ഗോപാൽ നീൽകണ്ഠ് ദാണ്ഡേക്കർ
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു മറാഠി എഴുത്തുകാരനാണ് ഗോപാൽ നീൽകണ്ഠ് ദാണ്ഡേക്കർ(8 ജൂലൈ 1916 - 1 ജൂൺ 1998).
അമരാവതിജില്ലയിലെ പറാട്‌വാഡയിലാണ് ദണ്ഡേക്കർ ജനിച്ചത്. വിദർഭയിൽ വളർന്നെങ്കിലും, ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി തന്റെ പ്രസ്ഥാനത്തിൽ ചേരാനായുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിൽ ആകൃഷ്ടനായി പതിമൂന്നു വയസുള്ളപ്പോൾ നാഗ്‌പൂരിലെ വീട്ടിൽ നിന്ന് ഓടിപ്പോയി. പിന്നീട് അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്നു.ഗാഡ്ഗേ മഹാരാജിന്റെ സാമൂഹ്യ സേവന പ്രസ്ഥാനത്തിൽ സന്നദ്ധസേവകനായി ആയി പ്രവർത്തിച്ചു. അദ്ദേഹം വളരെയധികം യാത്രകൾ ചെയ്തിരുന്നു.[1][2][3]
ബഹുമതികൾ
തിരുത്തുക1976 ൽ അദ്ദേഹത്തിന്റെ ആത്മകഥയായ 'സ്മാരക ഗാഥ' സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കി. 1982 ൽ അകോലയിൽ നടന്ന മറാഠി സാഹിത്യ സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1992 ഡിസംബർ 30 ന് പൂനെ സർവകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചു.
വ്യക്തിജീവിതം
തിരുത്തുകനീര ദണ്ഡേക്കറാണ് ഭാര്യ. ഒരു മകൾ, വീണ ദേവ്. വീണയ്ക്ക് മറാഠി നടിയായ മൃണാൾ കുൽക്കർണി[4], മധുര എന്നിങ്ങനെ രണ്ട് പെൺമക്കളാണ്.
References
തിരുത്തുക- ↑ "GoNiDa - the man who loved his land profoundly". The Indian Express. 2 June 1998.
- ↑ "G N Dandekar passes away". The Indian Express. 2 June 1998.
- ↑ Eulogy in Indian Express
- ↑ https://timesofindia.indiatimes.com/entertainment/marathi/movies/did-you-know/Mrinal-Kulkarni-Gopal-Nilkanth-Dandekar-Neera-Dandekar-Veena-Dev-Prem-Mhanje-Prem-Mhanje-Prem-Asta-Sahitya-Akademi-Award/articleshow/35056988.cms