത്തർപ്രദേശിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ്. പ്രത്യേകിച്ചും പൂർവഞ്ചൽ മേഖലയിൽ (കിഴക്കൻ ഉത്തർപ്രദേശ്) ഇത് കിഴക്കൻ ഉത്തർപ്രദേശിനെ ബീഹാറുമായും നേപ്പാൾ, ഉത്തരേന്ത്യ എന്നിവയെയും ബീഹാറുമായി ബന്ധിപ്പിക്കുന്നു. വെയിറ്റിംഗ് ഹാളുകൾ, (എ / സി) ബുക്ക് സ്റ്റാളുകൾ, ഓറോ വാട്ടർ മെഷീൻ, ഫുഡ് സ്റ്റാളുകൾ, റെസ്റ്റോറന്റ്, എടിഎം, ലിഫ്റ്റ്, കാബ്‌വേ സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ഗോരഖ്പൂർ ജംഗ്ഷനുണ്ട്. റെയിൽവേ സ്റ്റേഷന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ഗോരഖ്പൂരിലെ കാബ്‌വേ ഇന്ത്യയിൽ ഏറ്റവും നീളമുള്ളതാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.cleartrip.com/trains/stations/GKP/
- ↑ Dinda, Archisman (9 October 2013). "Uttar Pradesh gets world's longest railway platform". GulfNews.com. Retrieved 9 October 2013.
- ↑ https://www.youtube.com/watch?v=hNP63aJ101M
- ↑ "Indian Railways line history; 2. North Eastern Railway" (PDF). Retrieved 2012-11-06.
- ↑ "Indian Railways Passenger Reservation Enquiry". Availability in trains for Top 100 Booking Stations of Indian Railways. IRFCA. Archived from the original on 10 May 2014. Retrieved 21 June 2013.
ബാഹ്യ ലിങ്കുകൾ
തിരുത്തുക