ഗോപാലകൃഷ്ണൻ കോലഴി
മലയാളത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഗോപാലകൃഷ്ണൻ കോലഴി. ബാലസാഹിത്യകാരനെന്ന നിലയിൽ പ്രസിദ്ധനായിരുന്ന കോലഴിയുടെ നിരവധി കവിതകൾ മലയാള പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
ഗോപാലകൃഷ്ണൻ കോലഴി | |
---|---|
ജനനം | |
മരണം | ജനുവരി 4, 1983 | (പ്രായം 48)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
അറിയപ്പെടുന്നത് | ബാലസാഹിത്യം |
കുട്ടികൾ | സുരേന്ദ്രപണിക്കർ, ഹേമചന്ദ്രപണിക്കർ |
ജീവിതരേഖ
തിരുത്തുകതൃശ്ശൂരിനടുത്ത് കോലഴിയിൽ കളരിക്കൽ രാഘവപണിക്കരുടെയും കല്യാണി പണിക്കത്ത്യാരുടെയും മകനായി 1934 ഡിസംബർ 25ന് ജനിച്ച ഗോപാലകൃഷ്ണൻ ഹൈസ്കൂൾ വിദ്യാഭ്യാസം നേടി സംസ്കൃതവും ജ്യോതിഷവും പഠിച്ചു. 'കൂകൂ...കൂകൂ.. തീവണ്ടി... കൂകിപ്പായും തീവണ്ടി', 'പാടും പുഴകളും തോടും- മോടി കൂടും മലരണിക്കാടും നീളെ കളകളം പാടും-കാട്ടു- ചോലയുമാമണി മേടും', ‘മുറ്റത്തു ഞാനൊരു മുല്ല നട്ടു’തുടങ്ങിയ കവിതകൾ ഇദ്ദേഹത്തിന്റേതാണ്. 1961ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ശിശുദിന സമ്മാനപ്പെട്ടി ബാലസാഹിത്യ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.[1] ഒരു ജ്യോതിഷപണ്ഡിതനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1983 ജനുവരി 4ന് തന്റെ 48ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
കൃതികൾ
തിരുത്തുക- ഓണക്കിളികൾ(1957)
- അത്തറും പനിനീരും - മാപ്പിളപ്പാട്ടുകൾ (1960)
- ഇല്ലംനിറ (1960)
- വലകെട്ടുന്ന എട്ടുകാലി(1961)
- ഊഞ്ഞാൽ(1961)
- പൂമ്പാറ്റകൾ(1961)
- കാളി (1962)
- വീണയും വാളും(1966)
- മയിൽപ്പീലികൾ(1970)
- തൃപ്പടി ശരണം(1978)
വിവാദങ്ങൾ
തിരുത്തുക2015 ൽ രണ്ടാം ക്ലാസ്സിലെ പുതുക്കിയ മലയാളം പാഠപുസ്തകത്തിൽ ഇദ്ദേഹത്തിന്റെ 'പാടും പുഴകളും തോടും- മോടി കൂടും മലരണിക്കാടും നീളെ കളകളം പാടും-കാട്ടു- ചോലയുമാമണി മേടും' എന്ന കവിത പി. കുഞ്ഞിരാമൻ നായരുടേതായി രേഖപ്പെടുത്തി തെറ്റായി പ്രസിദ്ധീകരിച്ചിരുന്നു.[2][3]വിവാദത്തെത്തുടർന്ന് എസ്.സി.ഇ.ആർ.ടി തെറ്റ് തിരുത്തിയിരുന്നു.[4]
അവലംബം
തിരുത്തുക- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 119. ISBN 81-7690-042-7.
- ↑ "രണ്ടാം ക്ലാസ്സിലെ മലയാളത്തിൽ കവി മാറി". www.mathrubhumi.com. Retrieved 18 മെയ് 2015.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കവിയെ തെറ്റിച്ച് രണ്ടാം ക്ലാസിൽ ആദ്യപാഠം". www.manoramaonline.com. Retrieved 18 മെയ് 2015.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കവി മാറിയത് സാങ്കേതിക പിശകെന്ന് എസ്.സി.ഇ.ആർ.ടി". www.mathrubhumi.com. Retrieved 19 മെയ് 2015.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]